Malayalam
കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷമാക്കി സിനേഹ, ആശംസകളുമായി ആരാധകര്‍
കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷമാക്കി സിനേഹ, ആശംസകളുമായി ആരാധകര്‍
ഒരുകാലത്ത് തെന്നിന്ത്യയിലാകെ തിളങ്ങി നിന്നിരുന്ന നടിയാണ് സ്നേഹ. നടന് പ്രസന്നയുമായുള്ള വിവാഹശേഷവും അഭിനയത്തില്‍ സജീവമായി തുടരുകയാണ് സ്നേഹ. കഴിഞ്ഞ ദിവസം താരത്തിന്റെ പിറന്നാളായിരുന്നു. സിനിമാ മേഖലയില്‍ നിന്നടക്കം നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
സ്നേഹയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷം.
ധനുഷ്, മീന, കനിഹ തുടങ്ങി സിനിമാ മേഖലയില്‍നിന്നും നിരവധി പേര് ബെര്‍ത്ത്ഡേ ആഘോഷത്തില്‍ പങ്കെടുത്തു. പട്ടാസ് സിനിമയായിരുന്നു സ്നേഹയുടേതായി അവസാനം പുറത്തിറങ്ങിയത്. കഴിഞ്ഞ വര്‍ഷം പൊങ്കലിനായിരുന്നു ചിത്രം റിലീസ് ചെയ്തത്.
ആര്.എ.ഋത്വിക് സംവിധാനം ചെയ്യുന്ന വാന്‍ സിനിമയാണ് സ്നേഹയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ദുല്‍ഖര്‍ സല്മാന്, കല്യാണി പ്രിയദര്ശന്, പ്രിയ ഭവാനി ശങ്കര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു മുഖ്യ വേഷത്തിലെത്തുന്നത്.
