Malayalam
അര്‍ഹതയുള്ള ആള് ബിഗ്ബോസ് സീസണ് ത്രീ വിന്നര്‍ ആകട്ടെ, മത്സരാര്‍ത്ഥികള്‍ക്ക് ആശംസകളുമായി സിദ്ധാര്‍ത്ഥ് വേണു ഗോപാല്‍, ഒപ്പം മറ്റൊരു സന്തോഷ വാര്‍ത്തയും പങ്കുവെച്ച് താരം
അര്‍ഹതയുള്ള ആള് ബിഗ്ബോസ് സീസണ് ത്രീ വിന്നര്‍ ആകട്ടെ, മത്സരാര്‍ത്ഥികള്‍ക്ക് ആശംസകളുമായി സിദ്ധാര്‍ത്ഥ് വേണു ഗോപാല്‍, ഒപ്പം മറ്റൊരു സന്തോഷ വാര്‍ത്തയും പങ്കുവെച്ച് താരം
അവതാരകനായി എത്തി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് സിദ്ധാര്‍ത്ഥ് വേണുഗോപാല്‍. മലയാളി പ്രേക്ഷകരുടെ പ്രിയ താരം അഭിനയത്തില്‍ സജീവമാണ്. ഒപ്പം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുമുണ്ട്. നിരവധി ആരാധകരുള്ള സിദ്ധാര്‍ത്ഥിന്റെ പോസ്റ്റുകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസണ് മൂന്നിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം.
ബിഗ്ബോസ് റിയാലിറ്റി ഷോയിലെ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും അഭിനന്ദനമറിയിച്ചു കൊണ്ടാണ് സിദ്ധാര്‍ത്ഥ് എത്തിയത്. ബിഗ്ബോസിന്റെ എല്ലാ സീസണും മുടങ്ങാതെ കാണുന്ന വ്യക്തിയാണ് താനെന്നും എന്നാല്‍ ഇത്തവണത്തെ ബിഗ്ബോസില്‍ അടുത്തറിയാവുന്ന, സുഹൃത്തുക്കളായി കുറച്ച് പേരുള്ളത് കൊണ്ട് ഒരു എപ്പിസോഡു പോലും മുടങ്ങാതെ കണ്ടിരുന്നുവെന്നും താരം പറയുന്നു. മാത്രമല്ല, നൂറു ദിവസം ആ വീട്ടിനുള്ളില്‍ നില്ക്കുക എന്നത്, കോവിഡിന്റെ പശ്ചാത്തലത്തില്‍ 96 ദിവസമായെങ്കിലും അത് വലിയ കാര്യമാണ്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ഫൈനല്‍സില്‍ എത്തി നില്ക്കുന്ന എല്ലാ എന്റെ സുഹൃത്തുക്കള്‍ക്കും ആശംസകള്‍ എന്നും ഒപ്പം അര്‍ഹതയുള്ള ഒരാള്‍ ബിഗ്ബോസ് സീസണ് ത്രീ വിന്നര്‍ ആകട്ടെയെന്നുമാണ് സിദ്ധാര്‍ത്ഥ് പറഞ്ഞത്.
ആദ്യമായി സീസണ് ആരംഭിച്ചപ്പോള്‍ ഒരു മോഹന്‍ലാല്‍ ആരാധകനായതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ അങ്കിറിംഗ് കാണുവാന്‍ വേണ്ടിയാണ് ഷോ കണ്ടു തുടങ്ങിയത്. എന്നാല്‍ പിന്നീടങ്ങോട്ട് എല്ലാ സീസണും കാണാന്‍ തുടങ്ങി എന്നും സിദ്ധാര്‍ത്ഥ് പറയുന്നു. ഇതിന്റെ വിധികര്‍ത്താക്കള്‍ പ്രേക്ഷകരാണ്. എല്ലാവരും വോട്ട് ചെയ്തിട്ടുണ്ടാകും എന്നറിയാം, എങ്കിലും ഒരാള്‍ക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് താന്‍ പറയില്ല.
ആര് വിന്നറായാലും ഒരു പോലെ സന്തോഷമാണെന്നും താരം പറഞ്ഞു. അടുത്ത ബിഗ്ബോസില്‍ മത്സരാര്‍ത്ഥിയായി പോകുമോ എന്ന ആരാധകന്റെ ചോദ്യത്തിന് തീര്‍ച്ചയായും പോകും എന്നും മോഹന്‍ലാലിനെ പോലെ ഒരു നടന്റെ കൂടെ ഒരു വേദി പങ്കിടാന്‍ കഴിയുന്നത് തന്നെ വലിയ ഭാഗ്യമാണ്. അത്തരത്തില്‍ ഒരു അവസരം കിട്ടിയാല്‍ തീര്‍ച്ചയായും ബിഗ്ബോസിന്റെ അടുത്ത സീസണില്‍ താന്‍ കാണുമെന്നുമാണ് സിദ്ധാര്‍ത്ഥ് പറയുന്നത്.
മാത്രമല്ല, മറ്റൊരു സന്തോഷ വാര്‍ത്ത കൂടി സിദ്ധാര്‍ത്ഥ് പങ്കുവെച്ചു. മോളിവുഡ് ഫ്ലിക്സ് അവാര്‍ഡ് കിട്ടിയ സന്തോഷമാണ് താരം പങ്കുവെച്ചത്. പ്രശോഭ് കൈലാസ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബെസ്റ്റ് ഡിസ്റ്റിഗ്യുഷ്ഡ് പെര്‍ഫോമന്‍സിനാണ് സിദ്ധാര്‍ത്ഥ് അര്‍ഹനായത്. തന്നെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് താരം നന്ദിയും അറിയിച്ചിട്ടുണ്ട്. ഹിറ്റ് സീരിയലായ കസ്തൂരിമാനിലെ സിദ്ധുവായും ഭാഗ്യജാതകത്തിലെ അരുണ്‍ ഷേണായി ആയും പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്ന നടനാണ് സിദ്ധാര്‍ത്ഥ് വേണുഗോപാല്‍. മിനിസ്ക്രീനില്‍ അധികവും പോസിറ്റീവ് കഥാപാത്രമായിട്ടാണ് താരം എത്തിയിട്ടുളളത്. കസ്തൂരിമാനിന് ശേഷം ഭാഗ്യജാതകത്തില്‍ ആണ് സിദ്ധാര്‍ഥ് അഭിനയിച്ചത്.
മിനിസ്ക്രീനില്‍ നിന്നും ഇടയ്ക്ക് വെച്ച് ഇടവേളയെടുത്ത താരം ഒന്ന് രണ്ടു സിനിമകളുടെ തിരക്കിലായിരുന്നു. മിനിസ്ക്രീനിലെ ചുളളന് ബാച്ചിലര്‍ നായകന്മാരില് ഒരാളുകൂടിയാണ് സിദ്ധാര്‍ത്ഥ്. അവതാരകന് ആയിട്ടാണ് സ്ക്രീനില്‍ തുടക്കമെങ്കിലും, അഭിനയമോഹം ഒന്ന് കൊണ്ട് മാത്രമാണ് കുടുംബസദസ്സുകളുടെ പ്രിയ സിദ്ദുവായി താന്‍ മാറിയത്. പഠിക്കുന്ന കാലത്ത് തന്നെ അഭിനയമോഹം ഉണ്ടായിരുന്ന ആദ്ദേഹം പ്രൊഫഷണല്‍ നാടകങ്ങളില്‍ സജീവമായിരുന്നു. സിനിമ നിര്‍മാതാവും നടനുമായ അരുണ്‍ ഘോഷാണ് സിദ്ധാര്‍ത്ഥിനെ മിനി സ്ക്രീനിലേക്ക് എത്തിക്കുന്നത്. പ്രേക്ഷകരുടെ പിന്തുണയാണ് തന്റെ വിജയമെന്ന് സിദ്ധാര്‍ഥ് മുമ്പും വ്യക്തമാക്കിയിട്ടുണ്ട്.
