Connect with us

മൊട്ടയൊക്കെ അടിച്ച് തീര്‍ത്ഥാടനം പോയി. അത് തീര്‍ത്ഥാടനമായിരുന്നില്ല, ഒരു യാത്ര, തിരിച്ചുവരുമോ എന്നറിയാത്ത ഒരു യാത്ര; തുറന്ന് പറഞ്ഞ് ലെന

Malayalam

മൊട്ടയൊക്കെ അടിച്ച് തീര്‍ത്ഥാടനം പോയി. അത് തീര്‍ത്ഥാടനമായിരുന്നില്ല, ഒരു യാത്ര, തിരിച്ചുവരുമോ എന്നറിയാത്ത ഒരു യാത്ര; തുറന്ന് പറഞ്ഞ് ലെന

മൊട്ടയൊക്കെ അടിച്ച് തീര്‍ത്ഥാടനം പോയി. അത് തീര്‍ത്ഥാടനമായിരുന്നില്ല, ഒരു യാത്ര, തിരിച്ചുവരുമോ എന്നറിയാത്ത ഒരു യാത്ര; തുറന്ന് പറഞ്ഞ് ലെന

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. ഏത് പ്രായത്തിലുള്ള കഥാപാത്രവും തനിക്ക് ഇണങ്ങുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. മാത്രമല്ല, സിനിമയില്‍ തുടരുമ്പോഴും പല തവണ സിനിമ ഉപേക്ഷിച്ചു പോയ ഒരാളാണ് താനെന്ന് നടി ലെന. വിവിധ സമയങ്ങളിലായി അഭിനയരംഗത്തു നിന്നും മാറി നിന്നതിനെ കുറിച്ചും സിനിമ തന്നെ തിരിച്ചു വിളിക്കുകയായിരുന്നു എന്നും താരം ഒരു അഭിമുഖത്തില്‍ പറയുന്നു.

പല തവണ സിനിമയില്‍ നിന്ന് വിട്ടു പോയിട്ടുണ്ട്. ഡിഗ്രി കഴിഞ്ഞ സമയത്ത് സുരേഷ് ഗോപിക്ക് ഒപ്പം രണ്ടാം ഭാവം സിനിമ ചെയ്ത കഴിഞ്ഞ ശേഷം ഇനി സീരിയസായ ജോലി നോക്കണമെന്ന് ആലോചിച്ചു. അഭിനയം ഒന്നും ഒരു ജോലിയായിട്ട് പറയാന്‍ പറ്റില്ലെന്നായിരുന്നു ആലോചിച്ചത്. ഡിഗ്രിക്ക് സൈക്കോളജി ആയിരുന്നു ചെയ്തത്. അതിന് ശേഷം ബോംബെയില്‍ ക്ലിനിക്കല്‍ സൈക്കോളജിയില്‍ മാസ്റ്റേഴ്സ് ഡിഗ്രി എടുക്കാന്‍ പോയി. ആ സമയത്ത് സിനിമയില്‍ നിന്നും വിട്ടു നിന്നിരുന്നു. പിന്നെ തിരിച്ച് സിനിമയിലേക്ക് തന്നെ വന്നു. കൂട്ട് എന്ന സിനിമയിലൂടെ 2004ല്‍ ആണ് ലെന വീണ്ടും അഭിനയത്തിലേക്ക് എത്തിയത്.

2004-ല്‍ കല്യാണം കഴിച്ച സമയത്ത് ഇനി സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ് ഏതാണ്ട് ഒരു വര്‍ഷം മാറി നിന്നു. പിന്നെ പറ്റുന്നില്ല, തിരിച്ചെത്തി. 2007-ല്‍ പുറത്തിറങ്ങിയ ബിഗ് ബിയിലാണ് ലെന പിന്നീട് വേഷമിട്ടത്. ഇതോടെ സിനിമയില്‍ സജീവമായി. 2018-ല്‍ തീര്‍ത്ഥാടനത്തിന് പോയതിനെ കുറിച്ചും താരം പറയുന്നു. മൊട്ടയൊക്കെ അടിച്ച് തീര്‍ത്ഥാടനം പോയി. അത് തീര്‍ത്ഥാടനമായിരുന്നില്ല, ഒരു യാത്ര, തിരിച്ചുവരുമോ എന്നറിയാത്ത ഒരു യാത്ര. അങ്ങനെ പോയി തിരിച്ച് ഇവിടെ തന്നെയെത്തി എന്ന് ലെന വ്യക്തമാക്കി.

ജയരാജിന്റെ സിനിമയായ സ്നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന ആദയമായി വെള്ളിത്തിരിയില്‍ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വര്‍ണ്ണക്കാഴ്ചകള്‍, സ്പിരിറ്റ് എന്നീ സിനിമകളില്‍ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള ലെന അഭിനയ ലോകത്ത് തന്റേതായ ഒരിടം സ്വന്തമാക്കിയിട്ടുണ്ട്. മനഃശാസ്ത്രത്തില്‍ ഉപരി പഠനം നടത്തിയ ലെന, മുംബൈയില്‍ സൈക്കോളജിസ്റ്റായും ജോലി ചെയ്തിരുന്നു.ശേഷം എഷ്യാനെറ്റിന്റെ യുവര്‍ ചൊയ്സ് എന്ന പരിപാടിയില്‍ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കള്‍ പക്ഷി എന്ന പരമ്പരയില്‍ അഭിനയിച്ചു.

പിന്നീട് ഓഹരി എന്ന അമൃത പരമ്പരയിലും അഭിനയിച്ചു.ലെനയുടെ രണ്ടാം വിവാഹം നടന്നു എന്നുള്ള വാര്‍ത്തകളും വന്നിരുന്നു.2011 ല്‍ പുറത്തിറങ്ങിയ ട്രാഫിക് എന്ന സിനിമയിലൂടെയാണ് ലെനയുടെ സിനിമാ ജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടാകുന്നത്. പിന്നീട് സ്നേഹ വീട്, ഈ അടുത്ത കാലത്ത് സ്പിരിറ്റ്, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്ത ലുക്കിലുള്ള ലേനയുടെ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. വ്യത്യസ്തമായ മേക്കോവറിലൂടെ ആരാധകരെ അമ്പരിപ്പിക്കാന്‍ ലെനയ്ക്ക് ആയിട്ടുണ്ട്. എന്നാല്‍ മാറ്റം എന്നുള്ളത് ഒരു തുടര്‍ച്ചയായ പ്രക്രിയയാണ്.

ഏഴുവര്‍ഷം കൂടുമ്പോള്‍ നമ്മുടെ ബോഡിയില്‍ എല്ലാ സെല്ലും പൂര്‍ണമായും മാറിയിട്ടുണ്ടാകും എന്നാണ് പറയുന്നത്. എല്ലാ സെല്‍സും പുതിയ സെല്‍സാണ് എന്നാലും എല്ലാവര്‍ക്കും നമ്മളെ കണ്ടാല്‍ തിരിച്ചറിയുന്നുണ്ടല്ലോ. നമ്മള്‍ എത്ര മാറിയാലും നമ്മുടെ വ്യക്തിത്വം എത്രത്തോളം മാറണം എന്നുള്ളത് നമ്മുടെ ആവശ്യം അനുസരിച്ചാണ്. അതില്‍ ഒരുപാട് ഫാക്ടേഴ്‌സ് ഇന്‍വോള്‍വ്ഡാണ്. എന്തുകൊണ്ടാണ് മാറ്റം ആവശ്യമായിട്ടുള്ളത് എന്നുള്ളതാണ് അതില്‍ എനിക്ക് പ്രധാനമായി തോന്നിയിട്ടുള്ളത്. എന്തുകൊണ്ട് നമുക്ക് മാറണം എന്ന തോന്നല്‍ ഉണ്ടായി എന്ന് വിലയിരുത്തിയാല്‍ തന്നെ നമുക്ക് പ്രോഗ്രസീവായി ഡെവലപ്പ് ചെയ്യാന്‍ സാധിക്കും എന്നാണ് ലെന ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

More in Malayalam

Trending

Recent

To Top