Malayalam
സിദ്ധാര്‍ഥ് ശുക്ല മരണത്തിന് പിന്നാലെ ചര്‍ച്ചയായി ബാലികാ വധുവിലെ പ്രത്യുഷ ബാനര്‍ജിയുടെയും മരണം; നൊമ്പരമായി ചിത്രങ്ങള്‍
സിദ്ധാര്‍ഥ് ശുക്ല മരണത്തിന് പിന്നാലെ ചര്‍ച്ചയായി ബാലികാ വധുവിലെ പ്രത്യുഷ ബാനര്‍ജിയുടെയും മരണം; നൊമ്പരമായി ചിത്രങ്ങള്‍
ഹൃദയാഘാതത്തെ തുടര്‍ന്ന് നടന് സിദ്ധാര്‍ഥ് ശുക്ല മരണപ്പെട്ടന്റെ വേദനയിലാണ് പ്രേക്ഷകര്‍. മുംബൈയിലെ വസതയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട താരത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇപ്പോഴിതാ സിദ്ധാര്‍ഥിന്റെ മരണത്തിന് പിന്നാലെ പ്രത്യുഷ ബാനര്‍ജിയുടെ മരണവും ചര്‍ച്ചയാവുകയാണ്.
സിദ്ധാര്‍ത്ഥിനെ ശ്രദ്ധേയയാക്കിയ ബാലികാ വധു എന്ന പരമ്പരയില്‍ നായികയായിരുന്നു പ്രത്യുഷ ബാനര്‍ജി. പ്രിയകഥാപാത്രങ്ങളായ ആനന്ദിയുടെയും ശിവരാജിന്റെയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് പ്രേക്ഷകര്‍ ദുഖം പങ്കുവയ്ക്കുന്നത്. പ്രത്യുഷ വിടപറഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സിദ്ധാര്‍ഥിനെയും മരണം കൊണ്ടുപോയി. പ്രത്യുഷയുടെ അഭിനയരംഗത്തുള്ള അരങ്ങേറ്റം കൂടിയായിരുന്നു ഈ പരമ്പര.
2016-ലാണ് പ്രത്യുഷ ആത്മഹത്യ ചെയ്യുന്നത് ബാങ്കൂര് നഗറിലെ ഹാര്‍മണിയിലെ ഫ്ലാറ്റിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ താരത്തെ കണ്ടെത്തുകയായിരുന്നു. പ്രത്യുഷയുടെ കാമുകന് രാഹുല്‍രാജ് സിങ്ങിനെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.
മോഡലിങ്ങിലൂടെ വിനോദ രംഗത്ത് പ്രവേശിച്ച സിദ്ധാര്‍ഥ് ഒട്ടനവധി ടെലിവിഷന്‍ ഷോകളില്‍ മത്സരാര്‍ഥിയായും അവതാരകനുമായെത്തി. ബിഗ് ബോസ് 13 പതിപ്പ് വിജയിയായതാണ് കരിയറില്‍ വഴിത്തിരിവായത്. ഷോയില്‍ ഉറ്റ സുഹൃത്തായിരുന്ന പ്രത്യുഷയുടെ മരണത്തെക്കുറിച്ച് സിദ്ധാര്‍ഥ് സഹമത്സരാര്‍ഥികളോട് സംസാരിച്ചതും വാര്‍ത്തയായിരുന്നു. ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍ 3 എന്ന വെബ് സീരീസില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് സിദ്ധാര്‍ഥിന്റെ അപ്രതീക്ഷിത മരണം.
