Connect with us

നടി ശില്‍പ്പ ഷെട്ടിയ്ക്കും രാജ് കുന്ദ്രയ്ക്കും വീണ്ടും തിരിച്ചടി; ഒരു കിലോ സ്വര്‍ണം കൈമാറാനും നിയമനടപടികള്‍ക്കായി 3 ലക്ഷം രൂപ നല്‍കാനും കോടതി നിര്‍ദ്ദേശം

News

നടി ശില്‍പ്പ ഷെട്ടിയ്ക്കും രാജ് കുന്ദ്രയ്ക്കും വീണ്ടും തിരിച്ചടി; ഒരു കിലോ സ്വര്‍ണം കൈമാറാനും നിയമനടപടികള്‍ക്കായി 3 ലക്ഷം രൂപ നല്‍കാനും കോടതി നിര്‍ദ്ദേശം

നടി ശില്‍പ്പ ഷെട്ടിയ്ക്കും രാജ് കുന്ദ്രയ്ക്കും വീണ്ടും തിരിച്ചടി; ഒരു കിലോ സ്വര്‍ണം കൈമാറാനും നിയമനടപടികള്‍ക്കായി 3 ലക്ഷം രൂപ നല്‍കാനും കോടതി നിര്‍ദ്ദേശം

ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയ്ക്കും രാജ് കുന്ദ്രയ്ക്കും വീണ്ടും തിരിച്ചടി. സത്യുഗ് ഗോള്‍ഡ് കേസ് നിയമ പോരാട്ടത്തില്‍ നടനും നിര്‍മ്മാതാവുമായ സച്ചിന്‍ ജോഷിക്ക് വിജയം. സച്ചിന്‍ ജോഷിക്ക് ഒരു കിലോ സ്വര്‍ണം കൈമാറാനും നിയമനടപടികള്‍ക്കായി 3 ലക്ഷം രൂപ നല്‍കാനും കോടതി നിര്‍ദേശിച്ചു. ബോംബെ ഹൈക്കോടതിയുടെതാണ് ഉത്തരവ്.

ശില്‍പ്പ ഷെട്ടിയും രാജ് കുന്ദ്രയും ഡയരക്ടേഴ്സ് ആയിരുന്ന സത്യുഗ് ഗോള്‍ഡില്‍ പണമടച്ച് ആറു വര്‍ഷത്തിനു ശേഷവും സ്വര്‍ണം ലഭിച്ചിട്ടില്ലെന്ന് ആരോപിച്ച് ഈ വര്‍ഷം ജനുവരിയില്‍ സച്ചിന്‍ കേസ് ഫയല്‍ ചെയ്തിരുന്നു. സ്വര്‍ണ്ണ സ്‌കീമില്‍ കുറഞ്ഞ നിരക്കില്‍ നിക്ഷേപം നടത്തി, ഒരിക്കലും സ്വര്‍ണം ലഭിക്കാതിരുന്ന നിക്ഷേപകരുടെ കൂടിയാണ് തന്റെ വിജയമെന്ന് സച്ചിന്‍ ജോഷി പ്രതികരിച്ചു.

18,57,870 സ്വര്‍ണം വാങ്ങാനായി തന്നോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഒരു സെലിബ്രിറ്റി ചെയര്‍മാനായ കമ്പനിയില്‍ വിശ്വസിച്ച് പണം നിക്ഷേപിക്കുന്ന സാധാരണക്കാരനെ കുറിച്ച് ആലോചിച്ചു നോക്കൂ. സ്വര്‍ണം കൈമാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ കേസ് തിരിഞ്ഞു, അവര്‍ അന്‍മോള്‍ ജ്വല്ലേഴ്‌സില്‍ നിന്ന് സ്വര്‍ണം വാങ്ങുകയും ബില്‍ അറ്റാച്ചു ചെയ്യുകയും ചെയ്തു.

1 കിലോ സ്വര്‍ണവും 3 ലക്ഷം പിഴ തുകയും ഇപ്പോള്‍ തങ്ങള്‍ക്ക് ലഭിച്ചു. ഒടുവില്‍ കുന്ദ്രയെ പിടികൂടിയതില്‍ തനിക്ക് സന്തോഷമുണ്ടെന്നും സച്ചിന്‍ ജോഷി മാധ്യമങ്ങളോട് പറഞ്ഞു.

രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സച്ചിന്‍ ജോഷിയുടെ ഭാര്യ ഉര്‍വശി ശര്‍മ്മ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.കര്‍മ്മ ഒരിക്കലും നിങ്ങളെ ഒഴിവാക്കില്ല എന്നായിരുന്നു ഉര്‍വശി കുറിച്ചത്. ജൂലൈ 19ന് ആണ് നീലച്ചിത്ര നിര്‍മ്മാണ കേസില്‍ രാജ് കുന്ദ്ര അറസ്റ്റിലായത്. നടിമാരായ പൂനം പാണ്ഡെ, ഷെലിന്‍ ചോപ്ര എന്നിവരും രാജ് കുന്ദ്രയ്ക്ക് എതിരെ പ്രതികരിച്ചിരുന്നു.\

Continue Reading
You may also like...

More in News

Trending

Recent

To Top