നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് ഷമ്മി തിലകന്. സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ തന്റേതായ അഭിപ്രായങ്ങള്‍ പറഞ്ഞെത്താറുണ്ട്. തന്റെ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ക്കും അദ്ദേഹം മറുപടി കൊടുക്കാറുണ്ട്.
ഓണവുമായി ബന്ധപ്പെട്ട് ഷമ്മി പോസ്റ്റ് ചെയ്ത കുറിപ്പിലെ ഒരു രസകരമായ കമന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.’ തിരുവോണം കഴിഞ്ഞു..! തമ്പുരാന് മാവേലിയെ യാത്രയാക്കി..! ഇനി?’
ഈ അടിക്കുറിപ്പോടെ ഷമ്മി പോസ്റ്റ് ചെയ്ത തന്റെ ചിത്രത്തിന് താഴെയാണ് ഒരാള്‍ കമന്റുമായി എത്തിയത്. ‘ഈ കൊല്ലംകാരനുണ്ടോ ഹായ്’ എന്നായിരുന്നു കമന്റ്. അവിടുത്തെ എംഎല്‍എയെ വിളിച്ചു ചോദിക്കാതെ എങ്ങനെയാ ബ്രോ? എന്നായിരുന്നു തമാശ രൂപേണ ഷമ്മിയുടെ മറുപടി.
ചെറിയ കാര്യങ്ങള്‍ക്ക് പോലും എംഎല്‍എ മുകേഷിനെ ആളുകള്‍ വിളിച്ചു സഹായം ചോദിക്കുകയും ഈ കോളുകള്‍ റെക്കോര്‍ഡ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് വൈറലാക്കുകയും ചെയ്തിരുന്നു. ഇതിനെയാണ് ഷമ്മി പരിഹസിച്ചിരിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...