Malayalam
ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് വര്‍ഷം ആയെങ്കിലും ഇപ്പോഴും സഹായിക്കുന്നത് ആ അമേരിക്കന്‍ കുടുംബമാണ്, കമന്റെ രണ്ട് മക്കളുടെയും പഠനചെലവുകള്‍ വരെ അവരാണ് നോക്കുന്നത്, പക്ഷേ ആ നിബന്ധന വെച്ചിട്ടാണ് ഈ സഹായമെല്ലാം ചെയ്യുന്നത്!; തുറന്ന് പറഞ്ഞ് സേതുലക്ഷ്മി
ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് വര്‍ഷം ആയെങ്കിലും ഇപ്പോഴും സഹായിക്കുന്നത് ആ അമേരിക്കന്‍ കുടുംബമാണ്, കമന്റെ രണ്ട് മക്കളുടെയും പഠനചെലവുകള്‍ വരെ അവരാണ് നോക്കുന്നത്, പക്ഷേ ആ നിബന്ധന വെച്ചിട്ടാണ് ഈ സഹായമെല്ലാം ചെയ്യുന്നത്!; തുറന്ന് പറഞ്ഞ് സേതുലക്ഷ്മി
മലയാളി പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതയായ നടിയാണ് സേതു ലക്ഷ്മി. നാടകത്തിലൂടെയെത്തി ഇന്ന് സിനിമകളിലും സീരിയലുകളിലും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ് താരം. ഇപ്പോഴിതാ മകന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രയാസകരമായ അനുഭവങ്ങളെ കുറിച്ചും നാടകത്തില്‍ നിന്നും സിനിമയിലേക്കും സീരിയലിലേക്കുമുള്ള കടന്ന് വരവിനെ കുറിച്ചും തുറന്ന് പറയുകയാണ് താരം.
മകന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. രോഗപ്രതിരോധ ശക്തിക്ക് കുറച്ച് കുറവുണ്ട് എന്നതൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ല. 10 വര്‍ഷം ഒരു പ്രശ്‌നവും ഉണ്ടാവില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. 5 വര്‍ഷം പേടിക്കേണ്ട ഒരു കാര്യവുമില്ല. ശസ്ത്രക്രിയയുടെ സമയത്ത് പണത്തിന് ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. ആ സമയത്ത് ഒരുപാട് സിനിമയും സീരിയലും ഉണ്ടായിരുന്നത് കൊണ്ടാണ് ചികിത്സയൊക്കെ നല്ല രീതിയില്‍ കഴിഞ്ഞ് പോയത്
വൃക്ക മാറ്റിവെക്കേണ്ട അവസ്ഥ വന്നപ്പോഴാണ് സാമ്പത്തികപരമായ ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. പയ്യന്നൂരില്‍ ഉള്‍ട്ട എന്ന പടം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഈ വിവരം അറിയുന്നത്. ആകെ വലിയ വിഷമം ആയി ഇരിക്കുമ്പോള്‍ നടി തസ്‌നിഖാന്റെ ഉമ്മ കാര്യം അന്വേഷിക്കുന്നത്. ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും പിന്നീട് മകന് എത്രയും പെട്ടെന്ന് കരള്‍ മാറ്റിവെക്കേണ്ടതുണ്ടെന്ന കാര്യം അവരോട് പറഞ്ഞു.
അങ്ങനെയാണ് സോഷ്യല്‍ മീഡിയയിലൊക്കെ ഇടപെടുന്ന എറണാകുളത്തെ മിഥുന്‍ മിത്ര എന്നയാളുമായി ബന്ധപ്പെടുന്നത്. അങ്ങനെ എറണാകുളത്ത് സീരില്‍ വര്‍ക്കിനായി ചെന്ന സമയത്ത് അവരുടെ കൂടെ സഹായത്തോടെ ഫേസ്ബുക്കില്‍ കാര്യം പറയുകയായിരുന്നു. അന്ന് ഫോണ്‍ നമ്പര്‍ മാത്രമായിരുന്നു പങ്കുവെച്ചിരുന്നത്. ആളുകള്‍ പിന്നീട് വിളിച്ച് അന്വേഷിച്ചതിനെ തുടര്‍ന്നാണ് അക്കൗണ്ട് നമ്പര്‍ നല്‍കിയത്.
നിരവധി ആളുകള്‍ പണം അയച്ചു. അമേരിക്കയിലുള്ള ഒരു കുടുംബം ഇപ്പോഴും സഹായിക്കുകയാണ്. മകന്റെ രണ്ട് മക്കളുടെ പഠനവും അവര്‍ ഏറ്റെടുത്തു. അവര്‍ക്ക് താല്‍പര്യമുള്ള ഏത് കോഴ്‌സും പഠിക്കാം. അതിന്റെയെല്ലാം ചിലവ് അവര്‍ നോക്കും. പിന്നീട് ഈ കുട്ടികള്‍ക്ക് ജോലി ആവുമ്‌ബോള്‍ ഇതുപോലെ പഠിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന മറ്റൊരു കുട്ടിയെ സഹായിക്കണം എന്നത് മാത്രമാണ് നിബന്ധന. അതുപോലെ ഒരുപാട് കുട്ടികളെ അവര്‍ സഹായിക്കുന്നുണ്ട്.
ഒരു കലാകാരി ആയതുകൊണ്ട് കൂടിയാണ് എനിക്ക് ഇത്രയും പെട്ടെന്ന സഹായം കിട്ടാന്‍ കാരണമായത്. അങ്ങനെയല്ലാത്ത മറ്റ് പലരും എന്നെ വിളിച്ച് ഞങ്ങള്‍ക്കും കൂടെ എങ്ങനെ സഹായം കിട്ടുമെന്ന് അന്വേഷിക്കും. അപ്പോള്‍ എനിക്ക് സങ്കടമാവും. കിഡ്‌നിരോഗികള്‍ സഹായം തേടുന്നുവെന്ന തരത്തില്‍ പേപ്പറിലൊക്കെ കാണുകയും ചെയ്യും. അപ്പോള്‍ ഞാന്‍ അങ്ങോട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ച് എന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യും എന്നും സേതു ലക്ഷ്മി പറയുന്നു.
ഇപ്പോള്‍ മൗനരാഗം എന്ന സീരിയലില്‍ ആണ് സേതുലക്ഷ്മി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അഭിനയത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരം നാലു പ്രാവശ്യം നേടിയിട്ടുള്ള താരം കൂടിയാണ് സേതുലക്ഷ്മി. ആദ്യമായി കൊല്ലം ഉപാസനയുടെ കൊന്നപ്പൂക്കളില്‍ എന്ന നാടകത്തില്‍ ആണ് അഭിനയിക്കുന്നത്. തുടര്‍ന്ന് 40 വര്‍ഷത്തിനിടെ അയ്യായിരത്തിലധികം വേദികളില്‍ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. നാടക രംഗത്തു നിന്നു തന്നെയുള്ള അര്‍ജ്ജുനന്‍ എന്ന നടനെ വിവാഹം ചെയ്തു. നാലു മക്കള്‍ ഉണ്ട്. ഇവരും അഭിനയരംഗത്ത് സജീവമായിരുന്നു. ചിറയിന്‍കീഴ് അനുഗ്രഹ എന്ന നാടക ട്രൂപ്പ് ഏറ്റെടുത്തു നടത്തിയെങ്കിലും മകന്റെ അസുഖത്തെ തുടര്‍ന്ന് അവസാനിപ്പിച്ചു.
കൊല്ലം ട്യൂണ, ആലപ്പുഴ സൂര്യസോമ, കോഴിക്കോട് സ്റ്റേജ് ഇന്ത്യ,കൊല്ലം അനശ്വര, കെ.പി.എ.സി, അക്ഷരകല, കൊച്ചിന്‍ ഹരിശ്രീ തുടങ്ങി നാടക സമിതികളില്‍ പ്രവര്‍ത്തിച്ചു.നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും സീരിയലുകളില്‍ സജീവമാണ്. സത്യന്‍ അന്തിക്കാടാണ് സിനിമയില്‍ ആദ്യമായി സേതുലക്ഷ്മിയ്ക്ക് അവസരം നല്‍കിയത്. പതിന്നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യര്‍ തിരിച്ചെത്തിയ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ സുപ്രധാന വേഷത്തിലാണ് സേതുലക്ഷ്മി എത്തിയത്. ഇതിന്റെ തന്നെ തമിഴ് പതിപ്പിലും അഭിനയിച്ചിട്ടുണ്ട്.
