Connect with us

‘ഇഷ്ടമായതിനെ നേടിയെടുക്കണം എന്ന വാശിയൊന്നും തനിക്കില്ല…! മറ്റുള്ളവരെ വിഷമിപ്പിച്ച് ജീവിച്ചിട്ട് എന്ത് കാര്യം,’ ഈ ഇടിക്കുന്ന ഹൃദയം ഒന്ന് നിലച്ചാല്‍ തീരാവുന്നതേ ഉള്ളൂ എല്ലാം; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകള്‍

Malayalam

‘ഇഷ്ടമായതിനെ നേടിയെടുക്കണം എന്ന വാശിയൊന്നും തനിക്കില്ല…! മറ്റുള്ളവരെ വിഷമിപ്പിച്ച് ജീവിച്ചിട്ട് എന്ത് കാര്യം,’ ഈ ഇടിക്കുന്ന ഹൃദയം ഒന്ന് നിലച്ചാല്‍ തീരാവുന്നതേ ഉള്ളൂ എല്ലാം; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകള്‍

‘ഇഷ്ടമായതിനെ നേടിയെടുക്കണം എന്ന വാശിയൊന്നും തനിക്കില്ല…! മറ്റുള്ളവരെ വിഷമിപ്പിച്ച് ജീവിച്ചിട്ട് എന്ത് കാര്യം,’ ഈ ഇടിക്കുന്ന ഹൃദയം ഒന്ന് നിലച്ചാല്‍ തീരാവുന്നതേ ഉള്ളൂ എല്ലാം; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകള്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്‍. ബാലതാരമായി എത്തി നായികയായി തിളങ്ങിനില്‍ക്കുകയായിരുന്നു താരം. മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ കാവ്യയ്ക്ക് കഴിഞ്ഞിരുന്നു. നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് നടി. എന്നിരുന്നാലും താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലെ ഫാന്‍സ് പേജുകള്‍ വഴി വൈറലാകാറുണ്ട്. സിനിമയില്‍ സജീവമല്ലെങ്കിലും തങ്ങളുടെ പ്രിയതാരത്തിന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. അഭിനയത്തിന് പുറമെ മികച്ചൊരു നര്‍ത്തകി കൂടിയാണ് കാവ്യ മാധവന്‍.

ഇപ്പോഴിതാ കാവ്യ തന്റെ ജീവിതത്തില്‍ മുമ്പെടുത്ത ഒരു ധീരമായ തീരുമാനത്തെകുറിച്ച് പറയുന്ന അഭിമുഖമാണ് വീണ്ടും വൈറലാകുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ജീവിക്കാന്‍ കൊതിച്ചിട്ടുപോയ ആളാണ്. കാരണം സിനിമയില്‍ വന്ന നാള് മുതല്‍ ഒരു നോര്‍മല്‍ ലൈഫ് എനിക്ക് ഉണ്ടായിട്ടില്ല. കുട്ടി ആയിരിക്കുന്ന കാലത്തു വന്നത് മുതല്‍, ആളുകള്‍ എവിടെ ഇറങ്ങിയാലും തിരിച്ചറിയും. പ്രത്യേകിച്ച് എന്റെ നാട്ടില്‍ ഈ സിനിമ ഒന്നും ഇല്ലാതിരുന്ന കാലത്താണ് ഞാന്‍ സിനിമയിലേയ്ക്ക് എത്തുന്നത്. അതുകൊണ്ട് എവിടെ ആണെങ്കിലും ആളുകള്‍ ഒരു ബഹുമാനം തരുന്നുണ്ടായിരുന്നു.

ചെറുപ്പത്തില്‍ കെട്ടിയിട്ടു വളര്‍ത്തുക എന്ന് പറയില്ലേ, അതെ പോലെ നിയന്ത്രണങ്ങളില്‍ ആണ് വളര്‍ന്നു വന്നത്. അപ്പോള്‍ ഒക്കെ അമ്മ പറയും നീ വിവാഹം ഒക്കെ കഴിഞ്ഞു പോകുമ്പോള്‍ നല്ല രീതിയില്‍ ജീവിച്ചു പൊക്കോളൂ. ഭക്ഷണത്തിനു ഡയറ്റ് വേണ്ട, ഇമേജിനെ പേടിച്ചു ജീവികണ്ട. വളരെ സാധാരണക്കാരിയായി നമുക്ക് ജീവിക്കാമല്ലോ. അല്ലെങ്കില്‍ വളരെ പേടിച്ചിട്ടല്ലേ ജീവിക്കാന്‍ കഴിയൂ.

പുറത്തൊന്നും പേടിച്ചിറങ്ങാന്‍ പോലും കഴിയില്ലല്ലോ. എവിടെയും ക്യാമറകള്‍ അല്ലെ. മൊബൈല്‍ ക്യാമറകള്‍ നമ്മളെ എവിടെയും പിന്തുടരുന്നുണ്ടാകും. സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണം, മീഡിയയുടെ മുന്‍പില്‍ ഇരിക്കുമ്പോള്‍ ശ്രദ്ധിക്കണം, അഭിനയിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഇതിന്റെ ഇടയിലൊക്കെ വളരെ മോശം കമന്റ്‌സ് വരാം. മോശം പെരുമാറ്റം വരാം. ഇതിനെയൊക്കെ വളരെ നല്ല രീതിയില്‍ തന്നെ പെരുമാറാന്‍ പറ്റണം.

പലപ്പോഴും ഞാന്‍ ഞാനല്ലാതെ ആകുന്ന പോലെ തോന്നിയിട്ടുണ്ട്. ഇത് ഞാന്‍ തന്നെയാണോ, ഞാന്‍ ഇങ്ങനെ ആയിരുന്നോ, എനിക്ക് അഭിനയിച്ചു അഭിനയിച്ചു വരുന്നു പോയതാണോ എന്ന് ചിന്തിച്ചു പോകും. കുട്ടിപ്രായത്തില്‍ തന്നെ വന്നുപോയതുകൊണ്ടാകാം അങ്ങിനെയുള്ള ചിന്തകള്‍ വന്നത്. വലിയ ആഗ്രഹങ്ങള്‍ ഒന്നും തന്നെ ജീവിതത്തില്‍ എനിക്കില്ല.

വലിയ വലിയ കാര്യങ്ങളോ നടക്കാത്ത കാര്യങ്ങളോ ഒന്നും തന്നെ ഞാന്‍ ആഗ്രഹിക്കാറില്ല. എനിക്ക് പറ്റും എന്ന് തോന്നുന്ന കാര്യങ്ങള്‍, വളരെ ജെനുവിന്‍ ആയ കാര്യങ്ങള്‍ മാത്രമേ ഞാന്‍ ആഗ്രഹിക്കാറുള്ളൂ. ഒരു കള്ളത്തരത്തിനു വേണ്ടിയോ വിഷമിപ്പിച്ചിട്ട് നേടിയെടുക്കണമെന്നോ തട്ടിയെടുക്കണമെന്നോ എന്ന ചിന്തയുള്ള ആളൊന്നും അല്ല. എന്തെങ്കിലും കാര്യം ഇഷ്ടമായാല്‍ അതിനെ നേടിയെടുക്കണം എന്ന വാശിയൊന്നും എനിക്ക് ഒട്ടുമില്ലെന്നും വൈറല്‍ ആകുന്ന അഭിമുഖത്തില്‍ കാവ്യ പറയുന്നു.

നല്ല ഒരു വിവാഹം കിട്ടുക നല്ലൊരു വീട്ടില്‍ ചെന്ന് കയറാന്‍ പറ്റുക എന്നൊക്ക പറയുന്നത് ഒരു ഭാഗ്യമാണ്. അത് വളരെ അപൂര്‍വ്വം ആളുകള്‍ക്കാണ് ലഭിക്കുക. ചിലര്‍ അതൊരു അഡ്ജസ്റ്റ്‌മെന്റിന്റെ പുറത്തങ്ങു ജീവിച്ചു പോകും കുട്ടികള്‍ ആയതിന്റെ പേരില്‍. പിന്നെ സമൂഹത്തിന്റെ മുന്‍പില്‍ ഒരു പ്രശ്‌നത്തിന് പുറകെ പോകാന്‍ താത്പര്യം ഇല്ലാത്ത എത്രയോ ആളുകളെ എനിക്ക് നേരിട്ടറിയാം.

എനിക്ക് വളരെ പേഴ്‌സണല്‍ ആയിട്ട് അറിയാവുന്ന ഒരുപാട് ആളുകള്‍ അത്തരത്തില്‍ ജീവിച്ചു മുന്‍പോട്ട് പോകുന്നുണ്ട്. ഇപ്പോള്‍ അവര്‍ എന്നെ എന്‍കറേജ് ചെയ്യാറുണ്ട്. നീ ഈയെടുത്ത ധൈര്യം എന്ന് പറഞ്ഞുകൊണ്ട്. ഞാന്‍ വളരെ പെട്ടന്നാണ് എന്റെ ജീവിതത്തില്‍ ഒരു തീരുമാനം എടുത്തത്. അതിനു ധൈര്യം ഇല്ലത്തെ ജീവിതം ജീവിച്ചു തീര്‍ക്കുന്ന കുറെ അധികം ആളുകള്‍ ഉണ്ട് ഇപ്പോഴും.

വളരെ ചെറിയ ജീവിതം അല്ലെ നമുക്ക് ഉള്ളൂ. എത്ര ചെറിയ ജീവിതമാണ്. ഈ ഇടിക്കുന്ന ഹൃദയം ഒന്ന് നിലച്ചാല്‍ തീരാവുന്നതേ ഉള്ളൂ. അത്ര ചെറിയ ഒരു ജീവിതം ആണ് നമുക്ക് എല്ലാവര്‍ക്കും. അപ്പോള്‍ എന്തിനാണ് അങ്ങനെ സ്വയം വിഷമിച്ചിട്ടും മറ്റുള്ളവരെ വിഷമിപ്പിച്ചിട്ടും ജീവിച്ചു തീര്‍ക്കുന്നത്. മരിക്കാവുന്ന ആളുകള്‍ അല്ലെ, അപ്പോള്‍ ഉള്ള ജീവിതം വളരെ മനോഹരമായി ജീവിച്ചു തീര്‍ക്കുകയെന്നാണ് കാവ്യ പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top