Malayalam
ഒരുകാലത്ത് സാരിയുടുത്ത് സുന്ദരിയാകാന്‍ താന്‍ ഒരുപാട് കൊതിച്ചിരുന്നു, വികാരാധീനയായി സീമ; വൈറലായി വീഡിയോ
ഒരുകാലത്ത് സാരിയുടുത്ത് സുന്ദരിയാകാന്‍ താന്‍ ഒരുപാട് കൊതിച്ചിരുന്നു, വികാരാധീനയായി സീമ; വൈറലായി വീഡിയോ
സോഷ്യല്‍ മീഡിയയിലൂടെ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ആയും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയും മലയാളികള്‍ക്ക് സുപരിചിതയായ വ്യക്തിയാണ് സീമ വിനീത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. സീമയുടെ പോസ്റ്റുകളെല്ലാം വളരെ വേഗമാണ് വൈറലാകുന്നത്.
ഇപ്പോഴിതാ സാരി ഉടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കലക്കന്‍ ടിപ്സുമായി എത്തിയിരിക്കുകകയാണ് സീമ. തനിക്ക് ഏറ്റവും കംഫര്‍ട്ടബിളായ വസ്ത്രമാണ് സാരിയെന്ന ആമുഖത്തോടെയാണ് സീമയുടെ വിഡിയോ തുടങ്ങുന്നത്. സാരിയുടെ പ്ലീറ്റ് എടുക്കുന്ന കാര്യത്തിലാണ് പലര്‍ക്കും കണ്‍ഫ്യൂഷന്‍.
സാരിയുടുക്കുമ്പോള്‍ മറ്റൊരാളുടെ സഹായവും തേടേണ്ടി വരും. പക്ഷേ ഒറ്റയ്ക്ക് ഉടുക്കുന്ന കാര്യത്തില്‍ താന്‍ കോണ്‍ഫിഡന്റാണെന്ന് സീമ പറയുന്നു. ടീച്ചര്‍മൊരൊക്കെ ഉടുക്കുന്നതു പോലെ സാരി ഒതുങ്ങി ഇരിക്കാനാണ് ഇഷ്ടം. ഒരുകാലത്ത് സാരിയുടുത്ത് സുന്ദരിയാകാന്‍ താന്‍ ഒരുപാട് കൊതിച്ചിരുന്നുവെന്നും സാരി ടിപ്സിനിടെ സീമ വികാരാധീനയായി പറയുന്നു.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ഒരു പ്രണയം ഉണ്ടെന്ന് സീമ തുറന്നുപറഞ്ഞത്. ഒന്നും രണ്ടും വര്‍ഷം ഒന്നുമല്ല. ഒരു എട്ടുവര്‍ഷക്കാലം പ്രണയിച്ചിട്ടുണ്ട് എന്നാണ് സാമ പറഞ്ഞത്. പുള്ളിക്കാരന്‍ മെഡിക്കല്‍ ഫീല്‍ഡില്‍ ഉള്ള ആളാണ്. ആദ്യം കാണാതെ ആയിരുന്നു സംസാരം. പിന്നീടാണ് കാണുന്നത്.
അതും കഴിഞ്ഞു രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ആണ് ഞാന്‍ അറിയുന്നത് പുള്ളിക്കാരന്‍ വിവാഹിതന്‍ ആണ് എന്ന്. അന്ന് ഞാന്‍ ഒരു ചെറിയ കുട്ടിയായിരുന്നു, കാര്യങ്ങള്‍ ഒന്നും മനസിലാക്കാന്‍ ആകാത്ത പക്വത കുറഞ്ഞ പ്രായം ആയിരുന്നു. അന്നെനിക്ക് ഒരു പതിനെട്ടോ പത്തൊന്‍പതോ ആയിരുന്നു പ്രായം. സ്റ്റേജ് ഷോയൊക്കെ നടക്കുന്ന സമയത്താണ് കാണുന്നതും പരിചയപ്പെടുന്നതും.
എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴാണ് പറയുന്നത് ഞാന്‍ വിവാഹിതന്‍ ആണ് കുട്ടികള്‍ ഉണ്ട്, മറച്ചുവച്ചതാണ് എന്ന്. അപ്പോള്‍ അത് വലിയ ഷോക്കിങ് ആയിരുന്നുവെന്നും സീമ പറഞ്ഞിരുന്നു. ഇതും വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. നിരവധി പേരാണ് കമന്റുകളും ആശ്വാസ വാക്കുകളുമായി എത്തിരുന്നത്.
