Malayalam
തടി കുറയ്ക്കാന്‍ ജിമ്മില്‍ പോയി, ഒരു മൊഞ്ചന്‍ ചെക്കനുണ്ട് ഇവിടെ! എന്നാണ് സുഹൃത്തുക്കളോട് പറഞ്ഞത്; തന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ച് തുറന്ന് പറഞ്ഞ് ഗായിക സയനോര
തടി കുറയ്ക്കാന്‍ ജിമ്മില്‍ പോയി, ഒരു മൊഞ്ചന്‍ ചെക്കനുണ്ട് ഇവിടെ! എന്നാണ് സുഹൃത്തുക്കളോട് പറഞ്ഞത്; തന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ച് തുറന്ന് പറഞ്ഞ് ഗായിക സയനോര
വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് സയനോര ഫിലിപ്പ്. സ്റ്റേജ് ഷോകളിലടക്കം സ്ഥിരസാന്നിധ്യമായ സയനോര ഇതിനോടകം തന്നെ നിരവധി സിനിമകള്‍ക്കായി പാട്ടൊരുക്കിയിട്ടുണ്ട്. തന്റെ വിവാഹത്തെ കുറിച്ച് സയനോര മുമ്പ് പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ വൈറലായി മാറാറുണ്ട്.
തടി കുറയ്ക്കാനായി ജിമ്മില്‍ പോയിരുന്നു. അപ്പോഴാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. ഭര്‍ത്താവ് പൈസയുള്ളവനായിരിക്കണമെന്നോ ഭര്‍ത്താവ് ഇങ്ങനെയായിരിക്കണമെന്നോ തനിക്ക് പണ്ടേ നിര്‍ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ജിമ്മില്‍ വച്ച് അവനെ കണ്ടതും തനിക്ക് നല്ല ഇഷ്ടമായെന്ന് സയനോര പറയുന്നു. ഒരു മൊഞ്ചന്‍ ചെക്കനുണ്ട് ഇവിടെ, അതുകൊണ്ട് സ്ഥിരമായി ഞാന്‍ ജിമ്മില്‍ പോവുമെന്ന് സുഹൃത്തുക്കളെ വിളിച്ച് പറയുകയും ചെയ്തുവെന്നും താരം പറയുന്നു.
ആണുങ്ങള് മാത്രമുള്ള ബാച്ചില്‍ ഞാന്‍ മാത്രമായിരുന്നു ഒരു പെണ്‍കുട്ടി. കാരണം ചോദിക്കുമ്പോള്‍ ഞാന്‍ പറയും മോട്ടിവേഷന്‍ കിട്ടുന്നത് ഈ ബാച്ചില്‍ ആണെന്ന്. തങ്ങളുടെ സംസാരം ജിമ്മിലെല്ലാം ചര്‍ച്ചാ വിഷയമായി. അധികം ഇനി സംസാരിക്കേണ്ടെന്നും വീട്ടില്‍ തനിക്ക് കല്യാണം ആലോചിക്കുന്നുണ്ടെന്നും താന്‍ ആഷ്ലിയോട് ഇതോടെ പറഞ്ഞുവെന്നും സയനോര പറയുന്നു. അങ്ങെയാണെങ്കില്‍ സയനോര എന്റെ വീട്ടില്‍ വന്ന് അച്ഛനോടും അമ്മയോടും സംസാരിച്ചോളൂ എന്നിട്ട് കല്യാണം കഴിക്കാം എന്നായിരുന്നു അവന്റെ മറുപടി. അങ്ങനെയാണ് തങ്ങള്‍ കല്യാണം കഴിക്കുന്നതെന്നും താരം പറയുന്നു.
പരിചയപ്പെടുമ്പോള്‍ താനൊരു പിന്നണി ഗായികയാണെന്ന് ആഷ്ലിയ്ക്ക് അറിയില്ലായിരുന്നുവെന്നും ടിവിയിലൊക്കെ എന്തോ പരിപാടി അവതരിപ്പിക്കുന്ന ഒരാളാണെന്ന് മാത്രമാണ് അറിഞ്ഞിരുന്നുള്ളുവെന്നും സയനോര പറയുന്നു. വിന്‍സ്റ്റണ്‍ ആഷ്ലി ഡിക്രൂസ് ആണ് സയനോരയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെയാണ് സയനോര സംഗീത സംവിധായകയാകുന്നത്.
കണ്ണൂര്‍ സ്വദേശിനിയാണ് സയനോര ഫിലിപ്പ്. വെട്ടത്തിലെ ഐ ലവ് യു ഡിസംബര്‍ എന്ന ഗാനത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. എആര്‍ റഹ്മാന്, ബിജിബാല്‍, ഗോപി സുന്ദര്‍, ബേണി ഇഗ്നേഷ്യസ്, വിദ്യാസാഗര്‍ തുടങ്ങി ഒരുപാട് പ്രമുഖര്‍ക്കു വേണ്ടി പാടിയിട്ടുണ്ട് സയനോര. മലയാളത്തിന് പുറമെ തമിഴിലും ആലപിച്ചിട്ടുണ്ട്. താരത്തിന്റെ നിലപാടുകളും കൈയ്യടി നേടിയിരുന്നു. സ്കൂള്‍ കാലത്ത് താന്‍ നേരിട്ട വിവേചനത്തെ കുറിച്ചൊക്കെയുള്ള സയനോരയുടെ തുറന്നു പറച്ചിലുകള്‍ ശ്രദ്ധ നേടിയിരുന്നു.
കളറിന്റെ പേരില്‍ തന്നെ സ്കൂളിലെ ഡാന്‍സ് ടീമില്‍ നിന്നു പോലും ഒഴിവാക്കിയിട്ടുണ്ടെന്നായിരുന്നു സയനോര പറഞ്ഞിരുന്നത്. അതേസമയം ഒട്ടേറെ റിയാലിറ്റി ഷോകളില്‍ താനടക്കമുള്ളവര്‍ ഇത്തരം തമാശകള്‍ കേട്ട് ചിരിച്ചിട്ടുണ്ടെന്നും, നമ്മുടെ സമൂഹം അത്തരത്തിലുള്ള പൊതുസ്വഭാവമാണ് സൃഷ്ട്ടിച്ചിരിക്കുന്നത്. ഇത് ഒരുപാട് പേരെ ബധിക്കുന്നുണ്ട്.ഒരു കല്യാണത്തിന് പോയാല്‍ വധുവിന്റെ നിറത്തിനെക്കുറിച്ചാണ് ആളുകള്‍ ആദ്യം ചോദിക്കുന്നത്. തന്റെ നിറം എന്താകണമെന്ന് നമ്മള് അല്ല തീരുമാനിക്കുന്നതെന്നും ആ നിറത്തിന്റെ പേരില്‍ ഒരാളെയും വിലയിരുത്തരുതെന്നും സയനോര അഭിമുഖത്തില്‍ പറയുന്നു.
സമൂഹത്തിന്റെ ഇത്തരം കാഴ്ചപ്പാടുകള്‍ മാറണമെന്നും സയനോര പറയുന്നുണ്ട്. ആദ്യമാദ്യമൊക്കെ കറുത്ത് ഇരുന്നത് കൊണ്ട് തനിക്ക് എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് കരുതിയിരുന്നു. എന്നാല്‍ പിന്നീട് ജീവിതത്തില്‍ മുന്നോട്ട് പോയപ്പാള്‍ തന്റെ ഈ ചിന്ത തെറ്റാണെന്ന് തോന്നി.ജോര്‍ജ് ഫ്ളോയ്ഡിനെ ഓര്‍ത്ത് നമ്മള് ഇവിടെ ബ്ലാക്ക് ലൈഫ് മാറ്റേഴ്സ് എന്ന് എഴുതുമ്പോള്‍ നമ്മുടെ ചുറ്റിനും സമാനമായ പ്രശ്നങ്ങള്‍ ഉണ്ടെന്ന് മനസിലാക്കണമെന്നും സയനോര അഭിമുഖത്തില്‍ പറയുന്നു.
ചെറുപ്പത്തില്‍ ആന്റിമാര് ഫേസ് ക്രീമുകള്‍ ഉപയോഗിക്കാന്‍ പറയുമായിരുന്നു. നിരവധി ക്രീമുകള്‍ ഞാന്‍ ഉപയോഗിച്ചുട്ടുമുണ്ട്. എന്നാല്‍ അതിലൊന്നും ഒരു കാര്യമില്ലെന്ന് പിന്നെയാണ് മനസ്സിലായത്. നമ്മള് എങ്ങനെയാണോ അങ്ങനെ തന്നെ ഇരുന്നാല്‍ മതി എന്ന് തീരുമാനിച്ചു. ഞാന്‍ തടിച്ചിട്ടാണ്. അതിന് ഇപ്പോള്‍ നിങ്ങള്‍ക്ക് എന്താണ്? എനിക്ക് ഒരു കുഴപ്പവുമില്ല. ഞാന്‍ ഹാപ്പിയാണ് സയനോര അഭിമുഖത്തില്‍ പറഞ്ഞു.
