Malayalam
‘ഇത്തരം വസ്ത്രധാരണങ്ങളൊന്നും നമ്മുടെ ഹിന്ദു സംസ്‌കാരത്തിന് ചേര്‍ന്നതല്ല’; കമന്റിട്ടയാള്‍ക്ക് തക്ക മറുപടിയുമായി സനുഷ
‘ഇത്തരം വസ്ത്രധാരണങ്ങളൊന്നും നമ്മുടെ ഹിന്ദു സംസ്‌കാരത്തിന് ചേര്‍ന്നതല്ല’; കമന്റിട്ടയാള്‍ക്ക് തക്ക മറുപടിയുമായി സനുഷ
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സനുഷ സന്തോഷ്. ബാല താരമായി എത്തി നായികയായി തിളങ്ങുകയാണ് താരം. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും നിരവധി വേഷങ്ങള്‍ താരം കൈകാര്യം ചെയ്തിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടി തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ ഒരു കമന്റിന് സനുഷ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയകളില്‍ ഏറെ ചര്‍ച്ചയാകുന്നത്. ഇത്തരം വസ്ത്രധാരണങ്ങളൊന്നും നമ്മുടെ ഹിന്ദു സംസ്‌കാരത്തിന് ചേര്‍ന്നതല്ല സനുഷമോള്‍.. എന്നായിരുന്നു കമന്റ്. രമ്യ സതീഷ് റിച്ചു എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നുമാണ് ഇത്തരത്തില്‍ ഒരു കമന്റ് എത്തിയത്.
ഈ കമന്റിന് തക്കതായ മറുപടിയും താരം നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ഹിന്ദു സംസ്‌കാരത്തിന്റെ കാര്യങ്ങളൊക്കെ എപ്പോഴും മുടങ്ങാതെ നോക്കുന്ന ഹെഡ് ഓഫീസില്‍ ഞാന്‍ ഒരു പെര്‍മിഷന്‍ തരണം എന്ന ലെറ്റര്‍ അയച്ചിരുന്നു.
അതിന്റെ ഭാഗമായി സംസാരിക്കാന്‍ വന്ന അവിടുത്തെ ആളാണോ?- എന്നായിരുന്നു കമന്റിന് സനുഷ നല്‍കിയ മറുപടി. നിരവധി പേര്‍ സനുഷയുടെ മറുപടിക്ക് കൈയ്യടിച്ചും പിന്തുണ അറിയിച്ചും രംഗത്ത് എത്തി.
