എത്ര ഭാരം കുറച്ചാലും സ്ക്രീനില്‍ വണ്ണം തോന്നുന്നതിനാല്‍ വര്‍ക് ഔട്ടുകളൊന്നും ചെയ്യാറില്ല, പക്ഷേ..! പ്രിയപ്പെട്ട ഡ്രിങ്കുകളാണ് ശരീരഭംഗി നിലനിര്‍ത്തുന്നത്; തന്റെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് പറഞ്ഞ് ലക്ഷ്മി നക്ഷത്ര

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരം പ്രേക്ഷകരെ കയ്യിലെടുത്തത്. രസകരവും വ്യത്യസ്തവുമായ അവതരണ ശൈലി തന്നെയാണ് അതിന് കാരണം. റെഡ് എഫ്എമ്മില്‍ റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച ലക്ഷ്മി പിന്നീട് അവതാരകയായി എത്തുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ലക്ഷ്മി ഇടയ്ക്കിടെ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് തന്നെയാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ വണ്ണം കുറച്ചതിനെക്കുറിച്ച് പറയുകയാണ് താരം,
എനിക്ക് 59 കിലോ ഭാരമേയുള്ളൂ. എങ്കിലും സ്ക്രീനില്‍ കാണുമ്പോള്‍ നല്ല തടിയുള്ളതായി തോന്നും. എത്ര ഭാരം കുറച്ചാലും സ്ക്രീനില്‍ വണ്ണം തോന്നുന്നതിനാല്‍ വര്‍ക് ഔട്ടുകളൊന്നും ചെയ്യാറില്ല, എന്നാല്‍ ശരീരഭാരം കൃത്യമായി നിലനിര്‍ത്തുന്നതിനും ശരീരഭംഗിക്കുമായി പ്രിയപ്പെട്ട കുറേ ഡ്രിങ്കുകളുണ്ട്.
രണ്ടു ടേബിള്‍ സ്പൂണ്‍ പെരുംജീരകം ഇട്ട് വെള്ളം തിളപ്പിക്കുക. അത് രാത്രി മുഴുവന്‍ വയ്ക്കുക. പിറ്റേന്ന് രാവിലെയാകുമ്പോള്‍ ജീരകത്തിന്റെ ഗുണമെല്ലാം വെള്ളത്തിലടിയും. ഈ വെള്ളം ചെറുതായി ചൂടാക്കി ആവശ്യമെങ്കില്‍ ഒരു ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കും. ഈ പാനീയം വെറുംവയറ്റില്‍ കുടിക്കും. ഇത് അടിവയര്‍ ഒതുങ്ങുന്നതിനും നല്ലതാണ്.
മറ്റൊരു ഡ്രിങ്ക് കൂടിയുണ്ട്. ഒരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളം തിളപ്പിക്കും. അതിലേക്ക് ഒരു സാലഡ് വെള്ളരി, രണ്ട് ചെറുനാരങ്ങ എന്നിവ മുറിച്ചിടും. ഇഞ്ചി ചതച്ചതും പുതിനയിലയും ചേര്‍ക്കാം. ഉറങ്ങുന്നതിന് അല്പം മുന്‍പ് ഇങ്ങനെ വെള്ളം തയാറാക്കി വയ്ക്കും.
പിറ്റേന്നു കാലത്ത് മുതല്‍ വൈകിട്ട് ഏഴു മണി വരെ സാധാരണ വെള്ളം കുടിക്കുന്നതിനു പകരമായി ഈ വെള്ളമാണ് കുടിക്കുന്നത്. ഇതു രണ്ടു കുപ്പി നിറയെ കരുതും. ‘ ഇതൊരു ഡീ ടോക്സ് ഡ്രിങ്കാണ്. ശരീരത്തിലെ വിഷാംശമകറ്റും, തടി വയ്ക്കാതിരിക്കാനും സഹായിക്കും എന്നും താരം പറയുന്നു.
ദിലീപിന്റെയും കാവ്യയുടേയും മകൾ മഹാലക്ഷ്മിയുടേയും ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ദിലീപിനും കാവ്യയ്ക്കുമൊപ്പം കൈയ്യിൽ തൂങ്ങി നടന്ന് വരുന്ന...
ഗായകനെന്ന നിലയിൽ മലയാളത്തിന് പുറമേ അന്യഭാഷകളിലും സജീവമാണ് വിജയ് യേശുദാസ്. പിന്നണിഗായകൻ എന്നതിലുപരി നടനുംകൂടിയാണ് അദ്ദേഹം. നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടി...