സംവിധായകന് ശങ്കറിനും കാര്‍ത്തിക് സുബ്ബരാജിനും എതിരെ കഥ മോഷ്ടിച്ചു എന്ന ആരോപണവുമായി കാര്‍ത്തിക് സുബ്ബരാജിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച സെല്ലമുത്തു. ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ രാം ചരണ്‍ ചിത്രമായ ആര്‍സി15ന്റെ കഥ മോഷ്ടിച്ചു എന്നാണ് ആരോപണം.
സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷനില്‍ ആര്‍സി15ന്റെ കഥ തന്റേതാണെന്ന് പറഞ്ഞ് സെല്ലമുത്തു പരാതി നല്‍കിയിട്ടുണ്ട്. നിലവില്‍ അസോസിയേഷന് പരാതി പരിശോധിക്കുകയാണ്. രണ്ട് ഭാഗങ്ങള്‍ക്കും പറയാനുള്ളത് കേട്ടതിന് ശേഷമായിരിക്കും അസോസിയേഷന് വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുക.
ശങ്കറിന് നിരവധി സിനിമകള്‍ ഉണ്ടായിരുന്ന സാഹചര്യത്തില്‍ കാര്‍ത്തിക് സുബ്ബരാജിനോട് രാം ചരണിന് വേണ്ടി ഒരു കഥ എഴുതാന്‍ ശങ്കര്‍ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം ആര്‍സി15 ഉടന്‍ ചിത്രീകരണം ആരംഭിക്കാന്‍ ഇരിക്കുകയായിരുന്നു. ബിഗ് ബജറ്റ് ചിത്രമായി ഒരുങ്ങുന്ന ആര് സി 15 നിര്‍മ്മിക്കുന്നത് വെങ്കിടേശ്വര ക്രിയേഷന്‍സാണ്. ബോളിവുഡ് താരം കിയാര അദ്വാനി, ജയറാം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...