News
ലഹരി മരുന്ന് നല്‍കി ബോധരഹിതയാക്കി നീലചിത്രം ഷൂട്ട് ചെയ്തു! പരാതിയുമായി മോഡലും മുന്‍ മിസ് ഇന്ത്യ യുനിവേഴ്‌സുമായ പാരി പാസ്വാന്‍
ലഹരി മരുന്ന് നല്‍കി ബോധരഹിതയാക്കി നീലചിത്രം ഷൂട്ട് ചെയ്തു! പരാതിയുമായി മോഡലും മുന്‍ മിസ് ഇന്ത്യ യുനിവേഴ്‌സുമായ പാരി പാസ്വാന്‍
ലഹരി മരുന്ന് നല്‍കി ബോധരഹിതയാക്കി നീലചിത്രം ഷൂട്ട് ചെയ്തു എന്ന പരാതിയുമായി മോഡലും മുന്‍ മിസ് ഇന്ത്യ യുനിവേഴ്‌സുമായ പാരി പാസ്വാന്‍. മുംബൈയിലെ ഒരു സിനിമ നിര്‍മ്മാണ കമ്പനിക്കെതിരെയാണ് പാരി പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്.
മാധ്യമങ്ങളോട് കമ്പനിയുടെ പേര് ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. അഭിനയിക്കാനുള്ള അവസരത്തിനായി എത്തിയ യുവതിക്ക് സോഫ്റ്റ്ഡ്രിങ്ങ്‌സില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയായിരുന്നു. ബോധരഹിതയായപ്പോള്‍ നീലം ചിത്രം ഷൂട്ട് ചെയ്യുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. ഇതേ തുടര്‍ന്ന് മുംബൈ പൊലീസിലാണ് പാരി പാസ്വാന്‍ പരാതി നല്‍കിയിരിക്കുന്നത്.
ഇത്തരത്തില്‍ യുവതികളെ സിനിമയില്‍ അവസരം നല്‍കുമെന്ന പേരില്‍ കുടുക്കി അസ്ലീല വീഡിയോകള്‍ ചിത്രീകരിക്കുന്ന സംഘം മുംബൈയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പാരി പാസ്വാന്റെ ആരോപണം. അത്തരം സംഘത്തിന്റെ ഇരയാണ് താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് തന്നെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്ന എന്ന പരാതിയും പാരി പാസ്വാന്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം പാരിയുടെ ഭര്‍ത്താവിന്റെ കുടുംബം ഇവര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. പാരി നീലചിത്രത്തില്‍ അഭിനയിക്കുകയും മറ്റ് യുവതികളെ അതിലേക്ക് പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നാണ് വീട്ടുകാരുടെ ആരോപണം.