News
ഒറ്റ ദിവസം കൊണ്ട് 15 ലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കി ജ്യോതിക, ആരാധകര്‍ നല്‍കിയത് വമ്പന്‍ വരവേല്‍പ്പ്
ഒറ്റ ദിവസം കൊണ്ട് 15 ലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കി ജ്യോതിക, ആരാധകര്‍ നല്‍കിയത് വമ്പന്‍ വരവേല്‍പ്പ്
തെന്നിന്ത്യയില്‍ ഇപ്പോഴും നിരവധി ആരാധകരുള്ള താരമാണ് ജ്യോതിക. വിവാഹശേഷം സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്ത താരം വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്.
എന്നാല്‍ ഇപ്പോഴിതാ സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റാഗ്രാമിലേയ്ക്ക് ജ്യോതികയും എത്തിയതാണ് പുതിയ വിശേഷം. ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്ത ആദ്യ ഫോട്ടോ തന്നെ ഹിറ്റായി മാറുകയും ചെയ്തു. വളരെ വലിയ സ്വീകരണമാണ് ജ്യോതികയ്ക്ക് ഇന്‍സ്റ്റാഗ്രാമിലൂടെ ലഭിച്ചത്.
ഒട്ടേറെ പേരാണ് ജ്യോതികയുടെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്റെ ഭാര്യ എന്ന് പറഞ്ഞാണ് സൂര്യ കമന്റ് എഴുതിയത്. ഒറ്റ ദിവസം കൊണ്ട് 15 ലക്ഷം ഫോളോവേഴ്‌സാണ് ജ്യോതികയ്ക്ക് ലഭിച്ചത്.
ഹിമാലയന്‍ യാത്രയില്‍ നിന്നുള്ള ഫോട്ടോയാണ് ജ്യോതിക ആദ്യമായി പങ്കുവെച്ചത്. പൊന്‍മഗള്‍ വന്താല്‍ എന്ന ചിത്രമാണ് ജ്യോതികയുടെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
സൂര്യയുടെ നിര്‍മാണത്തിലുള്ള ഉടന്‍പിറപ്പ് എന്ന ചിത്രമാണ് ജ്യോതികയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
