News
സഞ്ജയ് ദത്തിനെ സാന്‍സിബാറിന്റെ ടൂറിസം അംബാസഡറായി നിയമിച്ചു; ആശംസകളുമായി ആരാധകര്‍
സഞ്ജയ് ദത്തിനെ സാന്‍സിബാറിന്റെ ടൂറിസം അംബാസഡറായി നിയമിച്ചു; ആശംസകളുമായി ആരാധകര്‍
ബോളിവുഡി നടന് സഞ്ജയ് ദത്തിനെ സാന്‍സിബാറിന്റെ ടൂറിസം അംബാസഡറായാണ് നിയമിച്ചു. സ്വാഹിലി തീരത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുകളിലൊന്നാണിത്. സാന്‍സിബാര്‍ പ്രസിഡന്റ് ഹുസൈന് മ്വിനിയുമായുള്ള സന്തോഷവാര്‍ത്തയും ചിത്രങ്ങളും സഞ്ജയ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
സോഷ്യല്‍ മീഡിയയിലെ ആരാധകരുമായും ഫോളോവേഴ്സുമായും സഞ്ജയ് ദത്ത് താന്‍ എവിടെയാണെന്ന് പലപ്പോഴും പങ്കുവെക്കാറുണ്ട്. അതിനിടെയാണ് സാന്‍സിബാറിന്റെ പുതിയ ടൂറിസം അംബാസഡറായി തന്നെ നിയമിച്ച വിവരവും താരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
യഷ്, രവീണ ടണ്ടന്, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, മാളവിക അവിനാഷ് എന്നിവര്‍ക്കൊപ്പമാണ് കെജിഎഫ്: ചാപ്റ്റര്‍ 2ല്‍ സഞ്ജയ് അഭിനയിച്ചത്. ഇത് കൂടാതെ അക്ഷയ് കുമാറിന്റെ പൃഥ്വിരാജും രണ്‍ബീര്‍ കപൂറിനൊപ്പം ഷംഷേരയും സഞ്ജയ് അഭിനയിക്കുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സഞ്ജയ് ദത്തിനും കുടുംബത്തിനുമൊപ്പം ദീപാവലി ആഘോഷിക്കുന്ന മോഹന്‍ലാലിന്റെയും ഭാര്യ സുചിത്രയുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദുബായിലെ സഞ്ജയ് ദത്തിന്റെ വീട്ടിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.
സഞ്ജയ് ദത്തിന്റെ ഭാര്യ മന്യത ദത്തും, വ്യവസായിയും മോഹന്‍ലാലിന്റെയും സഞ്ജയ് ദത്തിന്റെയും സുഹൃത്തുമായ സമീര്‍ ഹംസയും ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നു. സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങള്‍ മോഹന്‍ലാല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
