Malayalam
‘എവിടെ എന്തു മോശം നടന്നാലും അതിനെ പ്രോത്സാഹിപ്പിക്കും, നല്ലത് കണ്ടാല്‍ അത് തുറന്നുപറയാന്‍ മടിക്കുന്നവരാണ് മലയാളികളെന്ന് സാനിയ ഇയ്യപ്പന്‍
‘എവിടെ എന്തു മോശം നടന്നാലും അതിനെ പ്രോത്സാഹിപ്പിക്കും, നല്ലത് കണ്ടാല്‍ അത് തുറന്നുപറയാന്‍ മടിക്കുന്നവരാണ് മലയാളികളെന്ന് സാനിയ ഇയ്യപ്പന്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സാനിയ ഇയ്യപ്പന്‍. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് നടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. പിന്നീട് സിനിമയില്‍ എത്തിയ സാനിയയ്ക്ക് കൈ നിറയെ ചിത്രങ്ങളായിരുന്നു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് സാനിയ. ഇടയ്ക്കിടെ താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ വളരെ പെട്ടെന്ന ആണ് വൈറലായി മാറുന്നത്. വസ്ത്ര ധാരണത്തിന്റെ പേരിലും വലിയ സൈബര്‍ ആക്രമണവും നടിയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്.
എന്നാല്‍ ഇപ്പോഴിതാ സെബര്‍ ആക്രമണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സാനിയ. തന്നെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ല എന്നാണ് സാനിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ‘സിനിമയില്‍ വന്ന അന്നു മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിലയിരുത്തല്‍ അഭിമുഖീകരിക്കുന്നു. വിമര്‍ശനം നടത്തുന്നവരോട് പറയട്ടെ, എന്നെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ല. ഞാന്‍ ആരെയും വിലയിരുത്തുന്നില്ല. വ്യക്തിപരമായി ഒരാളെ അറിയാതെ വിമര്‍ശിക്കാന്‍ വരരുത്.’
‘എന്റെ വസ്ത്രധാരണത്തെയാണ് ഏറെ അധിക്ഷേപിക്കുന്നത്. എനിക്ക് അത് വള്‍ഗറായി തോന്നുന്നില്ല. ഇഷ്ടമായതിനാല്‍ ധരിക്കുന്നു. എന്നെ നോക്കുന്നത് എന്റെ വീട്ടുകാരാണ്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ലഭിക്കുന്ന പണം കൊണ്ടാണ് വാങ്ങുന്നത്. എനിക്ക് അതില്‍ അഭിമാനമാണ്.’
‘എവിടെ എന്തു മോശം നടന്നാലും അതിനെ പ്രോത്സാഹിപ്പിക്കുന്നവരാണ് മലയാളികളെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരാളെ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കുക അവര്‍ക്ക് രസമാണ്. നെഗറ്റീവിറ്റികളെ മലയാളികള്‍ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്നു. നല്ലത് കണ്ടാല്‍ അത് തുറന്നുപറയാന്‍ മടിക്കുന്നവരാണ് മലയാളികള്‍’ എന്നും സാനിയ പറഞ്ഞു.
