Connect with us

കിടിലന്‍ ഫിറോസുമായി ഇപ്പോള്‍ സൗഹൃമില്ല…, കാരണം; തുറന്ന് പറഞ്ഞ് സന്ധ്യ മനോജ്, സത്യം സത്യമായി തന്നെ പറയണമല്ലോയെന്ന് താരം

Malayalam

കിടിലന്‍ ഫിറോസുമായി ഇപ്പോള്‍ സൗഹൃമില്ല…, കാരണം; തുറന്ന് പറഞ്ഞ് സന്ധ്യ മനോജ്, സത്യം സത്യമായി തന്നെ പറയണമല്ലോയെന്ന് താരം

കിടിലന്‍ ഫിറോസുമായി ഇപ്പോള്‍ സൗഹൃമില്ല…, കാരണം; തുറന്ന് പറഞ്ഞ് സന്ധ്യ മനോജ്, സത്യം സത്യമായി തന്നെ പറയണമല്ലോയെന്ന് താരം

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ്ബോസ് മലയാളം ഇതുവരെ മൂന്ന് സീസണുകളാണ് മലയാളത്തില്‍ കഴിഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഷോയിലെ വിന്നറെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. കോവിഡ് കാരണം 95ാം ദിവസം മത്സരം അവസാനിപ്പിക്കേണ്ടി വന്നതോടെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ബിഗ് ബോസ് സീസണ്‍ 3യുടെ ഫിനാലെയ്ക്കായി കാത്തിരുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും എത്തിയിരുന്നു. മണിക്കുട്ടന്‍ ആണ് ബിഗ് ബോസ് വിജയി ആയത്. രണ്ടാമത് എത്തിയ സായ് വിഷ്ണുവിനേക്കാള്‍ വന്‍ ഭൂരിപക്ഷമാണ് വോട്ടിംഗില്‍ മണിക്കുട്ടന്‍ നേടിയത്.

മൂന്നാം സീസണില്‍ തന്റെ വ്യക്തിത്വം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് സന്ധ്യാ മനോജ്. പല കാര്യങ്ങളിലും കൃത്യമായ അഭിപ്രായങ്ങളും നിലപാടുകളുമെല്ലാം സന്ധ്യ തുറന്നുപറഞ്ഞിട്ടുണ്ട്. എഴുപത് ദിവസങ്ങള്‍ ഷോയില്‍ നിന്ന ശേഷമാണ് സന്ധ്യ പുറത്തായത്. അതേസമയം ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഒരു മാധ്യമത്തിന് സന്ധ്യ നല്‍കിയ അഭിമുഖമാണ്. ബിഗ് ബോസ് ഹൗസിനെ കുറിച്ചും തന്റെ പുതിയ വിശേഷങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് സന്ധ്യ. മലേഷ്യയില്‍ നിന്നാണ് സന്ധ്യ മനോജ് ബിഗ് ബോസില്‍ എത്തുന്നത്. ഇപ്പോള്‍ കൊച്ചിയിലാണുള്ളത്. ബിഗ് ബോസ് ഹൗസിലെ എല്ലാവരുമായി വളരെ അടുത്ത സൗഹൃദമായിരുന്നു സന്ധ്യയ്ക്കുണ്ടായിരുന്നത്. എല്ലാവരുമായി ചേര്‍ന്ന് പോകുന്ന താരത്തെയായിരുന്നു ഷോയില്‍ കണ്ടിരുന്നത്. ബിബി ഹൗസിലേയ്ക്ക് വരുമ്പോള്‍ അധികം ആരേയും അറിയില്ലയിരുന്നു എന്നാണ് സന്ധ്യ പറയുന്നത്. അതിന്റെ ടെന്‍ഷന്‍ ഉണ്ടായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു. നോബിയേയും ഭാഗ്യലക്ഷ്മിയേയും മജ്‌സിയയേയും മാത്രമായിരുന്നു ആകെ അറിയാവുന്നതെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.

ബിഗ് ബോസ് മലയാളം സീസണ്‍ വണ്‍ താരം ഷിയാസിലൂടെയാണ് ബിഗ് ബോസിലെത്തിയതെന്നും സന്ധ്യ മനോജ് പറഞ്ഞു. ഷിയാസുമായുളള സൗഹൃദത്തെ കുറിച്ച് ചോദിക്കുമ്പോഴാണ് സന്ധ്യ ഇക്കാര്യം പറയുന്നത്. ആദ്യം മകനെ അയക്കാമെന്നായിരുന്നു വിചാരിച്ചതെന്നും എന്നാല്‍ ഷിയാസാണ് തന്നോട് പോകാന്‍ പറഞ്ഞതെന്നും സന്ധ്യ പറയുന്നുണ്ട്. കൂടാതെ ബിഗ് ബോസില്‍ നടന്ന പ്രശ്‌നങ്ങളെ കുറിച്ചും ഷോയ്ക്ക് ശേഷമുള്ള വിവാദങ്ങളെ കുറിച്ചുമൊക്കെ സന്ധ്യ തന്റെ അഭിപ്രായം വ്യക്തമാക്കുന്നുണ്ട്.

കിടിലന്‍ ഫിറോസുമായുള്ള സൗഹൃദത്തെ കുറിച്ചും സന്ധ്യ പറയുന്നുണ്ട്. ഇപ്പോള്‍ അധികം സൗഹൃദം ഇല്ല എന്നാണ് പറയുന്നത്. ‘കിടിലന്‍ ഫിറോസുമായുള്ള ഇപ്പോഴുള്ള സൗഹൃദം എന്താണെന്നുള്ള ചോദ്യത്തിനായിരുന്നു, അപ്പോള്‍ മാത്രമേ സൗഹൃദം ഉണ്ടായിരുന്നുള്ളൂ, ഇപ്പോള്‍ അധികം ഇല്ലെന്ന് ഉത്തരം നല്‍കിയത്. സത്യം സത്യമായി പറയും എന്ന് പറഞ്ഞ് കൊണ്ടായിരുന്നു മറുപടി. പുള്ളി തിരക്ക് ആയത് കൊണ്ടായിരിക്കുമെന്നും താരം പറയുന്നുണ്ട്. പൊളി ഫിറോസും സജ്‌നയും ഇപ്പോള്‍ നല്ല സുഹൃത്തുക്കളാണെന്നും സന്ധ്യ പറയുന്നുണ്ട്.

കൊവിഡ് മാനണ്ഡങ്ങള്‍ പാലിച്ചാണ് ബിഗ് ബോസ് സീസണ്‍3 തുടങ്ങുന്നത്. 2021 ഫെബ്രുവരി 14 നായിരുന്നു ഷോ ആരംഭിക്കുന്നത്. ബിഗ് സ്‌ക്രീന്‍ മിനിസ്‌ക്രീന്‍ താരങ്ങളോടൊപ്പം പുതുമുഖങ്ങളും മൂന്നാം ഭാഗത്തില്‍ പങ്കെടുത്തിരുന്നു. മണിക്കുട്ടനാണ് സീസണ്‍ 3യുടെ ടൈറ്റില്‍ വിന്നര്‍. ബിഗ് ബോസിലൂടെ മണിക്കുട്ടന് മികച്ച ആരാധകരെ നേടാന്‍ നടിക്ക് കഴിഞ്ഞിരുന്നു. 14 പേരുമായിട്ടാണ് ബിഗ് ബോസ് സീസണ്‍ 3 ആരംഭിക്കുന്നത്. പിന്നീട് വൈല്‍ഡ് കാര്‍ഡിലൂടെ 4 പേരും കൂടി ഹൗസിലെത്തിയിരുന്നു. ആദ്യ രണ്ട് സീസണുകളെക്കാള്‍ മികച്ച കാഴ്ചക്കാരെ നേടാന്‍ ബിഗ് ബോസ് സീസണ്‍ 3ക്ക് കഴിഞ്ഞു

ഒരു ടാലന്റ് ഷോ കൂടിയാണ് ബിഗ് ബോസ്. ഗെയിമുകള്‍ മാത്രമല്ല കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുളള അവസരം കൂടിയാണ് ഈ ഷോയിലൂടെ ലഭിക്കുന്നത്. പാട്ടും ഡാന്‍സും സ്‌കിറ്റുകളും ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ ഷോയില്‍ ഉള്‍പ്പെടുത്താറുണ്ട്. അഭിനേതാക്കള്‍ മാത്രമല്ല സമൂഹത്തിലെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഈ ഷോയുടെ ഭാഗമാകുന്നത്. മത്സരാര്‍ഥികളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദി കൂടിയാണിത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top