Connect with us

സ്റ്റാര്‍ മാജിക്കിലേയ്ക്ക് ഇനി വരില്ലേ….!? ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയ തങ്കുവിനോട് ചോദ്യങ്ങളുമായി ആരാധകര്‍

Malayalam

സ്റ്റാര്‍ മാജിക്കിലേയ്ക്ക് ഇനി വരില്ലേ….!? ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയ തങ്കുവിനോട് ചോദ്യങ്ങളുമായി ആരാധകര്‍

സ്റ്റാര്‍ മാജിക്കിലേയ്ക്ക് ഇനി വരില്ലേ….!? ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയ തങ്കുവിനോട് ചോദ്യങ്ങളുമായി ആരാധകര്‍

കോമഡി വേദികളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ താരമാണ് തങ്കച്ചന്‍ വിതുര. ജനപ്രിയ കോമഡി പരിപാടിയായ സ്റ്റാര്‍ മാജിക്കില്‍ സജീവമായ താരത്തിന് ഇന്ന് ആരാധകര്‍ ഏറെയാണ്. പ്രേക്ഷകര്‍ ഏറെ സ്നേഹത്തോടെ തങ്കു എന്നാണ് താരത്തെ വിളിക്കുന്നത്. ഓരോ ദിവസത്തെയും സ്റ്റാര്‍ മാജിക്കിലെ എപ്പിസോഡില്‍ തങ്കുവിന്റെ വ്യത്യസ്തങ്ങളായ പ്രകടനങ്ങള്‍ കാണാനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. കുറച്ച് നാളുകളായി സ്റ്റാര്‍ മാജിക്കില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് താരം. തങ്കു സ്റ്റാര്‍ മാജിക്കില്‍ നിന്ന് പോയോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ഇപ്പോഴിത താരം ഷോയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന്റെ കാരണം പുറത്ത് വന്നിരിക്കുകയാണ്. തങ്കച്ചന്‍ വിതുര നായകനായി എത്തുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രവും ബന്ധപ്പെട്ട തിരിക്കിലാണ് താരം ഇപ്പോള്‍. നടന്‍ തന്നെയാണ് ജീവിതത്തിലെ പുതിയ സന്തോഷം പ്രേക്ഷരുമായി പങ്കുവെച്ചിരിക്കുന്നത്. മാരുതന്‍ എന്നാണ തങ്കച്ചന്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ പേര്. ചിത്രത്തിനെ കുറിച്ച് നടന്‍ പറയുന്നത് ഇങ്ങനെ..

‘മലയാള സിനിമയിലേക്കുള്ള എന്റെ ആദ്യ നായക പരിവേഷം ഷാനു സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന മാരുതന്‍ എന്ന് സിനിമയിലൂടെ, എല്ലാവരുടെയും ഇതുവരെയും ഉണ്ടായിരുന്ന സ്‌നേഹവും സപ്പോര്‍ട്ടും പ്രാര്‍ത്ഥനയും കൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ടൈറ്റില്‍ ഇവിടെ അനൗണ്‍സ് ചെയ്യുന്നു, ഫസ്റ്റ്‌സുക്ക് പോസ്റ്റര്‍ ഉടന്‍ തന്നെ പുറത്തിറങ്ങുന്നതായിരിക്കും’എന്നും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തങ്കച്ചന് ആശംസയുമായി ആരാധകരും സുഹൃത്തുകളും രംഗത്ത് എത്തിയിട്ടുണ്ട്.

പ്രിയ കൂട്ടുകാരന്‍ തങ്കു തങ്കച്ചന്‍ വിതുര നായകനാവുന്ന പുതിയ സിനിമയ്ക്ക് ആശംസകള്‍, എല്ലാവിധ പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും ഉണ്ടാകും. ഞങ്ങളുടെ മുത്തിന് ഒരായിരം ആശംസകള്‍ പൊളിക്ക് തങ്കു ചേട്ടാ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ഇതിനോടൊപ്പം തന്നെ ഇനി സ്റ്റാര്‍മാജിക്കിലേയ്ക്ക് വരില്ലേ എന്നും പ്രേക്ഷകര്‍ ചോദിക്കുന്നുണ്ട്. സന്തോഷം ഉള്ള വാര്‍ത്ത ആണെങ്കിലും സ്റ്റാര്‍ മാജിക്കില്‍ വരാത്തത് ഏറെ വിഷമം ഉണ്ടാക്കുന്നുണ്ട് എന്നും തങ്കുവിനെ കാണാന്‍ വേണ്ടിയാണ് സ്റ്റാര്‍ മാജിക്ക് കാണുന്നതെന്നുമാണ് ആരാധകര്‍ പറയുന്നത്.

അതേസമയം, ിവസങ്ങള്‍ക്ക് മുന്‍പ് തങ്കച്ചന്റെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് വീഡിയോ അടിസ്ഥാനമാക്കിയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ‘തങ്കുവിന്റെ കല്യാണം ഉടനെ ഉണ്ടെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. എപ്പോഴാണ് കല്യാണമെന്ന ചോദ്യത്തിന് അതൊക്കെ ഉണ്ടെന്നാണ് താരം പറഞ്ഞത്. ചില സര്‍പ്രൈസുകളൊക്കെ തങ്കു പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും അതൊക്കെ ഞാന്‍ മണത്ത് അറിഞ്ഞു. ആളാരാണെന്ന് എനിക്ക് അറിയാം. പക്ഷേ ഞാനത് പറയുന്നില്ല. തങ്കു തന്നെ ആളെ എനിക്ക് കാണിച്ച് തന്നിരുന്നു എന്ന് ലക്ഷ്മി പറയുമ്പോള്‍ അതാരാണെന്നാണ് തങ്കു തിരിച്ച് ചോദിക്കുന്നത്. വീഡിയോ കോളിലൂടെ എന്നെ കാണിച്ച് തന്ന ആളുടെ പേര് താന്‍ പറയട്ടേ എന്ന് ചോദിച്ചപ്പോള്‍ നമ്മള്‍ സഹോദരങ്ങളെ പോലെയല്ലേ, അതൊന്നും വിളിച്ച് പറയരുതെന്ന് തങ്കച്ചന്‍ സൂചിപ്പിച്ചു.

ഇപ്പോള്‍ എനിക്ക് പറയാനുള്ള അനുവാദമില്ലെന്ന് പറഞ്ഞ ലക്ഷ്മി പെട്ടെന്ന് തന്നെ കല്യാണം ഉണ്ടാവുമെന്ന് സൂചിപ്പിച്ചു. അത് തങ്കച്ചന്‍ സമ്മതിക്കുകയും ചെയ്തു. തങ്കു ഇപ്പോള്‍ കമ്മിറ്റഡ് ആണ്. പുള്ളി ഇതേ കുറിച്ചൊന്നും പറയില്ല. അതുകൊണ്ട് ഞാന്‍ തന്നെ എല്ലാം പറയാം. ഒരു ലവ് കം അറേഞ്ച്ഡ് മ്യാരേജ് ആയിരിക്കും തങ്കുവിന്റേത്. അധികം താമസിക്കാതെ തന്നെ അതുണ്ടാവും. ആ സമയത്ത് ഞങ്ങളത് ലൈവ് ആയി നിങ്ങളിലേക്ക് എത്തിക്കുമെന്നും ലക്ഷ്മി പറഞ്ഞ് നിര്‍ത്തുന്നു. തീര്‍ച്ചയായും അങ്ങനെയുണ്ടാവുമെന്ന് തങ്കച്ചനും സൂചിപ്പിച്ചു. ഒരു ദിവസം ഞങ്ങള്‍ ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് ചാനലില്‍ വരുന്നതായിരിക്കുമെന്ന് കൂടി നടന്‍ പങ്കുവെച്ചിരുന്നു.

അദ്ദേഹത്തിന്റെ അമ്മ ഏറ്റവുമധികം ആഗ്രഹിച്ചിരുന്നത് മകന്റെ വിവാഹമായിരുന്നു. അത് കാണാന്‍ സാധിക്കാതെ അവര്‍ പോയി. എന്നാല്‍ നല്ലൊരു പെണ്‍കുട്ടി തന്നെ താരത്തിന്റെ ജീവിതത്തിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത പങ്കുവെച്ചതിനും തങ്കച്ചന്‍ ചേട്ടനെ വീണ്ടും നമ്മുടെ മുന്നില്‍ എത്തിച്ച ചിന്നു ചേച്ചിക്ക് ഒരായിരം നന്ദി എന്നുമാണ് ആരാധകര്‍ ലക്ഷ്മി നക്ഷത്രയോട് പറയുന്നത്.

ചെറിയ പ്രായത്തില്‍ തന്നെ അഭിനയമോഹം ഉണ്ടായിരുന്ന തങ്കു സ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ മിമിക്രിയോടും പാട്ടിനോടും ഇഷ്ടം വച്ച് കൂട്ടി. പഠനം കഴിഞ്ഞു വകയിലെ സഹോദരനൊപ്പം ഒരു മ്യൂസിക് ട്രൂപ്പ് തുടങ്ങിയ തങ്കുവിന് പിന്നീടത് അടച്ചുപൂട്ടേണ്ടി വന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവല്‍ എന്ന പരിപാടിയാണ് തങ്കുവിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.

ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയുടെ പ്രൊമോഷന്‍ സമയത്ത് മമ്മൂക്കയുള്ള വേദിയില്‍ വച്ച് തങ്കു അവതരിപ്പിച്ച പരിപാടിയിലൂടെയാണ് നടന്റെ ജീവിതം മാറിമറിയുന്നത്. അത് കണ്ട് ഇഷ്ടപ്പെട്ട് മമ്മൂക്ക തങ്കുവിനെ നേരിട്ട് ഫോണില്‍ വിളിച്ചു അടുത്ത സിനിമയില്‍ അവസരം ഒരുക്കി നല്‍കിയത്. പിന്നീട് പരോള്‍, കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയ സിനിമകളില്‍ മമ്മൂക്കയുടെ ഒപ്പം താരം അഭിനയിച്ചിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top