Malayalam
താന്‍ ബിഗ്ബോസിലേയ്ക്ക് എത്താന്‍ കാരണം ബിഗ്ബോസ് വണ്ണിലെ ആ മത്സരാര്‍ത്ഥി!; പുറത്തായപ്പോള്‍ ഉണ്ടായിരുന്നത് ആ നിരാശ മാത്രം, ഒന്ന് രണ്ട് പേരെ കൂടി ശരിയാക്കാന്‍ ഉണ്ടായിരുന്നു, തുറന്ന് പറഞ്ഞ് സന്ധ്യ മനോജ്
താന്‍ ബിഗ്ബോസിലേയ്ക്ക് എത്താന്‍ കാരണം ബിഗ്ബോസ് വണ്ണിലെ ആ മത്സരാര്‍ത്ഥി!; പുറത്തായപ്പോള്‍ ഉണ്ടായിരുന്നത് ആ നിരാശ മാത്രം, ഒന്ന് രണ്ട് പേരെ കൂടി ശരിയാക്കാന്‍ ഉണ്ടായിരുന്നു, തുറന്ന് പറഞ്ഞ് സന്ധ്യ മനോജ്
നര്‍ത്തകിയായും മോഡലായും ബിഗ്ബോസ് സീസണ് മൂന്നിലെ മത്സരാര്‍ത്ഥിയായും പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരമാണ് സന്ധ്യ മനോജ്. മലേഷ്യന്‍ മലയാളിയായ സന്ധ്യ മനോജ് ഒരു ഭരതനാട്യ നര്‍ത്തകി കൂടിയാണ്. ഒഡീസിയോട് തോന്നിയ അതിരുകവിഞ്ഞ പ്രണയമാണ് സന്ധ്യയെ ഒഡീസി നര്‍ത്തകിയാക്കിയത്.
മലേഷ്യയില്‍ നിന്ന് ഒഡീസിയുടെ ആദ്യപാഠങ്ങള്‍ പഠിച്ച സന്ധ്യമനോജ് ഇപ്പോഴും ഗുരുക്കന്മാരുടെ ശിക്ഷണത്തില്‍ ആണ്. ഇപ്പോഴിതാ തന്റെ ബിഗ്ബോസിലേയ്ക്കുള്ള വരവിനെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും, നൃത്ത വിശേഷങ്ങളെ കുറിച്ചുമെല്ലാം തുറന്നു പറയുകയാണ് സന്ധ്യ. ഗായിക സരിത റാമിന്റെ യൂട്യൂബ് ചാനലായ ബഡ്ഡി ടോക്സിനു നല്കിയ പ്രത്യേക അഭിമുഖത്തിലാണ് സന്ധ്യ ഇതേ കുറിച്ച് പറഞ്ഞത്.
താന്‍ ബിഗ്ബോസിലേയ്ക്ക് എത്താന്‍ കാരണം ബിഗ്ബോസ് വണ്ണിലെ മത്സരാര്‍ത്ഥിയായിരുന്ന ഷിയാസ് കരീം ആണെന്നാണ് സന്ധ്യ പറയുന്നത. ഷിയാസ് ആണ് ഈ ഷോയിലേയ്ക്ക് തന്റെ പ്രൊഫൈല്‍ ആയച്ചത്. ഇന്റര്വ്യൂയിലടക്കം നമ്മുടെ കാഴ്ച്ചപ്പാടിന് വിരുദ്ധമായി നില്‍ക്കുന്നവരെയാണ് തെരെഞ്ഞെടുക്കുന്നതും സന്ധ്യ പറയുന്നു. മാത്രമല്ല, ആദ്യം ഷോയിലേയ്ക്ക് കടക്കുമ്പോള്‍ സെലിബ്രേറ്റികള്‍ ആയുള്ളവരെ ആരെയും തനിക്ക് തിരിച്ചറിയില്ലായിരുന്നുവെന്നും സന്ധ്യ അഭിമുഖത്തില്‍ പറയുന്നു.
നിരവധി ആരാധകരുള്ള ഷോ ആയതിനാല്‍ തന്നെ, ഒരു നര്‍ത്തകിയെന്ന നിലയിലും ഒരു കലാകാരി എന്ന നിലയിലും ബിഗ്ബോസ് എന്ന പ്ലാറ്റ്ഫോം തന്നെ ഏറെ സഹായിച്ചിട്ടുണ്ട്. ബിഗ്ബോസിലേയ്ക്ക് പോകുന്ന വിവരം കുറച്ച് പേരോട് പറഞ്ഞപ്പോള്‍ തന്നെ നിനക്ക് ഇത് പറ്റുമോ എന്നാണ് ചോദിച്ചിരുന്നത്.
എന്നാല്‍ ‘ഞാന്‍ നോക്കിയപ്പോള്‍ ഒരു വിഭാഗം ആളുകളെ ഞാന്‍ പ്രതിനിധാനം ചെയ്തു. ഒരു വീട്ടമ്മയ്ക്ക്, കലാകാരിയ്ക്ക്, ഏതുപ്രായം കൂടിയ ആളുകള്‍ക്കും ആ ഷോയിലേക്ക് എത്താന്‍ സാധിക്കും എന്ന മെസേജ് എന്നിലൂടെ ആളുകളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു എന്നും താരം പറയുന്നു.
മാത്രമല്ല, ആദ്യ ആഴ്ച തന്നെ നോമിനേഷനില്‍ എത്തിയിരുന്നു എങ്കിലും പിന്നീട് അങ്ങോട്ട് നിരവധി ആരാധകരെ സ്വന്തമാക്കാന്‍ സന്ധ്യയ്ക്ക് സാധിച്ചിരുന്നു. ഫൈനല്‍ ഫൈവില്‍ എത്തുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്ന മത്സാര്‍ത്ഥിയായിരുന്ന സന്ധ്യ ഏറ്റവും ഒടുവിലായി സന്ധ്യയും പുറത്ത് പോകുകയായിരുന്നു. എന്നാല്‍ ഒന്ന് രണ്ട് ആളുകളെ കൂടി ശരിക്കാന് ഉണ്ടായിരുന്നല്ലോ എന്ന നിരാശയായിരുന്നു തനിക്കെന്നാണ് സന്ധ്യ തമാശ രൂപേണ പറഞ്ഞത്.
