Malayalam
സിനിമയുടെ നിറപ്പകിട്ട് കണ്ടിട്ട് കണ്ണ് മഞ്ഞളിക്കേണ്ട എന്ന് മകനോട് പറയാറുണ്ട്, നമുക്ക് എത്ര കഴിവുണ്ടായിട്ടും, കഠിനാധ്വാനം ചെയ്തിട്ടും കാര്യമില്ല, അതുണ്ടെങ്കില്‍ മാത്രമേ സിനിമയില്‍ ക്ലിക്ക് ആകൂ….!
സിനിമയുടെ നിറപ്പകിട്ട് കണ്ടിട്ട് കണ്ണ് മഞ്ഞളിക്കേണ്ട എന്ന് മകനോട് പറയാറുണ്ട്, നമുക്ക് എത്ര കഴിവുണ്ടായിട്ടും, കഠിനാധ്വാനം ചെയ്തിട്ടും കാര്യമില്ല, അതുണ്ടെങ്കില്‍ മാത്രമേ സിനിമയില്‍ ക്ലിക്ക് ആകൂ….!
സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ് സംയുക്ത വര്‍മ്മ. സിനിമയില്‍ സജീവമായി നിന്നിരുന്ന സമയം, നടനായ ബിജു മേനോനെ വിവാഹം കഴിച്ചതോടെ സിനിമയില്‍ നിന്നും താരം പിന്‍വാങ്ങുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്ന സംയുക്ത ഇടയ്ക്ക് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. അപ്പോഴെല്ലാം തന്നെ ആരാധകര്‍ സംയുക്തയോട് ചോദിക്കാറുള്ളതാണ് എപ്പോഴാണ് തിരിച്ചു വരുന്നതെന്ന്. എന്നാല്‍ താരം മറുപടി ഒന്നും തന്നെ പറഞ്ഞിരുന്നില്ല.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. മകന് സിനിമ മോഹം ഉണ്ടോ സിനിമയിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് ആണ് നടിയുടെ മറുപടി. ദക്ഷിന് അഭിനയിക്കാന്‍ ഏറെ ഇഷ്ടമാണ് എന്ന് മുന്‍പൊരിക്കല്‍ സംയുക്ത പറഞ്ഞിട്ടുണ്ട്. സിനിമ എന്നത് ഒരു ഫാന്റസി ലോകമല്ലേ. അച്ഛന്‍ അഭിനയിക്കുന്നത് കാണുമ്പൊള്‍ അവര്‍ക്കും ആഗ്രഹം തോന്നാം. ഞാന്‍ ഇപ്പോഴും ദക്ഷിനോട് പറയാറുണ്ട്. നമുക്ക് എത്ര കഴിവുണ്ടായിട്ടും, കഠിനാധ്വാനം ചെയ്തിട്ടും കാര്യമില്ല. തലവര എന്നൊരു കാര്യമുണ്ട്. അതുണ്ടങ്കിലേ നമുക്ക് സിനിമ രംഗത്ത് നിലനില്‍ക്കാന്‍ കഴിയൂ എന്ന്.
കഴിവുള്ള ഒരുപാട് പേര്‍ സിനിമയില്‍ എത്താതെ പോയിട്ടുണ്ട്. സിനിമയില്‍ നമ്മള്‍ കാണുന്നവരേക്കാള്‍ കണ്ടിട്ടുള്ളവരേക്കാള്‍ കഴിവുള്ള എത്രയോ ആളുകള്‍. ചില സമയത്ത് കഴിവും കഠിനാധ്വാനം മാത്രം പോരാതെ വരും സിനിമയില്‍. അതിനൊപ്പം തലേവരെ കൂടിയുണ്ടെങ്കില്‍ ക്ലിക്കാകും. അതുകൊണ്ടുതന്നെ സിനിമയുടെ നിറപ്പകിട്ട് കണ്ടിട്ട് കണ്ണ് മഞ്ഞളിക്കേണ്ട എന്ന് ദക്ഷിനോട് പറയാറുണ്ട് എന്നും സംയുക്ത പറയുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളയായി സിനിമയുടെ പിന്നില്‍ നില്‍ക്കുന്ന പലരും തലവര ശരിയാകാത്തത് കൊണ്ടാകാം അവിടെ തന്നെനില്‍ക്കുന്നത്. കഴിവോ കഠിനാധ്വാനമോ ഇല്ലാത്തത് കൊണ്ടല്ല. തലവര ഉണ്ടെങ്കില്‍ പിന്നില്‍ നിന്നും മുന്‍പിലേക്ക് വരും. താരമുഖമില്ലാത്ത സാധാരണ മുഖമുള്ള എത്രയോ പേര് ക്ലിക്കാകുന്നുണ്ട്. അതൊക്കെ തലേവരയുടെ ഗുണം കൊണ്ടാണ്.
വളരെ സുന്ദരനായ സിക്‌സ് പാക്ക് ഒക്കെയുള്ള ഒരാള്‍ക്ക് അഭിനയിക്കാനുള്ള കഴിവ് ഉണ്ടെങ്കില്‍ കൂടി സിനിമയില്‍ ക്‌ളിക്ക് ആകണം എന്നില്ല. കാണുന്നവര്‍ക്ക് അവരില്‍ ഒരാളായി തോന്നിയാല്‍ മാത്രമേ സിനിമയില്‍ ശ്രദ്ധിക്കപ്പെടൂ എന്നാണ് തനിക്ക് തോന്നുന്നതെന്നും സംയുക്ത പറഞ്ഞിട്ടുണ്ട്. സ്‌കൂളില്‍ നാടകങ്ങളിലൊക്കെ അഭിനയിക്കാറുണ്ട് തന്റെ മകന്‍ ദക്ഷ എന്നും സംയുക്ത പറയുന്നു. ദക്ഷിനോട് താന്‍ എപ്പോഴും പറയാറുള്ളത് ദക്ഷിന് ദക്ഷിന്റേതായ ഒരു വഴിയുണ്ട്. ആ വഴി എന്നെങ്കിലും സിനിമയില്‍ വന്നാല്‍ അത് ഭഗവാന്‍ തരുന്ന ഭാഗ്യമായി കരുതിയാല്‍ മതി എന്നാണ് സംയുക്ത പറഞ്ഞത്.
2006 ല്‍ ആണ് സംയുക്ത അമ്മയാകുന്നത്. മകന്‍ ധക്ഷ് ധാര്‍മികിന്റെ വരവോടെയാണ് അധികം ക്യാമറകണ്ണുകളില്‍ സംയുക്ത പെട്ടിട്ടില്ല. മകന്‍ എത്തിയതിനു പിന്നാലെയാണ് സംയുക്ത യോഗയിലൂടെയും നിരന്തര പരിശീലനത്തിലൂടെയും പഴയതിനെക്കാളും കൂടുതല്‍ സുന്ദരി ആകുന്നത്. പൊതു പരിപാടികളില്‍ സംയുക്ത പങ്കെടുത്താല്‍ അന്നത്തെ താരം തന്നെ നടിയായിരിക്കും. ഏറ്റവും ഒടുവില്‍ സംയുക്ത മിന്നിത്തിളങ്ങിയത് അനുജത്തി ഉത്തര ഉണ്ണിയുടെ വിവാഹത്തിനാണ്.
1999ല്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ പിറന്ന’ വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ ആയിരുന്നു സംയുക്തയുടെ ആദ്യ സിനിമ എന്നാണ് എല്ലാവരും ധരിച്ചു വച്ചിരിക്കുന്നത് . സ്വയംപര്യാപ്തയായ, ശക്തയായ ഭാവന എന്ന കഥാപാത്രത്തെയായിരുന്നു സംയുക്ത വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് . എന്നാല്‍ അതിനു മുന്‍പേ താന്‍ വെള്ളിത്തിരയില്‍ എത്തിയിരുന്നു എന്ന രഹസ്യവും സംയുക്ത വെളിപ്പെടുത്തി. 1992ല്‍ ഹരിഹരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘സര്‍ഗം’ ആണ് സംയുക്ത അഭിനയിച്ച ആദ്യ ചിത്രം. അതിനുപിന്നിലുള്ള കഥയെക്കുറിച്ചും സംയുക്ത പറഞ്ഞിരുന്നു.
ഷൂട്ടിംഗ് കാണാന്‍ പോയ തന്നെ ചിത്രത്തില്‍ അഭിനയിപ്പിക്കുകയായിരുന്നു. സര്‍ഗത്തില്‍ എന്റെ ചെറിയമ്മ ഊര്‍മ്മിള ഉണ്ണി അഭിനയിച്ചിട്ടുണ്ട്. ഞാന്‍ ചെറിയമ്മയോടൊപ്പം ഷൂട്ടിംഗ് കാണാന്‍ പോയതാണ്. നന്ദിനി എന്ന രണ്ടാം നായികയുടെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ ഒരു കുട്ടിയെ വേണമായിരുന്നു. അങ്ങനെയാണ് ഞാനതില്‍ അഭിനയിക്കുന്നത്. നീ ആദ്യം അഭിനയിച്ചത് എന്റെ സിനിമയിലാണെന്നും
പക്ഷേ ആളുകള്‍ തിരിച്ചറിഞ്ഞത് ഭാവന എന്ന കഥാപാത്രത്തെയാണെന്നും ഹരിഹരന്‍ സാര്‍ എപ്പോഴും പറയാറുള്ളതായും സംയുക്ത പറഞ്ഞു.
സംയുക്തയെ കുറിച്ചുള്ള വിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍ മലയാളികള്‍ പ്രതീക്ഷയോടെ ചോദിക്കുന്ന ഒന്ന് സംയുക്ത ഇനി സിനിമയിലേക്കില്ലെ എന്നാണ്. അതിനും വ്യക്തമായ മറുപടി സംയുക്ത പറയുന്നുണ്ട്. എല്ലാവരും തന്നെ ചോദിക്കുന്ന ചോദ്യമാണിത്. സത്യത്തില്‍ ഞാന്‍ ഈ കാര്യത്തേപ്പറ്റി സീരിയസായി ആലോചിച്ചിട്ടില്ല എന്നതു തന്നെയാണ് വസ്തുത. ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവ നിശ്ചയമായാണ് കാണുന്നത്. അങ്ങനെയൊരു സമയം വന്നാല്‍ ബിജു മേനോന്റെ നായികയായി അഭിനയിക്കും. ഇപ്പോള്‍ യോഗ പരിശീലനവുമൊക്കയായി നല്ല തിരക്കിലാണ്.
