Connect with us

മറ്റൊരു അമ്മയ്ക്കും ഈ അവസ്ഥ വരരുതെ എന്ന് തോന്നിപ്പോയ നിമിഷങ്ങളാണ് പിന്നാലെയെത്തിയത്, കുഞ്ഞിനെ പോലും കാണാന്‍ കഴിഞ്ഞില്ല; അറിയുന്നത് അടക്കം കഴിഞ്ഞെന്നുള്ള വാര്‍ത്ത, നിറക്കണ്ണുകളോടെ ഡിംപിള്‍

Malayalam

മറ്റൊരു അമ്മയ്ക്കും ഈ അവസ്ഥ വരരുതെ എന്ന് തോന്നിപ്പോയ നിമിഷങ്ങളാണ് പിന്നാലെയെത്തിയത്, കുഞ്ഞിനെ പോലും കാണാന്‍ കഴിഞ്ഞില്ല; അറിയുന്നത് അടക്കം കഴിഞ്ഞെന്നുള്ള വാര്‍ത്ത, നിറക്കണ്ണുകളോടെ ഡിംപിള്‍

മറ്റൊരു അമ്മയ്ക്കും ഈ അവസ്ഥ വരരുതെ എന്ന് തോന്നിപ്പോയ നിമിഷങ്ങളാണ് പിന്നാലെയെത്തിയത്, കുഞ്ഞിനെ പോലും കാണാന്‍ കഴിഞ്ഞില്ല; അറിയുന്നത് അടക്കം കഴിഞ്ഞെന്നുള്ള വാര്‍ത്ത, നിറക്കണ്ണുകളോടെ ഡിംപിള്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഡിംപിള്‍ റോസ്. ബാലതാരമായിട്ടാണ് നടി വെളളിത്തിരയില്‍ എത്തിയത്. പിന്നീട് സിനിമയിലും സീരിയലിലും സജീവമായിരുന്നു. വിവാഹശേഷം അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ് താരം. അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുന്നുവെങ്കിലും പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് നടിക്കുള്ളത്. സ്വന്തമായി യുട്യൂബ് ചാനലും നടിക്കുണ്ട്. ഇതിലൂടെ തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.

ചെറിയ ഇടവേളയ്ക്ക് ശേഷം നടി വീണ്ടും തന്റെ യുട്യൂബ് ചാനലില്‍ സജീവമായിരിക്കുകയാണ്. ആശങ്കയുടെയും കാത്തിരിപ്പിന്റേയും മണിക്കൂറുകള്‍ക്കൊടുവില്‍ ഇരട്ടകുട്ടികളുടെ അമ്മയായതിനെ കുറിച്ച് പറഞ്ഞ് നടി ഡിംപിള്‍ റോസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ മറ്റൊരു അമ്മയ്ക്കും ഈ അവസ്ഥ വരരുതെ എന്ന് തോന്നിപ്പോയ നിമിഷങ്ങളാണ് പിന്നാലെയെത്തിയത് എന്നാണ് ‘പ്രെഗ്‌നന്‍സി സ്റ്റോറി’യുടെ തുടര്‍ച്ചയായി പോസ്റ്റ് ചെയ്ത വീഡിയോയില്‍ താരം പറയുന്നത്.

ഡിംപിള്‍ റോസിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, മറ്റൊരു അമ്മയ്ക്കും ഈ അവസ്ഥ വരരുതെ എന്ന് തോന്നിപ്പോയ നിമിഷങ്ങളാണ് പിന്നാലെയെത്തിയത്. കുഞ്ഞിനെ പോലും കാണാന്‍ കഴിഞ്ഞില്ല. കുഞ്ഞുങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കി പൊതിഞ്ഞെടുത്ത് ഓടുന്നതാണ് ഞാന്‍ കണ്ടത്. എന്റെ കുടുംബാംഗങ്ങള്‍ ആരും കുഞ്ഞിനെ കണ്ടില്ല. എന്ത് കുഞ്ഞുങ്ങളാണെന്ന് എന്ന് ചോദിക്കുമ്പോള്‍ രണ്ട് ആണ്‍കുട്ടികളാണെന്ന് മറുപടി നല്‍കി.

അപ്പോഴും അവിടെ സംഭവിക്കുന്നതൊന്നും എനിക്കറിയുന്നുണ്ടായിരുന്നില്ല. മമ്മിയെ കാണണം എന്ന് പറഞ്ഞിട്ടും കുറേ നേരം കഴിഞ്ഞാണ് കണ്ടത്. പലരും എന്തൊക്കെയോ ഒളിപ്പിക്കും പോലെ തോന്നി. എന്താ പ്രശ്നം മമ്മീ എന്ന് ഒടുവില്‍ ആകാംക്ഷയോടെ ചോദിക്കുമ്പോള്‍ ആ സത്യം എന്നോട് പറഞ്ഞു. അഞ്ചര മാസത്തിലാണ് അവരെ പ്രസവിച്ചത്.

ആവശ്യത്തിനുള്ള ഭാരം ആകാനുള്ള സമയം കിട്ടിയിട്ടില്ലായിരുന്നു. ആദ്യത്തെ കുഞ്ഞിന് 900 ഗ്രാം ഭാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാമത്തെ ആളിന് 840 ഗ്രാമും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന്റേതായ ആരോഗ്യ പ്രശ്നങ്ങള്‍ അവര്‍ക്ക് ഉണ്ടായിരുന്നു എന്നും മമ്മി പറഞ്ഞു. ഇതെല്ലാം പറഞ്ഞിട്ട് ഒടുവില്‍ ഒരു കുഞ്ഞിന്റെ ശവമടക്ക് കഴിഞ്ഞിട്ടാണ് വന്നതെന്ന് മമ്മി പറഞ്ഞു. അത് കൂടി കേട്ടപ്പോള്‍ തകര്‍ന്നു പോയി. ഡെലിവറി കഴിഞ്ഞ സമയം തൊട്ട് രണ്ട് കണ്‍മണികളെ വളര്‍ത്തുന്നത് സ്വപ്നം കണ്ടവളാണ് ഞാന്‍. അപ്പോഴാണ് ഒരാളുടെ അടക്ക് കഴിഞ്ഞുവെന്ന് മമ്മി പറയുന്നത്. അവന്റെ മുഖം പോലും ഞാന്‍ കണ്ടില്ല എന്നും താരം പറഞ്ഞു.

എന്നാല്‍ ഡെലിവറിയുടെ ആദ്യ ഘട്ടങ്ങളില്‍ കാര്യങ്ങള്‍ എല്ലാം നല്ല രീതിയില്‍ പോയി എന്നാണ് ഡിംപള്‍ പറയുന്നത്. ഛര്‍ദ്ദിയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലായിരുന്നു. ആ സമയത്ത് നോണ്‍ വെജ് കഴിക്കാന്‍ തോന്നിയില്ല . ചീര, കടല, പയര്‍, എന്നിങ്ങനെയുളള പച്ചക്കറി വിഭവങ്ങളായിരുന്നു അധികവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സ്‌ക്യാന്‍ ചെയ്തതിന് ശേഷമാണ് എല്ലാവരോടും അമ്മയാവാന്‍ പോകുന്നു എന്നുള്ള വിവരം വെളിപ്പെടുത്തിയത്. അഞ്ചര മാസത്തിന് ശേഷമാണ് കാര്യങ്ങള്‍ മാറിയതെന്നാണ നടി പറയുന്നത്.

ഒരു ദിവസം തനിക്ക് മീന്‍ കഴിക്കാന്‍ വല്ലാത്ത കൊതി തോന്നി. അന്ന് കൊവിഡ് കാലമായത് കൊണ്ട് മീന്‍ ലഭിച്ചിരുന്നില്ല. ആന്‍സണ്‍ ചേട്ടന്‍ മീന്‍ കൊണ്ട് വന്നു തന്നു. ഞങ്ങള്‍ ആറ് പേരും വീട്ടില്‍ ഒത്തുകൂടുന്ന ദിവസം വലിയ ആഘോഷമാണ്. അന്ന് ഞായറാഴ്ചയും ഇതുപോലെ ആയിരുന്നു നേരത്തെ തന്നെ തനിക്കൊരു അസ്വസ്ഥത തോന്നിയിരുന്നു. അതികഠിനമായ വേദന ഉണ്ടെങ്കില്‍ മാത്രമേ ഞാന്‍ പറയുകയുള്ളൂ. പിന്നീട് ഒരു ചെറിയ ഒരു ബ്ലീഡിങ് പോലെ കണ്ടു. ഡിവൈനോട് പറയുകയും ചെയ്തു. നോക്കാം എന്ന് പറഞ്ഞിട്ട് ഫുഡ് കഴിക്കാന്‍ നോക്കി എങ്കിലും ഒന്നും കഴിക്കാന്‍ കഴിഞ്ഞില്ല.

അങ്ങനെ ഡോക്ടറെ വിളിച്ചു. ഹോസ്പിറ്റലില്‍ പോയി ഒരു ഇന്‌ജെക്ഷന്‍ എടുക്കാന്‍ ഡോക്ടര്‍ പറഞ്ഞു. താനും ആന്‍സണ്‍ ചേട്ടനും കൂടിയാണ് ഹോസ്പിറ്റില്‍ പോയത്. ഭര്‍ത്താവിനെ കാറില്‍ ഇരുത്തിയിട്ട് താന്‍ ഒറ്റയ്ക്കാണ് ആശുപത്രിയിലേയ്ക്ക് പോയത്. തന്നെ കണ്ടയുടനെ ഏതുസമയത്തും ഡെലിവറി നടക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു. പിന്നീട് നടക്കുന്നത് എന്താണ് എന്ന് പോലും അറിയാന്‍ പറ്റാത്ത ഒരു അവസ്ഥ. കുട്ടി ഒരാള്‍ താഴേക്ക് വന്നു തുടങ്ങി എന്ന് ഡോക്ടര്‍ പറഞ്ഞു. ഒന്നുകില്‍ പ്രസിവിക്കാം അല്ലെങ്കില്‍ മെംബ്രേയ്ന്‍ അകത്തേക്ക് കയറ്റണം എന്നും പറഞ്ഞു.

കൗണ്‍സിലിംഗിന് ശേഷം ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയി. എന്താകും എന്ന് ഒന്നും അറിയുമായിരുന്നില്ല. ഹോസ്പിറ്റലിലുള്ളവരാണ് കാര്യങ്ങള്‍ ഭര്‍ത്താവിനെ അറിയിച്ചത്. താന്‍ ഫോണ്‍ കൊണ്ടു പോയില്ലായിരുന്നു. അങ്ങനെ സ്റ്റിച്ച് ഇട്ടു. ഒരു രണ്ട് ആഴ്ച അങ്ങനെ ഒരു കിടപ്പ് കിടന്നു. ഡെലിവറി കഴിയുന്നത് വരെ ഇങ്ങനെ കിടക്കണം എന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. കിടന്ന കിടപ്പില്‍ എല്ലാം ചെയ്യണം എന്ന് പറയില്ലേ ആ അവസ്ഥയില്‍ ആയിരുന്നു.

ജൂണ്‍ പന്ത്രണ്ടോടോടുകൂടി വീണ്ടും ഒരു വേദന വന്നു. ആദ്യം പോട്ടെ എന്ന്കരുതി. എന്നാല്‍ പിന്നീട് വല്ലാതെ ആയി. അങ്ങനെ ലേബര്‍ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു. ആ ദിവസം മുതല്‍ മൂന്നു ദിവസം വേദന സഹിച്ചു അവിടെ കിടന്നു. വേദന തടയാന്‍ നോക്കിയിട്ടും അത് നിര്‍ത്താന്‍ ആകുമായിരുന്നില്ല. കുട്ടികളെ പുറത്തെടുക്കണം എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അങ്ങനെ സ്റ്റിച്ചു കട്ട് ചെയ്തു കുട്ടികളെ പുറത്തെടുത്തു. ഞാന്‍ എന്റെ കുട്ടികളുടെ മുഖം പോലും കണ്ടിട്ടില്ല. അവരെ പൊതിഞ്ഞു എടുത്തുകൊണ്ട് ഓടുന്നത് വരെ മാത്രമാണ് ഞാന്‍ കാണുന്നത് അതായിരുന്നു അവസ്ഥ. ജൂണ്‍ പതിനാലിനാണ് രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയതെന്ന് പറഞ്ഞ് നിര്‍ത്തുകയായിരുന്നു ഡിംപിള്‍.

More in Malayalam

Trending

Recent

To Top