News
ഒന്നേകാല്‍ ലക്ഷം രൂപയുടെ സാരിയില്‍ തിളങ്ങി സാമന്ത; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ഒന്നേകാല്‍ ലക്ഷം രൂപയുടെ സാരിയില്‍ തിളങ്ങി സാമന്ത; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നില്ക്കുന്ന താരമാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. സാരിയിലും സാമന്ത സ്റ്റൈലിഷാണ്.
ഇപ്പോഴിതാ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ച പുതിയ ചിത്രങ്ങള്‍ ആണ് ആരാധ ഹൃദയം കവര്‍ന്നിരിക്കുന്നത്. സില്‍ക്ക് സാരിയിലുള്ള ചിത്രങ്ങളാണ് സാമന്ത ഇത്തവണ പോസ്റ്റ് ചെയ്തത്. ഹാന്ഡ്വോണ് ഓര്‍ഗന്‍സ സില്‍ക്ക് സാരിക്കൊപ്പം ഹാന്‍ഡ് പെയിന്റഡ് ബ്ലൗസുമായിരുന്നു സാമന്ത ധരിച്ചത്. ഏകദേശം, 1,14,999 രൂപയാണ് ഈ സാരിയുടെ വില.
കഴിഞ്ഞ ദിവസമാണ് സിനിമയില്‍ എത്തിയിട്ട് 12 വര്‍ഷം പൂര്‍ത്തിയായതിന്റെ സന്തോഷം സാമന്ത പങ്കിട്ടത്. 2010ല്‍ ഗൗതം മേനോന് സംവിധാനം ചെയ്ത ‘വിണ്ണൈത്താണ്ടി വരുവായാ’ എന്ന തമിഴ് ചിത്രത്തില്‍ അതിഥി വേഷം അഭിനയിച്ചു കൊണ്ടാണ് സാമന്ത അരങ്ങേറ്റം കുറിച്ചത്. ഈഗ (ഈച്ച), തെരി, മഹാനദി, സൂപ്പര്‍ ഡീലക്സ്, മജിലി എന്നിങ്ങനെയുള്ള ചിത്രങ്ങളിലൂടെ സാമന്ത ഏറെ ശ്രദ്ധ നേടി.
‘പുഷ്പ’യാണ് ഒടുവില്‍ റിലീസിനെത്തിയ സാമന്ത ചിത്രം. ചിത്രത്തിലെ ‘ഊ അന്തവാ’ എന്ന ഗാനത്തിനൊപ്പമുള്ള സാമന്തയുടെ ഐറ്റം ഡാന്‍സ് ഏറെ ശ്രദ്ധ നേടിയിരുന്നു. വിഘ്നേഷ് ശിവന് സംവിധാനം ചെയ്യുന്ന ‘കാത്തുവാക്കുലെ രണ്ട് കാതല്‍’ എന്ന ചിത്രത്തില്‍ സാമന്തയ്ക്ക് ഒപ്പം വിജയ് സേതുപതി, നയന്‍താര എന്നിവരുമുണ്ട്.
