സ്ത്രീകള്‍ ചെയ്യുന്ന കാര്യങ്ങള്‍ നിരന്തരം ധാര്‍മ്മികമായി ചോദ്യം ചെയ്യപ്പെടും, പുരുഷന്മാര് ചെയ്യുമ്പോള്‍ ധാര്‍മ്മികമായി ചോദ്യങ്ങളൊന്നുമില്ല; വിവാഹമോചന ശേഷമുള്ള സാമന്തയുടെ പോസ്റ്റ് വൈറല്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് സാമന്ത നാഗചൈതന്യ വിവാഹമോചന വാര്‍ത്ത. ഗോസിപ്പുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നുവെങ്കിലും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ സാമന്തയാണ് വിവരം ശരിവെച്ചത്. ഇതിനു പിന്നാലെ വേര്‍പിരിയലിനുള്ള കാരണങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. വിവാഹമോചന വാര്‍ത്ത ശരിവെച്ചതിനു പിന്നാലെയും നിരവധി പോസ്റ്റുകള്‍ താരം ഷെയര്‍ ചെയ്തിരുന്നു. ഇപ്പോഴിതാ സാമന്ത സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രമാണ് ചര്‍ച്ചയാകുന്നത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രവര്‍ത്തികളെ സമൂഹം രണ്ട് കാഴ്ചപ്പാടിലൂടെ കാണുന്നു എന്നാണ് സാമന്ത പറയുന്നത്.
‘സ്ത്രീകള്‍ ചെയ്യുന്ന കാര്യങ്ങള്‍ നിരന്തരം ധാര്‍മ്മികമായി ചോദ്യം ചെയ്യപ്പെടും. എന്നാല്‍ പുരുഷന്മാര് ചെയ്യുമ്പോള്‍ ധാര്‍മ്മികമായി ചോദ്യങ്ങളൊന്നുമില്ല. ഇത് വ്യക്തമാക്കുന്നത് ഒരു സമൂഹമെന്ന നിലയില്‍ നമ്മുക്ക് അടിസ്ഥാനപരമായി ധാര്‍മ്മികതയില്ലെന്നാണ്.’
നിരവധി അഭ്യൂഹങ്ങള്‍ക്കിടയില്‍ അടുത്തിടെയാണ് വിവാഹമോചിതരാകുന്ന കാര്യം സാമന്തയും നാഗ ചൈതന്യയും ശരിവച്ചത്. പിരിയാന്‍ തീരുമാനിച്ച വിവരം ഇരുവരും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവക്കുകയായിരുന്നു. ഏറെ ആലോചിച്ചതിന് ശേഷം ഭാര്യ ഭര്ത്താക്കാന്മാര് എന്ന നിലയില്‍ പിരിയാനും സ്വന്തം പാത പിന്തുടരാനും തീരുമാനിച്ചു എന്നാണ് താരങ്ങള്‍ പറഞ്ഞത്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...