News
ആഘോഷഭരിതമാകേണ്ട മന്നത്തില്‍ ഇന്ന് ശ്മശാന മൂകത; എല്ലാം ഒഴിവാക്കി ഷാരൂഖ് ഖാനും കുടുംബവും
ആഘോഷഭരിതമാകേണ്ട മന്നത്തില്‍ ഇന്ന് ശ്മശാന മൂകത; എല്ലാം ഒഴിവാക്കി ഷാരൂഖ് ഖാനും കുടുംബവും
കഴിഞ്ഞ ദിവസമാണ് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇപ്പോഴിതാ മന്നത്തില്‍ ആഘോഷങ്ങളൊന്നുമില്ലാതെ ഒരു പിറന്നാള്‍ ദിനം കൂടി കഴിഞ്ഞു പോയിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ ഭാര്യയും നിര്‍മ്മാതാവുമായ ഗൗരി ഖാന്റെ 51-ാം പിറന്നാളാണിന്ന്. എന്നാല്‍ പതിവിന് വിപരീതമായി മന്നത്തില്‍ ആഘോഷങ്ങള്‍ ഒന്നുമില്ലെന്ന വിവരമാണ് വരുന്നത്.
ഒക്ടോബര്‍ 3ന് ആണ് കോര്‍ഡീലിയ ക്രൂയിസ് എന്ന ആഡംബര കപ്പലില്‍ നടന്ന റെയ്ഡില്‍ ആര്യനടക്കം എട്ടു പേരെയാണ് നാര്‍കോട്ടിക് ബ്യൂറോ അറസ്റ്റ് ചെയ്തത്. പതിനാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ആര്യന്‍ ഇപ്പോഴുള്ളത്. എന്നാല്‍ ലഹരി മരുന്നു കേസ് എന്‍ സി ബി കെട്ടിച്ചമതാണെന്ന വാദമുന്നയിച്ച് എന്‍ സി പി മന്ത്രി നവാബ് മാലിക് രംഗത്തെത്തിയിരുന്നു.
ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍, ആമിര്‍ ഖാന്‍, സുനില്‍ ഷെട്ടി, രവീണ ടണ്ടണ്‍ എന്നിവര്‍ ആര്യന്‍ ഖാനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ആര്യന്റെ ഫോണ്‍ അടക്കം ഫോറന്‍സിക് പരിശോധനയ്ക്ക് എന്‍സിബി അയച്ചിരുന്നു. കേസില്‍ ഇതുവരെ 17 പേരെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്.
ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനുള്ള നീക്കങ്ങളാണ് എന്‍സിബി ഇപ്പോള്‍ നടത്തുന്നത്. 13 ഗ്രാം കൊക്കെയ്ന്‍, 21 ഗ്രാം ചരസ്, 22 എംഡിഎംഎ, 5 ഗ്രാം എംഡി എന്നിവയാണ് എന്‍സിബി കണ്ടെടുത്തത്. വസ്ത്രങ്ങള്‍, അടിവസ്ത്രങ്ങള്‍, പഴ്സ് എന്നിവയിലാണു ലഹരി ഒളിപ്പിച്ചിരുന്നതെന്ന് എന്‍സിബി അറിയിച്ചു.