പരസ്യമായി ബുര്‍ഖ ധരിച്ച് പ്രതിഷേധിച്ച യുവതിയുടെ ധീരത കണക്കിലെടുത്ത് സല്മാന് ഖാനും ആമിര്‍ ഖാനും ഈ വിദ്യാര്‍ത്ഥിനിക്ക് മൂന്ന് കോടി പ്രതിഫലം നല്കി?; പാകിസ്ഥാനിലും അനുബന്ധ വെബ്സൈറ്റുകളിലും വാര്‍ത്ത, പ്രതികരണവുമായി താരങ്ങള്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ പരസ്യമായി ബുര്‍ഖ ധരിച്ച് പ്രതിഷേധിച്ച മുസ്കാന് ഖാന്റെ ധീരത കണക്കിലെടുത്ത് ബോളിവുഡ് താരങ്ങള്‍ കോടികള്‍ പ്രതിഫലം നല്‍കിയെന്ന തരത്തില്‍ പ്രചരണം നടന്നിരുന്നു.
ബോളിവുഡ് താരങ്ങളായ സല്മാന് ഖാനും ആമിര്‍ ഖാനും ഈ വിദ്യാര്‍ത്ഥിനിക്ക് മൂന്ന് കോടി പ്രതിഫലം നല്‍കിയെന്നാണ് പാകിസ്ഥാനിലും അനുബന്ധ വെബ്സൈറ്റുകളിലും വ്യാജ വാര്‍ത്ത പ്രചരിച്ചത്.
സഹീദ് എന്ന് പേരുള്ള പാകിസ്ഥാന് സ്വദേശിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇത്തരത്തിലുള്ള ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി പേര് കുറിപ്പ് പങ്കുവെയ്ക്കുകയും ചെയ്തു. നിസാം ഖാന് എന്ന മറ്റൊരു യുവാവും സല്മാന് ഖാന് യുവതിക്ക് 5 കോടി രൂപ നല്‍കിയെന്ന് തന്റെ ട്വിറ്ററില്‍ കുറിപ്പ് പോസ്റ്റ് ചെയ്തു.
‘കഹാനി സെന്റര്‍’ എന്ന യൂട്യൂബ് ചാനലും സമാനമായ അവകാശവാദങ്ങള്‍ ഉന്നയിച്ച് രംഗത്ത് എത്തി. എന്നാല്‍ ഈ വാര്‍ത്ത പരന്നതിന് പിന്നാലെ ഇത് നിഷേധിച്ച് താരങ്ങള്‍ രംഗത്ത് എത്തി. ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് താരങ്ങള്‍ പ്രതികരിച്ചു. പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ആരും അതിനെ പിന്തുണയ്ക്കരുതെന്നും താരങ്ങള്‍ അറിയിച്ചു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...