Connect with us

ദിലീപിനെ നടുക്കി ആ മിന്നൽ നീക്കം! നാദിര്‍ഷ ക്രൈംബ്രാഞ്ചിന് മുന്നില്‍, എല്ലാം തകർന്നടിയുന്നു?നാദിർഷയെ ക്രൈം ബ്രാഞ്ച് ടീം ചോദ്യം ചെയ്തപ്പോൾ… ചങ്കിടിപ്പോടെ നടൻ

News

ദിലീപിനെ നടുക്കി ആ മിന്നൽ നീക്കം! നാദിര്‍ഷ ക്രൈംബ്രാഞ്ചിന് മുന്നില്‍, എല്ലാം തകർന്നടിയുന്നു?നാദിർഷയെ ക്രൈം ബ്രാഞ്ച് ടീം ചോദ്യം ചെയ്തപ്പോൾ… ചങ്കിടിപ്പോടെ നടൻ

ദിലീപിനെ നടുക്കി ആ മിന്നൽ നീക്കം! നാദിര്‍ഷ ക്രൈംബ്രാഞ്ചിന് മുന്നില്‍, എല്ലാം തകർന്നടിയുന്നു?നാദിർഷയെ ക്രൈം ബ്രാഞ്ച് ടീം ചോദ്യം ചെയ്തപ്പോൾ… ചങ്കിടിപ്പോടെ നടൻ

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ഗൂഡാലോചന നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിനായി സംവിധായകന്‍ നാദിർഷ ക്രൈം ബ്രാഞ്ച് ഓഫീസിൽ. നാദിർഷയെ ക്രൈം ബ്രാഞ്ച് ടീം ചോദ്യം ചെയ്തു തുടങ്ങിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദിലീപിന്റെ രഹസ്യങ്ങളായിരിക്കും നാദിർഷയോട് പ്രധാനമായും ചോദിക്കുക. ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ നാദിർഷയിൽ നിന്നും കേസുമായി ബന്ധപ്പെട്ട പല വിവരങ്ങളും ലഭിക്കുമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രതീക്ഷ.

നാദിർഷയ്ക്ക് ഒപ്പം തന്നെ കാർമല്‍ ഗ്രൂപ്പിന്റെ ഭാരവാഹികളില്‍പ്പെട്ട മറ്റൊരാളോടും ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ന് രാവിലെ 11 മണിക്ക് കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാവണമെന്നാണ് നാദിർഷയ്ക്ക് നല്‍കിയ നോട്ടീസില്‍ പറഞ്ഞത് . കഴിഞ്ഞ ദിവസങ്ങളില്‍ നാദിർഷ നാട്ടിലില്ലായിരുന്നു. വിദേശത്ത് ആയിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസ്സിലായത്. ഇതേ തുടർന്ന് നോട്ടീസ് അദ്ദേഹത്തിന്റെ വീട്ടില്‍ കൈമാറിയെന്ന വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചിരിക്കുന്നത്

നാദിർഷ സംവിധാന ചെയ്ത കേശു ഈ വീടിന്റെ നാഥനായിരുന്നു ദിലീപിന്റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. സിനിമയുടെ ചിത്രീകരണ സമയത്തും മറ്റും കേസുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള ചർച്ചകള്‍ നടന്നിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങള്‍ നാദിർഷയില്‍ നിന്നും ചോദിച്ച് മനസ്സിലാക്കുക എന്ന ഉദ്ദേശം കൂടിയാണ് ക്രൈംബ്രാഞ്ച് മുന്നോട്ട് വെച്ചിരിക്കുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നേരത്തേയും നാദിർഷയെ ചോദ്യം ചെയ്തിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്ത ദിവസങ്ങളില്‍ തന്നെയായിരുന്നു നേരത്തെ നാദിർഷയേയും ചോദ്യം ചെയ്തിരുന്നത്. അന്ന് നാദിർഷയുടേയും അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്ന രീതിയിലൊക്കെ വലിയ അഭ്യൂഹങ്ങളുണ്ടായിരുന്നു. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നാദിർഷയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ദിലീപ് പ്രതിയായ പുതിയ കേസില്‍ നാദിർഷയ്ക്ക് ഏതെങ്കിലും തരത്തിലും ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ ദിലീപുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ആളെന്ന നിലയില്‍ നാദിർഷയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടാനുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘം അറിയിച്ചിരിക്കുന്നത്.

ഗൂഢാലോചന കേസിൽ ദിലീപിന് ജാമ്യം ലഭിച്ച വാർത്തയോട് പ്രതികരിച്ച് നാദിർഷ എത്തിയിരുന്നു. ‘ദൈവം വലിയവനാണ്’ എന്നാണ് നാദിർഷ ഫെയ്സ്ബുക്കിൽ കുറിച്ചത്.

More in News

Trending

Recent

To Top