നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് സൈജു കുറിപ്പ്. ഇപ്പോഴിതാ തന്റെ കരിയറില്‍ പുതിയ കാല്‍വെപ്പുമായി എത്തിയിരിക്കുകയാണ് നടന് സൈജു കുറുപ്പ്. ആദ്യമായി സീരിയലില്‍ അഭിനയിച്ച വിവരമാണ് സൈജു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സീരിയലിന്റെ സെറ്റില്‍ നിന്ന് അഭിനേതാക്കള്‍ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരത്തിന്റെ കുറിപ്പ്.
”ടിവി സീരിയലുകളുടെ കടുത്ത ആരാധകനായിരുന്നതിനാല്‍ സീരിയലിലെ ഒരു എപ്പിസോഡില്‍ എങ്കിലും അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു… സൂര്യ ടിവിയില്‍ സ്വന്തം സുജാതയില്‍ അഭിനയിച്ച് എന്റെ ആഗ്രഹം സഫലമായി… എപ്പിസോഡ് ഉടന്‍ സംപ്രേഷണം ചെയ്യും… ഇത് അറിഞ്ഞാല്‍ ഏറ്റവും സന്തോഷിക്കുന്ന വ്യക്തി എന്റെ അമ്മയായിരിക്കും” എന്നും സൈജു കുറിച്ചു.
നടന് വിനു മോഹനും സൈജുവിനും അഭിനേതാക്കള്‍ക്കും ഒപ്പമുണ്ട്. അതേസമയം, ഉപചാരപൂര്‍വ്വം ഗുണ്ട ജയന് ആണ് സൈജുവിന്റെതായി ഒരുങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സൈജുവിന്റെ കരിയറിലെ നൂറാമത്തെ സിനിമ കൂടിയാണ് ഉപചാരപൂര്‍വ്വം ഗുണ്ട ജയന്.
ഗുണ്ടജയന് എന്ന കഥാപാത്രത്തെയാണ് സൈജു കുറുപ്പ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പെങ്ങളുടെ മകളുടെ കല്യാണവും അതിനോട് അനുബന്ധിച്ച ചില പുകിലുകളുമാണ് ചിത്രത്തില്‍. അരുണ്‍ വൈഗ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...