Connect with us

സന്തോഷ വാര്‍ത്തയ്‌ക്കൊപ്പം വീല്‍ച്ചെയറിലായ ചിത്രവും പങ്കുവെച്ച് സാധിക വേണു ഗോപാല്‍. പഴയ സാധികയായി തിരിച്ചെത്താന്‍ പ്രാര്‍ത്ഥനയോടെ ആരാധകര്‍

Malayalam

സന്തോഷ വാര്‍ത്തയ്‌ക്കൊപ്പം വീല്‍ച്ചെയറിലായ ചിത്രവും പങ്കുവെച്ച് സാധിക വേണു ഗോപാല്‍. പഴയ സാധികയായി തിരിച്ചെത്താന്‍ പ്രാര്‍ത്ഥനയോടെ ആരാധകര്‍

സന്തോഷ വാര്‍ത്തയ്‌ക്കൊപ്പം വീല്‍ച്ചെയറിലായ ചിത്രവും പങ്കുവെച്ച് സാധിക വേണു ഗോപാല്‍. പഴയ സാധികയായി തിരിച്ചെത്താന്‍ പ്രാര്‍ത്ഥനയോടെ ആരാധകര്‍

മിനിസിക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെ വരുന്ന മോശം കമന്റുകള്‍ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ താരം മറുപടിയും പറയാറുണ്ട്. അതുകൊണ്ട് തന്നെ സൈബര്‍ ആക്രമണത്തിനും നിരവധി തവണ ഇരയായിട്ടുള്ള താരമാണ് സാധിക. രാഷ്ട്രീയത്തിലും സമകാലിക വിഷയങ്ങളിലും തന്റേതായ അഭിപ്രായം തുറന്ന് പറയാറുള്ള സാധികയ്ക്ക് വിമര്‍ശകരും ഏറെയാണ്.

ഇപ്പോഴിതാ സാധിക പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു താരം ചിത്രം പങ്കുവെച്ചത്. പതിനൊന്ന് കെ സബ്‌സക്രൈബേഴ്‌സ് ആയതിന്റെ സന്തോഷം പങ്കുവെച്ച കുറിപ്പിലായിരുന്നു സാധികയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്. ചുരുങ്ങിയ സമയം കൊണ്ട് ചിത്രം വൈറലായതോടെ നിരവധി പേരാണ് കാര്യം തിരക്കി എത്തിയിരിക്കുന്നത്.

എയര്‍പോര്‍ട്ടില്‍ വീല്‍ച്ചെയറില്‍ ഇരിക്കുന്ന ചിത്രമാണ് സാധിക പങ്കുവെച്ചത്. കാലിനെന്തു പറ്റി, ഞങ്ങളൊന്നും അറിഞ്ഞില്ലല്ലോ എന്ന് പറയുന്നതിനോടൊപ്പം ഞങ്ങളുടെ പഴയ സാധികയായി തിരിച്ചെത്തൂവെന്നു സാധികയ്ക്കായി പ്രാര്‍ത്ഥിക്കാമെന്നും ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിനു മറുപടിയുമായി സാധിക ഇതുവരെ എത്തിയിട്ടില്ല.

കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്റെ ചിത്രങ്ങള്‍ക്ക് താഴെ വരുന്ന മോശം കമന്റുകളില്‍ പ്രതികരണവുമായും സാധിക എത്തിയിരുന്നു. എന്റെ ഫോട്ടോസ് എടുത്ത് ഷൂട്ട് ചെയ്ത് യൂട്യൂബിലിടുന്ന വീഡിയോകളുടെ ക്യാപ്ഷനാണ് രസം. ഗ്ലാമര്‍ ഫോട്ടോഷൂട്ടില്‍ സാധിക, നടി സാധിക ഷര്‍ട്ടില്‍ എന്ത് ചെയ്‌തെന്ന് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും ഇതൊക്കെയായിരിക്കും ക്യാപ്ഷന്‍. ഞാന്‍ ഇടയ്ക്ക് കയറി നോക്കാറുണ്ട്. എന്നെ തന്നെ സെര്‍ച്ച് ചെയ്ത് നോക്കും. സാധിക വേണുഗോപാല്‍ ഹോട്ട് എന്ന് അടിച്ച് കൊടുത്താലേ എന്നെ കിട്ടാറുള്ളു. പുതിയതായി എന്താണ് വന്നതെന്ന് അറിയാന്‍ ഗൂഗിളില്‍ കയറി നോക്കും.

ഇപ്പോള്‍ ആര്‍ക്കും ഒരു പണിയും ഇല്ലാത്തത് കൊണ്ട് പഴയതൊക്കെ കുത്തിപൊക്കി കൊണ്ട് വരാറുണ്ട്. ഓരോ ആള്‍ക്കാര്‍ക്കും ഓരോ കാഴ്ചപാടാണ്. അടുത്തിടെ ഓക്‌സിജനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞതോടെ പിന്നെ കേരളത്തെ കുറിച്ച് എന്ത് പറഞ്ഞാലും വാര്‍ത്തയാകും. ഇതോടെ എന്നെ ചാണകം, സങ്കി എന്നൊക്കെയാണ് വിളിക്കുന്നത്. എന്റെ ആശയം കമ്മ്യൂണിസ്റ്റാണ്. പക്ഷേ എല്‍ഡിഎഫോ പാര്‍ട്ടിയോ ആണെന്നല്ല പറയുന്നത്.

പാപ്പന്‍, ആറാട്ട് എന്നീ സിനിമകളുടെ തിരക്ക് വന്നതോടെയാണ് സ്റ്റാര്‍ മാജിക്കിലേക്ക് എത്താന്‍ പറ്റാതെ വന്നത്. പിന്നെ ഇപ്പോള്‍ ഷോ റീസ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഷോ യില്‍ നിന്ന് വിളിച്ചിട്ടില്ല. അവിടെ ഒരു കുടുംബം പോലെയാണ്. വ്യക്തിപരമായി എന്നെ സംബന്ധിച്ച് അവിടെയുള്ള എല്ലാവരുടെയും ജോണര്‍ വേറെയാണ്. എല്ലാവരും തന്നെ കുട്ടികളാണ്. എന്റെ ഒരു പാറ്റേണ്‍ അല്ല ആ വേദി. ഞാന്‍ അതുമായി ഒത്തു പോവുകയാണ്. ഗെയിം കളിക്കും എന്നേ ഉള്ളു. പക്ഷേ അത്ര താല്‍പര്യമില്ല.

പിന്നെ ചില തമാശകള്‍ എനിക്ക് അരോചകമാണെന്ന് തോന്നുമ്പോള്‍ ഞാന്‍ അതിനെതിരെ പ്രതികരിക്കും. അല്ലാത്തപ്പോള്‍ മിണ്ടാതെ ഇരിക്കുന്നതാണ്. സ്റ്റാര്‍ മാജിക്കിന്റെ ആ ഫ്‌ളോര്‍ എനിക്ക് ഇഷ്ടമാണ്. ആ കമ്പനിയും ഫാമിലിയും ഒക്കെ ഇഷ്ടമാണ്. പക്ഷേ ഞാന്‍ മാത്രം സീനിയര്‍ ആയിട്ടുള്ളു എന്ന തോന്നലാണ്. നോബി ചേട്ടന്‍, സുധിചേട്ടന്‍, അസീസിക്ക, തങ്കു എല്ലാവരോടും വലിയ സ്‌നേഹമാണ്. ആ കൂട്ടുകെട്ട് ഇഷ്ടമാണ്. എന്റെ പ്രായത്തേക്കാളും കൂടുതല്‍ പക്വത എനിക്കുള്ളതായി തോന്നാറുണ്ട്. അതാണ് പ്രധാന പ്രശ്‌നം. പല കാര്യങ്ങളും എനിക്ക് സ്വീകരിക്കാന്‍ പറ്റാതെ വരില്ല.

സ്റ്റാര്‍ മാജിക്കിലെ ചാട്ടയടി അഭിനയം അല്ലെന്നാണ് സാധിക പറയുന്നത്. ഒരിക്കല്‍ തനിക്ക് തങ്കുവിന്റെ കൈയില്‍ നിന്നും നല്ലത് പോലെ കിട്ടിയിട്ടുണ്ട്. കാലിന്റെ ലിഗ്മെന്റിനാണ് അടി കിട്ടിയത്. നല്ല വേദനയാണ്. അടി കിട്ടിയ സ്ഥലത്ത് ചുവപ്പം നീലയും നിറത്തിലേ കാണൂ. നടി സ്റ്റെഫി ഒക്കെ കരഞ്ഞ് പോയ അവസ്ഥയുണ്ട്. ഒരു ദിവസത്തേയ്ക്ക് നമ്മള്‍ അവര്‍ പറയുന്നത് പോലെ ചെയ്യണം. അതിനാണ് കാശ് വരുന്നത് എന്നും സാധിക പറഞ്ഞു.

More in Malayalam

Trending

Recent

To Top