Connect with us

വാണി വിശ്വനാഥ് ബിജെപിയിലേയ്ക്ക്….!?, രാഷ്ട്രീയത്തിലേക്ക് ഇറങ്ങി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി തയാറായപ്പോഴാണ് അച്ഛന്‍ മരിക്കുന്നത് അതോടെ എല്ലാത്തിനുമുള്ള മാനസികാവസ്ഥ ഇല്ലാതായി; വാണി വിശ്വനാഥ് പറയുന്നു

Malayalam

വാണി വിശ്വനാഥ് ബിജെപിയിലേയ്ക്ക്….!?, രാഷ്ട്രീയത്തിലേക്ക് ഇറങ്ങി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി തയാറായപ്പോഴാണ് അച്ഛന്‍ മരിക്കുന്നത് അതോടെ എല്ലാത്തിനുമുള്ള മാനസികാവസ്ഥ ഇല്ലാതായി; വാണി വിശ്വനാഥ് പറയുന്നു

വാണി വിശ്വനാഥ് ബിജെപിയിലേയ്ക്ക്….!?, രാഷ്ട്രീയത്തിലേക്ക് ഇറങ്ങി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി തയാറായപ്പോഴാണ് അച്ഛന്‍ മരിക്കുന്നത് അതോടെ എല്ലാത്തിനുമുള്ള മാനസികാവസ്ഥ ഇല്ലാതായി; വാണി വിശ്വനാഥ് പറയുന്നു

ഭാവിയില്‍ രാഷ്ട്രീയത്തിലേക്ക് വന്നേക്കാം എന്ന സൂചന നല്‍കി നടി വാണി വിശ്വനാഥ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി തയാറായപ്പോഴാണ് തന്റെ അച്ഛന്‍ മരിക്കുന്നത് അതോടെ എല്ലാത്തിനുമുള്ള മാനസികാവസ്ഥ ഇല്ലാതാവുകയായിരുന്നു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ഇനിയും സമയമുണ്ടല്ലോ എന്നാണ് വാണി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

എന്‍ടിആറിന് 63 വയസ്സുള്ളപ്പോള്‍ ‘സാമ്രാട്ട് അശോക’ എന്ന പടത്തില്‍ താന്‍ അദ്ദേഹത്തിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്. അന്ന് 17 വയസ്സാണ് തനിക്ക് പ്രായം. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നല്ലോ, അതു കൊണ്ട് തന്നെ ഇവിടുന്ന് ഫ്ളൈറ്റിലൊക്കെയാണ് കൊണ്ടു പോവുക. എല്ലാവരും ആഗ്രഹിക്കുന്ന ഒരു അവസരമായിരുന്നു തനിക്ക് ആ പടത്തിലൂടെ കിട്ടിയത്.

തെലുങ്കു ദേശം പാര്‍ട്ടിയുടെ ഫൗണ്ടര്‍ ആണല്ലോ അദ്ദേഹം. എന്‍ടിആറിന്റെ അവസാന ചിത്രത്തിലെ നായിക കൂടിയാണ് താന്‍. ആ ഒരു നിലയില്‍ പാര്‍ട്ടിയില്‍ നിന്നും ക്ഷണം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരുമകന്‍ കൂടിയായ ചന്ദ്രബാബു നായിഡുവിന്റെ ലീഡര്‍ഷിപ്പ് തനിക്ക് ഇഷ്ടമാണെന്ന് മുമ്പും പറഞ്ഞിരുന്നു.

എല്ലാം കൂടി ഒത്തു വന്നപ്പോള്‍, എന്നാല്‍ പാര്‍ട്ടിയ്ക്ക് വേണ്ടി മത്സരിച്ചു കളയാം എന്നു തീരുമാനിച്ചപ്പോഴാണ് തന്റെ അച്ഛന്‍ മരിക്കുന്നത്. അതോടെ തനിക്ക് ഒന്നിനുമുള്ള ഒരു മാനസികാവസ്ഥ ഇല്ലാതായി. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഇതുവരെ ചേര്‍ന്നിട്ടില്ല. തെലുങ്കു ദേശം പാര്‍ട്ടി, ബിജെപി, പവന്‍ കല്യാണിന്റെ പാര്‍ട്ടി എല്ലായിടത്തു നിന്നും ക്ഷണമുണ്ടായിരുന്നു.

താന്‍ നടിയാവും, രാഷ്ട്രീയത്തിലേക്ക് വരും എന്നൊക്കെ കുഞ്ഞായിരുന്നപ്പോഴേ അച്ഛന്‍ പ്രവചിച്ച കാര്യങ്ങളാണ്. അതൊക്കെ ഏറെക്കുറെ അതു പോലെ തന്നെ വന്നിട്ടുണ്ട്. ചിലപ്പോള്‍ താന്‍ ഭാവിയില്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിക്കൂട എന്നുമില്ല. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനൊക്കെ ഇനിയും സമയമുണ്ടല്ലോ. എത്രത്തോളം പാകതയും അനുഭവങ്ങളും വരുന്നുവോ അത്രയും നല്ലതാണ് രാഷ്ട്രീയത്തിന് എന്നാണ് വാണി വിശ്വനാഥ് പറയുന്നത്.

അതേസമയം, പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മലാള സിനിമയിലേയ്ക്ക് മടങ്ങി വരവിന് ഒരുങ്ങുകയാണ് വാണി വിശ്വനാഥ്. ഭര്‍ത്താവ് ബാബുരാജിന്റെ നായികയായി തന്നെ ദി ക്രിമിനല്‍ ലോയര്‍ എന്ന ചിത്രത്തിലൂടെയാണ് നടി മടങ്ങി എത്തുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ അഭിനയിച്ചപ്പോഴുണ്ടായ അപകടങ്ങളെ കുറിച്ചും താരം തുറന്ന് പറഞ്ഞിരുന്നു.

മൂന്നാലു മാസം ഗ്ലാമര്‍ വേഷമൊക്കെ ചെയ്ത് പാട്ടു സീനുകളിലൊക്കെ അഭിനയിച്ചതിനു ശേഷമാവും ഫൈറ്റ് സീനുകളില്‍ അഭിനയിക്കുന്നത്. പാട്ടു സീനുകള്‍ക്ക് വേണ്ടി നഖമൊക്കെ നീട്ടി വളര്‍ത്തിയിട്ടുണ്ടാവും. അന്ന് ഇന്നത്തെ പോലെ ഡാന്‍സ് സീനുകളിലും മറ്റും നഖം ഒട്ടിക്കുന്ന പരിപാടിയൊന്നുമില്ല. ‘അടുത്ത സീനില്‍ ഫൈറ്റാണ് മാഡം,’ എന്ന് അസിസ്റ്റന്റ് വന്നു പറയുമ്പോള്‍ താന്‍ ഇരുന്ന് നഖം വെട്ടാന്‍ തുടങ്ങും.

തെലുങ്കിലെ പ്രശസ്ത ഫൈറ്റ് മാസ്റ്റര്‍ വിജയന്‍ മാസ്റ്റര്‍ അതുകണ്ട് പറയും, ‘വാണി ഇത്ര കഷ്ടപ്പെട്ട് നഖം വളര്‍ത്തിയിട്ട് മൊത്തം വെട്ടികളയുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു’ എന്ന്. നഖം മുഴുവനായും വെട്ടി കളയണം, അല്ലെങ്കില്‍ കൈ ചുരുട്ടിപ്പിടിച്ച് ഇടിക്കുമ്പോള്‍ നല്ല വേദനയാണ്, നഖം കൊണ്ട് തന്റെ കയ്യില്‍ തന്നെ മുറിവാകുകയും ചെയ്യും. ഷൂട്ടിനിടെ ചെറുതും വലുതുമായി ഇത്തരത്തിലുള്ള ഒരുപാടു പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

ടൈമിംഗ് ഒക്കെ തെറ്റി എത്രയോ തവണ ഇടി കൊണ്ടിട്ടുണ്ട്. ചാടുമ്പോള്‍ കൈ എവിടേലും കൊണ്ടിടിക്കും. വലത്തെ കൈയുടെ ഷോള്‍ഡര്‍ എപ്പോഴും പണി തരാറുള്ള ചങ്ങാതിയാണ്. എത്രയോ തവണ തെന്നി മാറിയിട്ടുണ്ട്, ഹിറ്റ്‌ലര്‍ സിനിമയുടെ ഷൂട്ടിംഗ് സമയത്തു പോലും ഷോള്‍ഡര്‍ തെന്നിയിറങ്ങി. ഷോള്‍ഡര്‍ ഡിസ്ലൊക്കേഷന്‍ വന്നാല്‍ പിന്നെ ഭീകര വേദനയാണ്. അപകടങ്ങളും ഈ വേദനയുമൊക്കെ സ്ഥിരമായിരുന്നു ഒരു സമയത്ത്.

ബാബുവേട്ടന്‍ തന്നെ കളിയാക്കി പറയും, ഒന്നും അറിയില്ലെങ്കിലും ‘സ്റ്റാര്‍ട്ട് ക്യാമറ, ആക്ഷന്‍’ എന്നു പറഞ്ഞാല്‍ അവള്‍ എന്തും ചെയ്തിരിക്കും. സത്യമാണത്, ഒരു ആക്ഷന്‍ ഹീറോയിനു വേണ്ട ഒന്നും തനിക്കറിയില്ല, ഫൈറ്റോ മറ്റ് ആയോധനമുറകളോ ഒന്നും താന്‍ പഠിച്ചിട്ടില്ല. എല്ലാം ഒരു ധൈര്യത്തിന് അങ്ങ് ചെയ്യുകയാണ്. ഉള്ളില്‍ ലഹരി പോലെ സിനിമയോടുള്ള ഒരിഷ്ടം കിടക്കുന്നതു കൊണ്ടോ കാരണവന്മാരുടെ പുണ്യം കൊണ്ടോ ഒക്കെയാവും എല്ലാം ശരിയായി വരുന്നത്. കുതിരപ്പുറത്തൊക്കെ കയറാന്‍ പൊതുവെ എല്ലാവര്‍ക്കും പേടിയാണ്. പക്ഷേ പോണ്ടിച്ചേരിയില്‍ വച്ച് കുതിരപ്പുറത്ത് സിഗ്-സാഗ് റൈഡിനൊക്കെ താന്‍ പോയിട്ടുണ്ട് എന്നും വാണി പറയുന്നു.

More in Malayalam

Trending