Connect with us

സാധികയുടെ ഫോട്ടോയ്ക്ക് മോശം കമന്റിട്ടയാള്‍ക്ക് മറുപടിയുമായി ആരാധകര്‍; വൈറലായി കമന്റും മറുപടിയും

Malayalam

സാധികയുടെ ഫോട്ടോയ്ക്ക് മോശം കമന്റിട്ടയാള്‍ക്ക് മറുപടിയുമായി ആരാധകര്‍; വൈറലായി കമന്റും മറുപടിയും

സാധികയുടെ ഫോട്ടോയ്ക്ക് മോശം കമന്റിട്ടയാള്‍ക്ക് മറുപടിയുമായി ആരാധകര്‍; വൈറലായി കമന്റും മറുപടിയും

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് സാധിക വേണു ഗോപാല്‍. അവതാരകയായും നടിയായുമെല്ലാം ഇപ്പോഴും തിളങ്ങി നില്‍ക്കുന്ന താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

കഴിഞ്ഞ ദിവസം താരം പങ്കുവച്ച ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. ഇളം മഞ്ഞയും ഗോള്‍ഡന്‍ കളറും ചേര്‍ന്ന ഒരു ലഹങ്ക ആയിരുന്നു താരം ധരിച്ചിരുന്നത്. ചിത്രം പെട്ടെന്നാണ് വൈറലായി മാറിയത്. ഇതോടെ നിരവധി പേരാണ് കമന്റുമായി എത്തിയതും.

എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന് താഴെ മോശം കമന്റ് ഇട്ട ആള്‍ക്ക് മറ്റൊരാള്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. സാധികയുടെ ചിത്രങ്ങള്‍ക്ക് താഴെ മോശം കമ്റ്റുകള്‍ വരുന്നത് ഇത് ആദ്യമല്ല . ഇതിനുള്ള മറുപടി താരം തന്നെ കൊടുക്കാറുമുണ്ട്.

‘ഇതെന്താ പഞ്ചായത്ത് കിണറാണോ?’. എന്നാണ് ഒരാള്‍ കമന്റ് ഇട്ടത്. ഇതിന് സാധിക മറുപടി നല്‍കിയില്ല. എന്നാല്‍ മറ്റൊരാള്‍ ഇതിന് മറുപടി നല്‍കുകയും അത് ശ്രദ്ധനേടുകയും ചെയ്തു. ‘ഈ ചിത്രത്തില്‍ ഒരു മര്യാദകേടും ഇല്ല. എന്നിട്ടും ഇങ്ങനെയൊക്കെ കമന്റ് ചെയ്യണം എങ്കില്‍ അതിലൂടെ വെളിപ്പെടുന്നത് നിങ്ങളുടെ സ്വന്തം സംസ്‌കാരം ആണ്’ ഇതാണ് മറുപടിയായി ഒരു ആരാധകന്‍ നല്‍കിയത്.

More in Malayalam

Trending

Recent

To Top