Connect with us

എനിക്കും അച്ഛനും അനിയനുമൊക്കെ ഉണ്ട്, ഷിയാസ് ഷെയര്‍ ചെയ്ത ആ വീഡിയോയില്‍ ഒന്നും പറയാനില്ലെന്ന് സാധിക വേണുഗോപാല്‍

Malayalam

എനിക്കും അച്ഛനും അനിയനുമൊക്കെ ഉണ്ട്, ഷിയാസ് ഷെയര്‍ ചെയ്ത ആ വീഡിയോയില്‍ ഒന്നും പറയാനില്ലെന്ന് സാധിക വേണുഗോപാല്‍

എനിക്കും അച്ഛനും അനിയനുമൊക്കെ ഉണ്ട്, ഷിയാസ് ഷെയര്‍ ചെയ്ത ആ വീഡിയോയില്‍ ഒന്നും പറയാനില്ലെന്ന് സാധിക വേണുഗോപാല്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി സാധിക വേണുഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും സീരിയല്‍ താരമായുമെല്ലാം സാധിക തിളങ്ങിയിട്ടുണ്ട്. സ്റ്റാര്‍ മാജിക്ക് അടക്കമുള്ള ടെലിവിഷന്‍ പരിപാടികളിലൂടെയും സാധിക ജനപ്രീതി നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് സാധിക വേണുഗോപാല്‍. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്.

മോഡലിംഗിലും താല്പര്യമുള്ള ആളാണ് സാധിക. അതുകൊണ്ട് തന്നെ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ സാധിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. പലപ്പോഴും ഈ ചിത്രങ്ങളുടെ പേരില്‍ വിമര്‍ശനങ്ങളും മോശം കമന്റുകളും സാധികക്ക് നേരിടേണ്ടി വരാറുണ്ട്. എന്നാല്‍ അതിനെല്ലാം കൃത്യമായ മറുപടിയുമായി താരം എത്താറുണ്ട്. അതുപോലെ തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയാന്‍ മടിയില്ലാത്ത വ്യക്തി കൂടെയാണ് സാധിക.

അടുത്തിടെ സ്ത്രീകള്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് സാധിക നടത്തിയ പ്രസ്താവന വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പുരുഷന്മാരെ കരി വാരി തേക്കാനായി മനഃപൂര്‍വം നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന സ്ത്രീകളുണ്ടെന്നും അത്തരം പ്രിവിലേജുകള്‍ ആവശ്യമില്ലെന്നാണ് തന്റെ അഭിപ്രായമെന്നുമാണ് സാധിക പറഞ്ഞത്. അടുത്തിടെ നടന്‍ ഷിയാസ് കരീം സാധികയുടെ ഈ വാക്കുകള്‍ പങ്കുവച്ചിരുന്നു.

ഷിയാസിനെതിരെ ലൈംഗിക പീഡന പരാതി വന്നതിന് പിന്നാലെയായിരുന്നു ഇത്. തുടര്‍ന്ന് സാധികയുടെ പ്രസ്താവന വീണ്ടും ചര്‍ച്ചയായി. ചിലര്‍ സാധിക ഷിയാസിന് പിന്തുണയുമായി എത്തിയത് ആണെന്നും തെറ്റിധരിക്കുകയുണ്ടായി. ഇപ്പോഴിതാ തന്റെ പ്രസ്താവനയിലെ ഷിയാസ് ആ വീഡിയോ പങ്കുവച്ചതിലും പ്രതികരണവുമായി എത്തിയിരിക്കുകയാണ് സാധിക. കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോഴാണ് സാധിക തന്റെ പ്രസ്താവനയില്‍ വിശദീകരണം നല്‍കിയത്. സാധികയുടെ പ്രതികരണം വൈറലാണ്.

ഷിയാസ് ആ വീഡിയോ പങ്കുവച്ചതില്‍ തനിക്കൊന്നും പറയാനില്ലെന്ന് സാധിക ആദ്യമേ വ്യക്തമാക്കി. ‘ഞാന്‍ അഭിമുഖത്തില്‍ എന്നോട് ചോദിച്ച ഒരു ചോദ്യത്തിന് മറുപടി നല്‍കിയതാണ്. അത് ഷിയാസിന് ഷെയര്‍ ചെയ്യണമെന്ന് തോന്നിയപ്പോള്‍ ചെയ്തിട്ടുണ്ടാകാം. അതില്‍ എനിക്ക് ഒന്നും പറയാനില്ല’ എന്നായിരുന്നു സാധികയുടെ പ്രതികരണം.

സ്ത്രീകള്‍ക്ക് മാത്രമായി ഒരു പ്രത്യേക പരിഗണന വേണ്ട എന്നാണ് താന്‍ പറഞ്ഞത്. അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നും സാധിക പറഞ്ഞു. ‘സ്ത്രീകള്‍ക്ക് എന്നല്ല, പുരുഷന്മാര്‍ക്കും പ്രത്യേക പരിഗണന വേണ്ട. സമത്വം എന്നതാണ് അതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്. എനിക്കും അച്ഛനും അനിയനുമൊക്കെ ഉണ്ട്. പെട്ടന്ന് ചെയ്യാത്ത ഒരു തെറ്റിന്, അവര്‍ക്കെതിരെ ഒരു സ്ത്രീ പരാതി കൊടുത്തു എന്ന ഒരേയൊരു കാരണത്താല്‍ പൊലീസ് പിടിച്ചു കൊണ്ടു പോകുന്നത് എനിക്ക് ചിന്തിക്കാന്‍ പറ്റില്ല’,

‘അത് തെളിയിക്കാനുള്ള ഒരു സമയവും സാവാകാശവും കൊടുക്കണം. സ്ത്രീകള്‍ക്ക് മാത്രം ആ പരിഗണന കൊടുക്കരുത്. സ്ത്രീകള്‍ക്ക് എതിരെ ഒരു കേസ് വന്നാല്‍, നമ്മളെ പെട്ടന്ന് അറസ്റ്റ് ചെയ്തു കൊണ്ടു പോകില്ലല്ലോ. ആ ഒരു അര്‍ത്ഥത്തിലാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ സ്ത്രീകള്‍ക്കുള്ള പരിഗണന മൊത്തമായി എടുത്ത് മാറ്റണം എന്നല്ല. ഇപ്പോള്‍ നമ്മള്‍ എത്രത്തോളം കേസുകള്‍ കാണുന്നു. പരിഗണന മുതലെടുത്ത് എന്തോരം സ്ത്രീകളാണ് കള്ളക്കേസ് കൊടുത്ത് പണം തട്ടാനും കുപ്രശസ്തരാകാനും ശ്രമിക്കുന്നത്. അത് പാടില്ല. അടിസ്ഥാന പരമായി മനുഷ്യത്വമാണല്ലോ വേണ്ടത്. അത്രയേയുള്ളൂ’, സാധിക പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top