News
മകളുടെ അഭിനയം കാണാന്‍ ശാകുന്തളം സെറ്റില്‍ എത്തി അല്ലു അര്ജുന്, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മകളുടെ അഭിനയം കാണാന്‍ ശാകുന്തളം സെറ്റില്‍ എത്തി അല്ലു അര്ജുന്, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
തെന്നിന്ത്യയിലാകെ നിരവധി ആരാധകരുള്ള താരമാണ് അല്ലു അര്ജുന്. ഇപ്പോഴിതാ തന്റെ മകള്‍ അല്ലു അര്‍ഹ ആദ്യമായി അഭിനയിക്കുന്ന ചിത്രമായ ശാകുന്തളത്തിന്റെ സെറ്റിലെത്തിയിരിക്കുന്ന അല്ലു അര്‍ജുന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരം തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
‘ശാകുന്തളം സെറ്റില്‍ എത്തിയതില്‍ അതിയായ സന്തോഷം. അല്ലു അര്‍ഹയെ ഷൂട്ടിങ്ങില്‍ കാണുന്നത് വളരെ ഹൃദ്യമാണ്. ഈ നിമിഷം ഇത്രവേഗം കാണാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല’ എന്നും അല്ലു അര്ജുന് പറഞ്ഞു. മകള്‍ക്ക് വേണ്ടുന്ന പിന്തുണയും കരുതലും നല്കുന്ന അണിയറപ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.
രുദ്രമാദേവിയുടെ സംവിധായകന് ഗുണശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാളിദാസ കൃതിയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഭരത രാജകുമാരിയായാണ് അല്ലു അര്‍ഹ അഭിനയിക്കുക. സാമന്തയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന് ദേവ് മോഹനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
അതേസമയം, സുകുമാര്‍ സംവിധാനം ചെയ്യുന്ന പു്ഷ്പയാണ് അല്ലു അര്‍ജുന്റെ പുതിയ ചിത്രം. ആന്ധ്രയിലെ ചന്ദനകടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ ആദ്യ തെലുങ്ക് ചിത്രം എന്ന ഖ്യാതിയോടെ കൂടെയാണ് ചിത്രം എത്തുന്നത്.
