Connect with us

മുന്‍പ് സമാന പേരുകളുമായി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്, അന്നൊന്നുമില്ലാത്ത വിവാദമാണ് ഇപ്പോള്‍ നടക്കുന്നത്, വിവാദങ്ങളില്‍ അടിസ്ഥാനമില്ലെന്ന് നാദിർഷ

News

ഈശോ സിനിമയുടെ പേരില്‍ നടക്കുന്നത് അടിസ്ഥാനമില്ലാത്ത വിവാദങ്ങളാണെന്നും പേര് മാറ്റാന്‍ ഉദേശിക്കുന്നില്ലെന്നും സംവിധായകന്‍ നാദിര്‍ഷ. പേര് താന്‍ സ്വന്തം ഇഷ്ടപ്രകാരം ഇട്ടതല്ലെന്നും നിര്‍മാതാവ്, നായകന്‍ തുടങ്ങിയവരുടെ അംഗീകാരത്തോടെ ഇട്ട പേരാണെന്നും നാദിര്‍ഷ വ്യക്തമാക്കി.

”പേര് ഞാന്‍ സ്വന്തം ഇഷ്ടപ്രകാരം ഇട്ടതല്ല. നിര്‍മാതാവ്, നായകന്‍ തുടങ്ങിയവരുടെ അംഗീകാരത്തോടെ ഇട്ട പേരാണ്. വിവാദങ്ങളില്‍ അടിസ്ഥാനമില്ല. സിനിമയുടെ പേര് മാറ്റേണ്ട സാഹചര്യവുമില്ല. സിനിമയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ കടന്നു കയറുന്നത് അംഗീകരിക്കാനാവില്ല. മുന്‍പ് സമാന പേരുകളുമായി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. അന്നൊന്നുമില്ലാത്ത വിവാദം ഇപ്പോള്‍ നടക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല.”-നാദിര്‍ഷ പറഞ്ഞു.

ക്രിസ്ത്യന്‍ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ചില ക്രിസ്ത്യന്‍ സംഘടനകളും വൈദികരും രംഗത്തെത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പേര് മാറ്റില്ല എന്നാണ് നാദിര്‍ഷ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയത്. താന്‍ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു.

ചിത്രത്തില്‍ ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നുമില്ലെന്ന് വ്യക്തമാക്കി ഈശോയുടെ തിരക്കഥാകൃത്ത് സുനീഷ് വാരനാടും രംഗത്തെത്തിയിരുന്നു. പ്രഖ്യാപിച്ച് മൂന്ന് മാസത്തിന് ശേഷമുണ്ടാകുന്ന വിവാദത്തിന്റെ ഉദ്ദേശം എന്തെന്ന് ചിന്തിക്കാന്‍ പ്രബുദ്ധ കേരളത്തിലെ മലയാളികള്‍ക്ക് കഴിയുമെന്നാണ് തന്റെ വിശ്വാസം എന്നും തിരക്കഥാകൃത്ത് ഫെയ്സ്ബുക്കില്‍ കുറിച്ചു.

More in News

Trending