Malayalam
‘നമുക്ക് ആളെ പറ്റില്ലെന്ന് തോന്നിയാല്‍ ബ്രേക്കപ്പ് ആവണമെന്ന് തന്നെയാണ് ഞാന്‍ പറയുക’ ; തുറന്ന് പറഞ്ഞ് ഋതു മന്ത്ര
‘നമുക്ക് ആളെ പറ്റില്ലെന്ന് തോന്നിയാല്‍ ബ്രേക്കപ്പ് ആവണമെന്ന് തന്നെയാണ് ഞാന്‍ പറയുക’ ; തുറന്ന് പറഞ്ഞ് ഋതു മന്ത്ര
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആണ് ബിഗ്ബോസ് മലയാളം സീസണ് 3. ഇതിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഋതു മന്ത്ര. അഡോണി ടി ജോണ്‍, റിതു മന്ത്ര, രമ്യ പണിക്കര്‍, സൂര്യ മേനോന് എന്നിവര്‍ കഴിഞ്ഞ ദിവസം വാല്‍ക്കണ്ണാടി എന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ആര്യ നല്കിയ രസകരമായൊരു ടാസ്കിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.
പരിപാടിയില്‍ ബ്രേക്കപ്പിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് റിതു മന്ത്ര. ആര്യ നല്കിയ ടാസ്കിന്റെ ഭാഗമായിരുന്നു ഇത്. ആരാധകരെ പോലും ഞെട്ടിക്കുന്ന വാക്കുകളാണ് റിതു പങ്കുവെച്ചത്. ‘നമുക്ക് ആളെ പറ്റില്ലെന്ന് തോന്നിയാല്‍ ബ്രേക്കപ്പ് ആവണമെന്ന് തന്നെയാണ് ഞാന്‍ പറയുക. നമ്മുക്ക് നമ്മളോട് തന്നെയുള്ള സെല്‍ഫ് ലവ് എത്രത്തോളമാണെന്ന് നമുക്ക് മനസിലാക്കാനുള്ള ഏറ്റവും നല്ല ഫാക്ടറാണ്, ഇഷ്ടമില്ലാത്ത ആളുമായിട്ടുള്ള ബ്രേക്കപ്പ്. ആദ്യം സെല്‍ഫ് ലവ് വേണം.
ശേഷം നമ്മള് പാര്‍ക്കിലൂടെ നടന്ന് പോകുമ്പോള്‍ നീ ഇല്ലാതെ പറ്റില്ല എന്നൊക്കെ കമിതാക്കള്‍ പറയുന്നത് കേള്‍ക്കാം. ഇതൊക്കെ നമ്മള് എത്ര കേട്ടിട്ടുള്ളതാണ്. അന്നേരം വല്ലാത്തൊരു പുച്ഛമാണ് വരിക. ഒന്നോ രണ്ടോ മാസമേ ഇതൊക്കെ തന്നെയേ ഉണ്ടാവുകയുള്ളു എന്നും റിതു മന്ത്ര പറയുന്നു.
എന്നാല്‍ റിതു പറയാന്‍ ഉദ്ദേശിച്ചത് ഏറ്റവുമൊടുവില്‍ വേര്‍പിരിഞ്ഞ പ്രണയത്തെ കുറിച്ചാണോ എന്ന ചോദ്യവും ഉയര്‍ന്ന് വരികയാണ്. മോഡലും നടനുമായ ജിയ ഇറാനിയും റിതു മന്ത്രയും തമ്മില്‍ പ്രണയത്തിലായിരുന്നു. ബിഗ് ബോസില്‍ വെച്ച് തനിക്കൊരു പ്രണയമുണ്ടെന്ന് റിതു സൂചിപ്പിക്കുകയും ചെയ്തിരുന്നു.
പക്ഷേ പുറത്തിറങ്ങിയതിന് ശേഷം അദ്ദേഹവുമായി യാതൊരുവിധ കോണ്ടാക്ടുമില്ലാതെയായി. റിതുവിനെ കുറിച്ചും തങ്ങളുടെ പ്രണയത്തെ കുറിച്ചുമൊക്കെ ജിയ പറഞ്ഞതൊക്കെ എതിര്‍ത്ത് കൊണ്ടാണ് റിതുവിന്റെ പ്രതികരണം വന്നത്. ഒടുവില്‍ ബ്രേക്കപ്പിനെ കുറിച്ച് വരെ മനോഹരമായി പറഞ്ഞ് വെക്കുകയാണ് നടി.
