Connect with us

ആ നിലയ്ക്ക് തികഞ്ഞ പരാജയമായിരുന്നു, പക്ഷേ എന്തോ അവരെന്നെ വെറുത്തിട്ടില്ല, അതെന്റെ ഭാഗ്യമാണ്; തുറന്ന് പറഞ്ഞ് ജഗതി ശ്രീകുമാര്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി വാക്കുകള്‍

Malayalam

ആ നിലയ്ക്ക് തികഞ്ഞ പരാജയമായിരുന്നു, പക്ഷേ എന്തോ അവരെന്നെ വെറുത്തിട്ടില്ല, അതെന്റെ ഭാഗ്യമാണ്; തുറന്ന് പറഞ്ഞ് ജഗതി ശ്രീകുമാര്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി വാക്കുകള്‍

ആ നിലയ്ക്ക് തികഞ്ഞ പരാജയമായിരുന്നു, പക്ഷേ എന്തോ അവരെന്നെ വെറുത്തിട്ടില്ല, അതെന്റെ ഭാഗ്യമാണ്; തുറന്ന് പറഞ്ഞ് ജഗതി ശ്രീകുമാര്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി വാക്കുകള്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജഗതി ശ്രീകുമാര്‍. ഇന്നും പകരം വെയ്ക്കാനില്ലാത്ത ഒരു പിടി മികച്ച സംഭാവന മലയാള സിനിമയ്ക്ക് സമ്മാനിച്ച താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എല്ലാ മലാളികള്‍ക്കും ഒരു വിങ്ങലാണ്. വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ ജഗതി ശ്രീകുമാര്‍ സിനിമാ ലോകത്തേക്ക് തിരിച്ച് വരുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. ഇനിയും എഴുന്നേറ്റ് നടക്കാനോ കാര്യമായി സംസാരിക്കാനോ കഴിയാത്ത വിധത്തിലാണ് താരം. എങ്കിലും സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്.

അതേസമയം സംവിധാനം ചെയ്ത് നല്ലൊരു സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കണമെന്ന ആഗ്രഹത്തെ കുറിച്ച് മുന്‍പൊരിക്കല്‍ ജഗതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി കൊണ്ടിരിക്കുകയാണ്. ജഗതിയുടെ സംവിധാനത്തില്‍ രണ്ട് സിനിമകള്‍ പിറന്നെങ്കിലും അത് രണ്ടും പരാജയമായി പോയി. ആ തോല്‍വി താന്‍ സമ്മതിക്കുന്നുണ്ടെന്നാണ് ഒരു പരിപാടിയില്‍ സംസാരിക്കവേ ജഗതി പറയുന്നത്. തന്റെ ഉള്ളിലെ കലാകരാന് ഇപ്പോഴും വിഷമം തോന്നുന്നൊരു സംഭവത്തെ കുറിച്ചും താരം പറഞ്ഞിരുന്നു.

സംവിധായകന്‍ എന്ന നിലയ്ക്ക് തികഞ്ഞ പരാജയമായിരുന്നു. ഞാന്‍ സംവിധാനം ചെയ്ത രണ്ട് സിനിമകളും കാര്യമായി കളക്ട് ചെയ്തിട്ടുമില്ല, പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുമില്ല. പക്ഷേ എന്തോ അവരെന്നെ വെറുത്തിട്ടില്ല. അതെന്റെ ഭാഗ്യം. ഇനിയും നല്ലൊരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹമുണ്ട്. പക്ഷേ ഒരു സംവിധായകന്‍ അനുഭവിക്കുന്ന വിഷമം എന്താണെന്ന് മനസിലായി. ഒരിക്കലും ഒരു സംവിധായകനെ മാനസികമായി വേദനിപ്പിക്കാന്‍ എനിക്ക് തോന്നിയിട്ടില്ല. ആ രണ്ട് ചിത്രങ്ങള്‍ കൊണ്ട് തനിക്ക് കിട്ടിയ നേട്ടം എന്താണ് എന്നതിനെ കുറിച്ചും ജഗതി സംസാരിച്ചിരുന്നു.

നിലവാരം ഉള്ള സംവിധായകനോ അതില്ലാത്ത സംവിധായകനോ ആയിക്കോട്ടെ, വളരെയധികം മാനസിക പീഡനം അനുഭവിക്കുന്നവരാണ്. അതുകൊണ്ട് ഒരു ഡയറക്ടറെയും നമ്മള്‍ വിഷമിപ്പിക്കരുത്. കാരണം അയാളും അഭിനയിക്കുന്ന നമ്മളും മനുഷ്യരാണ്. എല്ലാവരും സ്വന്തം കാര്യം മാത്രമേ നോക്കാറുള്ളു. നമുക്ക് വേഗം പോവണം, നമുക്ക് പ്രതിഫലം കൂടുതല്‍ വേണമെന്നൊക്കെ പറയും. അയാളും അതുപോലെ ആഗ്രഹിക്കുന്ന മനുഷ്യനാണ്. അവരുടെ അവസ്ഥ എനിക്ക് മനസിലായത് രണ്ട് ചിത്രങ്ങളിലൂടെയാണ്.

സംവിധാനം ചെയ്ത രണ്ട് സിനിമകളും എനിക്ക് തന്ന ഗുണം അതാണെന്നും ജഗതി പറയുന്നു. ആ മേലങ്കി എടുത്തിട്ടു എന്നേയുള്ളു, അത്യാഗ്രഹം കൊണ്ട് ഇട്ടതാണ്. പക്ഷേ ഒരു നല്ല ചിത്രം സംവിധാനം ചെയ്യണമെന്നുള്ളത് വലിയ ആഗ്രഹമാണ്. ചിരിപ്പിക്കുന്ന ഒരു വിഷയം തന്നെയായിരിക്കും സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുക്കുക. എല്ലാവര്ക്കും ചിരിക്കാനാണ് താല്‍പര്യം കൂടുതലുള്ളത്. ആ കൂട്ടത്തില്‍ കുറച്ച് നല്ല കഥയും ഉണ്ടായിരിക്കണം. സമൂഹത്തിനൊരു നന്മയോ ഉപദേശമോ നല്‍കുന്ന കഥ ആയിരിക്കണം.

ബ്ലെസി, ലാല്‍ ജോസ്, കമല്‍, അക്കു അക്ബര്‍, റോഷന്‍ ആന്‍ഡ്രൂസ്, അങ്ങനെയുള്ളവരെല്ലാം പ്രതീക്ഷയ്ക്ക് വക നല്‍കുന്നവരാണ്. ലാല്‍ ജോസ് അടക്കമുള്ളവര്‍ മുഖ്യധാരയിലേക്ക് വന്ന് കഴിഞ്ഞു. എനിക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്ന സംവിധായകന്‍ ഭരതന്‍ ആണ്. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ കണ്ടിരുന്നു. അന്നത്തെ കാലത്ത് തെറ്റില്ലാത്ത ഒരു കഥാപാത്രം ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഏതോ ഒരു ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്ന് തോന്നു. ഒന്ന് രണ്ട് തവണ വേഷത്തിന് വേണ്ടി ഞാന്‍ സമീപിച്ചിട്ടുണ്ട്. എനിക്ക് കിട്ടാത്തതാണോ, അല്ല കിട്ടാനുള്ള പരിസ്ഥിതി ഉണ്ടാക്കിയതാണോ എന്ന് അറിയില്ല. പക്ഷേ അദ്ദേഹത്തിന്റെ സിനിമയിലൊരു കഥാപാത്രം കിട്ടാത്തതില്‍ എന്നിലെ കലാകാരന്‍ ഇപ്പോഴും ദുഃഖിക്കുന്നുണ്ടെന്ന് ജഗതി പറയുന്നു.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് ജഗതിയുമായുള്ള ചില സിനമാ ഓര്‍മ്മകള്‍ നിര്‍മ്മാതാവ് മമ്മി സെഞ്ച്വറി പറഞ്ഞതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന ചിത്രത്തില്‍ റോഡിന്റെ നടുവില്‍ പാ വിരിച്ച് കിടക്കുന്ന ജഗതിയുടെ, പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ആ രംഗം ചിത്രീകരിച്ചതിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലിന്റെ മുന്‍പില്‍ വെച്ചാണ് ഈ രംഗം ചിത്രീകരിച്ചതെന്ന് നിര്‍മ്മാതാവ് പറയുന്നു.

രസകരമായിട്ടുളള നിമിഷങ്ങളാണ് ഷൂട്ടിംഗിന്റെ ഉടനീളം ഉണ്ടായത്. ഉച്ചയ്ക്ക് ആ രംഗം ഷൂട്ട് ചെയ്യണമെന്നാണ് വിചാരിച്ചത്. എന്നാല്‍ മറ്റ് രംഗങ്ങള്‍ എടുത്തുകഴിഞ്ഞപ്പോഴേക്കും വൈകുന്നേരം അഞ്ച് മണിയായി. പിറ്റദിവസം ജഗതിക്ക് മറ്റൊരു സിനിമയ്ക്ക് പോകേണ്ടതുകൊണ്ട് അന്ന് തന്നെ എടുക്കണമായിരുന്നു. വണ്ടി ബ്ലോക്ക് ചെയ്യാന്‍ ഒരു പോലീസുകാരനോട് പറഞ്ഞ് ഏര്‍പ്പാടാക്കിയിരുന്നു എന്നും മമ്മി സെഞ്ച്വറി പറയുന്നു.

അവിടെ ചെന്നപ്പോള്‍ ഒരു രക്ഷയും ഇല്ലാര്‍ന്നു. വണ്ടിക്കാരൊന്നും നിര്‍ത്തുന്നില്ല. അത്രയ്ക്ക് തിരക്കാണ്. അങ്ങനെ ജഗതി തന്നെ പറയുകയാണ്; ഞാന്‍ ഈ പായയുമായി പോയിട്ട് റോഡിന് നടുവില്‍ അങ്ങ് കിടക്കാം. അലി ക്യാമറ എവിടെയാണെന്ന് വെച്ചാല്‍ വെച്ചോളൂ എന്ന്. ആദ്യം ലോംഗ് ഷോട്ട് ഒകെ എടുക്കാം. അതിന് ശേഷം വേറെ എവിടെ വെച്ചെങ്കിലും നമുക്ക് ക്ലോസ് ഷോട്ടുകള്‍ എടുക്കാം എന്ന് ജഗതി പറഞ്ഞു.

അങ്ങനെ ഒരു ബാങ്കിന്റെ മുകളിലാണ് ക്യാമറ വെച്ചത്. അമ്പിളി ചേട്ടന്‍ ആ ക്യാമറയുടെ സജഷനില്‍ നിന്ന് നേരെ ചെന്ന് റോഡിന് നടുവില്‍ കിടന്നു. ആളുകള്‍ വണ്ടി നിര്‍ത്തി ഹോണ്‍ അടിച്ചുകൊണ്ടിരിക്കുകയാണ്. ആരാണ് കിടക്കുന്നത് എന്ന് ആദ്യം ആര്‍ക്കും മനസിലായില്ല. ആ സമയത്ത് പോലീസുകാരന്‍ ഓടിച്ചെന്ന് ജഗതിയെ പിടിച്ച് എഴുന്നേല്‍പ്പിക്കണം, അതാണ് രംഗം.

ജഗതിയും പോലീസുകാരനും ഷൂട്ടിംഗിന് മുന്‍പ് ഡയലോഗുകള്‍ തമ്മില്‍ പറഞ്ഞ് പഠിച്ചിരുന്നു. അങ്ങനെ അവസാനം ജഗതിയെ പോലീസ് വന്ന് എഴുന്നേല്‍പ്പിച്ച് കൊണ്ടുപോവുന്നു. പിന്നെ അവിടെയുളള ഒരു ഇടറോഡില്‍ വെച്ചാണ് ആ സീനിന്റെ ക്ലോസ് ഷോട്ടുകള്‍ എടുത്തത്. വണ്ടിക്കാര്‍ക്ക് ആദ്യം റോഡില്‍ കിടക്കുന്നത് ആരാണെന്ന് മനസിലായില്ല. പിന്നെയാണ് ജഗതിയെ തിരിച്ചറിഞ്ഞത്. ആളെ മനസിലായതോടെ ആരും തിരക്കുകൂട്ടിയില്ല. ഷൂട്ടിംഗ് നടക്കുന്നത് നോക്കിനിന്നു എന്നും മമ്മി സെഞ്ച്വറി അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു.

More in Malayalam

Trending

Recent

To Top