Malayalam
‘പാവാട അലക്കി ആഷിക് കൂടെ ഉണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നല്ലോ സേച്ചി…, വെറുതേ എന്തിനാണ് കഷ്ടപ്പെടുന്നത്’!; കമന്റിട്ടയാളെ കണ്ടം വഴി ഓടിച്ച് റിമ കല്ലിങ്കല്‍
‘പാവാട അലക്കി ആഷിക് കൂടെ ഉണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നല്ലോ സേച്ചി…, വെറുതേ എന്തിനാണ് കഷ്ടപ്പെടുന്നത്’!; കമന്റിട്ടയാളെ കണ്ടം വഴി ഓടിച്ച് റിമ കല്ലിങ്കല്‍
നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് റിമ കല്ലിങ്കല്‍. അഭിനേത്രിയെന്ന നിലയില്‍ കൈയ്യടി നേടുന്നത് പോലെ തന്നെ തന്റെ നിലപാടുകളുടെ പേരിലും റിമ ഒരുപാട് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. മലയാള സിനിമയിലെ സ്ത്രീകൂട്ടായ്മയായ ഡബ്ല്യുസിസിയുടെ മുന്നണി പോരാളികള്‍ ഒരാള്‍ കൂടിയാണ് റിമ കല്ലിങ്കല്‍ കുറച്ച് കാലമായി റിമ സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. എന്നാല്‍ മറ്റ് വര്‍ക്കുകളുമായി നടി സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവ് ആഷിഖ് അബുവിനൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിന്റെ ത്രില്ലിലാണ് നടി.
കഴിഞ്ഞ ദിവസം പീറ്റേഴ്സ്ബര്‍ഗിലുള്ള പീറ്റര്‍ ആന്‍ഡ് പോള്‍ ഫോര്‍ട്ട്സില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ വഴി റിമ പങ്കുവെച്ചിരുന്നു. ഒപ്പം ആഷിക് എടുത്ത് കൊടുത്ത ചിത്രങ്ങളാണെന്ന് പ്രത്യേകമായി പറയുകയും ചെയ്തു. ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളും ആശംസകളുമായി എത്തിയത്. ഇതോടെ ചിത്രങ്ങള്‍ക്ക് താഴെ വിമര്‍ശനവുമായി ചിലരെത്തി.
പീറ്റര്‍ ആന്‍ഡ് പോള്‍ ഫോര്‍ട്ട്സ് ഒരു കാലത്ത് തടവറയായി പ്രവര്‍ത്തിച്ചിരുന്നതാണെങ്കില്‍ ഇന്ന് കുടുംബങ്ങള്‍ക്ക് വന്നിരിക്കാനുള്ള ഏറ്റവും മനോഹരമായൊരു സ്ഥലമായി മാറി. കാലം എങ്ങനെ മാറി എന്നതോര്‍ത്ത് ഞാന്‍ സന്തോഷിക്കുന്നു എന്നും പറഞ്ഞ് റിമ പങ്കുവെച്ച പോസ്റ്റിന് താഴെ വിമര്‍ശനവുമായി ഒരാള്‍ എത്തിയിരുന്നു. ഇത് മാത്രമല്ല കേരളത്തിലെ നിയമങ്ങള്‍ക്ക് പിന്തുണ അറിയിച്ച് രണ്ടാളും വിദേശത്ത് പോയി അടിച്ച് പൊളിക്കുന്നതിനെയും ചിലര്‍ വിമര്‍ശിച്ചു. അത്തരത്തില്‍ വന്ന കമന്റുകള്‍ക്കെല്ലാം റിമ മറുപടി പറയുകയും ചെയ്തിരിക്കുകയാണ്.
”പാവാട അലക്കി ആഷിക് കൂടെ ഉണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നല്ലോ സേച്ചി. വെറുതേ എന്തിനാണ് കഷ്ടപ്പെടുന്നത് എന്നായിരുന്നു ഒരു ആരാധകന് ചോദിച്ചത്. ആരാധകന്റെ കമന്റിന് കുറഞ്ഞ സമയം കൊണ്ട് തന്നെ റിമ മറുപടി കൊടുക്കുകയും ചെയ്തു. ‘അതേ, അദ്ദേഹം ശരിക്കും സെന്‍സിറ്റീവ് പാഷനേറ്റ് ആയ ലവറാണ്. പക്ഷേ നമ്മളത് നിസാരമായി കാണരുത്. എന്നാല്‍ എന്റെ ബാഗുകള്‍ കൊണ്ട് നടക്കാന്‍ എനിക്ക് തന്നെ സാധിക്കും. തീര്‍ച്ചയായും ഈ അഭിനന്ദനം ഞാന്‍ അങ്ങ് അറിയിച്ചേക്കാം എന്നും റിമ പറയുന്നു.
രസകരമായ വേറെയും ചിത്രങ്ങളും വീഡിയോസുമൊക്കെയാണ് റിമ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. അതിലൊന്ന് തെങ്ങിന്റെ പടമുള്ള കമ്മലായിരുന്നു. ‘നമ്മുടെ നാട്ടില്‍ നിന്നും ഏറെ അകലെ ആയിരിക്കുമ്പോള്‍ നമ്മുടെ നാടിനെ ഓര്‍മ്മിക്കാന്‍ ജന്മനാടിനെ ഒപ്പം കൊണ്ട് പോയി. ചില സമയങ്ങളില്‍ എനിക്കവിടെ നരകം പോലെ തോന്നും. ഈ കമ്മലുകള്‍ സിലോക്കല്‍ നിന്നും വാങ്ങിയതാണ്. അവരുടെ കൈയിലുള്ളത് ഇത്തരത്തില്‍ രസകരമായ നിരവധിയെണ്ണമാണ്. എന്നും പറഞ്ഞാണ് കമ്മലിന്റെ വീഡിയോ നടി പങ്കുവെച്ചത്.
അതെ അതെ, ആ പറഞ്ഞത് ശരിയാണ്. ചെന്തെങ്ങിന്റെ കുലയാണെങ്കില്‍ ആടും എന്നൊരു രസകരമായ കമന്റുമായി എത്തിയിരിക്കുകയാണ് ഒരു ആരാധകന്. കമന്റ് വായിച്ചതിന് ശേഷം ചിരിക്കുന്ന സ്മൈലി ആണ് റിമ അദ്ദേഹത്തിന് നല്കിയതും. ഇതിനിടെ റിമയെയും ആഷിക്കിനെയും വിമര്‍ശിച്ച് കൊണ്ടും ഒരാള്‍ എത്തിയിരുന്നു. ”ആളുകളെ എങ്ങനെ സമര്‍ഥമായി പറ്റിക്കാമെന്നതിനുള്ള മികച്ച ഉദ്ദാഹരണമാണ് നിങ്ങള്‍ രണ്ട് പേരും.
പോക്കറ്റില്‍ പണം ഉള്ളത് കൊണ്ട് എല്ലാ സര്‍ക്കാര്‍ മലീനികരണങ്ങളെയും നിങ്ങള്‍ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. എന്നിട്ട് മറ്റൊരു രാജ്യത്ത് പോയി നിങ്ങളുടെ സ്വാതന്ത്ര്യം ആസ്വദിക്കുകയും ചെയ്യും. അങ്ങനെ തന്നെ മനോഹരമായി പോയിക്കോളൂ എന്നുമാണ് ഒരാള്‍ കുറിച്ചത്. ഓ മനസിലാക്കി കളഞ്ഞല്ലോ എന്ന് മാത്രമാണ് റിമ അതിന് മറുപടിയായി നല്‍കിയത്. അതേസമയം റിമയ്ക്ക് പിന്നാലെ ആരാധകന്റെ കമന്റിന് പൊങ്കാല ഇട്ട് നിരവധി പേരാണ് എത്തുന്നത്.
അതേസമയം, ഒരു അഭിമുഖത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നതിനെക്കുറിച്ച് റിമ തുറന്ന് പറഞ്ഞിരുന്നു. ”ഞാന്‍ സോഷ്യല്‍ മീഡിയയില്‍ 24 മണിക്കൂറും ചെലവിടാറില്ല. പക്ഷെ ചില കാര്യങ്ങള്‍ നമ്മളെ ബാധിക്കും. കാണുമ്പോള്‍ പറയാതിരിക്കില്ല. നമ്മള് ജീവിക്കുന്ന ലോകത്ത് വലിയ അനീതി നടക്കുന്നുണ്ട് അതിനെക്കുറിച്ച് എനിക്കറിയാം എന്നുവരുമ്പോള്‍ പ്രതികരിക്കാതെ ഇരിക്കാനാകാതെ വരും. എന്റെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും ഇത് ശരിയല്ലെന്ന് തോന്നുമ്പോള്‍ പ്രതികരിക്കും എന്നാണ് റിമ പറയുന്നത്.
”ഞാനൊരു രാഷ്ട്രീയ പാര്‍ട്ടിയുടേയും മെമ്പറല്ല. പക്ഷെ ഞാന്‍ ലെഫ്റ്റ് ഐഡിയോളജിയുള്ളൊരു ആളാണ്. എനിക്കൊരിക്കലും റൈറ്റ് ഐഡിയോളജിയിലേക്ക് മാറാന്‍ പറ്റില്ല. ഇതിനേക്കാളൊക്കെ മുകളില്‍ നില്‍ക്കുന്നത് എന്റെ ഫെമിനിസ്റ്റ് പൊളിറ്റിക്സാണ്. ഒരു സ്ത്രീയെന്ന നിലയിലാണ് ഞാന്‍ ആദ്യം ചിന്തിക്കുന്നത്. ഇന്ന് നമ്മളെ ഭരിക്കുന്ന രാഷ്ട്രീയക്കാരില്‍ അധികാര സ്ഥാനത്ത് വിരലിലെണ്ണാവുന്ന സ്ത്രീകളേയുള്ളൂ. അത് എന്തുകൊണ്ട് പറഞ്ഞു കൂടെ? ആരെയങ്കിലും ആക്കണമെന്നോ റെപ്രസന്റേഷന്റെ അടിസ്ഥാനത്തില്‍ മാത്രം ആക്കണം എന്നുമല്ല പറയുന്നത്’ എന്നും റിമ പറയുന്നു.
