Connect with us

‘മകളായ അനന്യകുമാരി അലക്‌സിന്റെ മരണത്തിന് പിന്നാലെ രഞ്ജു രഞ്ജിമാരുടെ വീട്ടില്‍ ആഘോഷം’; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയ്‌ക്കെതിരെ രംഗത്തെത്തി രഞ്ജു രഞ്്ജിമാര്‍, വൈറലായി വീഡിയോ

Malayalam

‘മകളായ അനന്യകുമാരി അലക്‌സിന്റെ മരണത്തിന് പിന്നാലെ രഞ്ജു രഞ്ജിമാരുടെ വീട്ടില്‍ ആഘോഷം’; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയ്‌ക്കെതിരെ രംഗത്തെത്തി രഞ്ജു രഞ്്ജിമാര്‍, വൈറലായി വീഡിയോ

‘മകളായ അനന്യകുമാരി അലക്‌സിന്റെ മരണത്തിന് പിന്നാലെ രഞ്ജു രഞ്ജിമാരുടെ വീട്ടില്‍ ആഘോഷം’; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയ്‌ക്കെതിരെ രംഗത്തെത്തി രഞ്ജു രഞ്്ജിമാര്‍, വൈറലായി വീഡിയോ

കേരളക്കരയാകെ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു ട്രാന്‍സ്പേഴ്സണായ അനന്യ കുമാരി അലക്‌സിനെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റേഡിയോ ജോക്കി അവതാരക എന്നീ നിലകളില്‍ പ്രശസ്തയാണ് അനന്യ. അനന്യയ്ക്ക് പിന്നാലെ അവരുടെ പങ്കാളിയും ആത്മഹത്യ ചെയ്തിരുന്നു.

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ പറ്റിയ പിഴവ് മൂലം താന്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവിക്കുന്നുണ്ടെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കഴിഞ്ഞയാഴ്ച അനന്യ പരാതിയുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ ആദ്യ ട്രാന്‍സ് സ്ഥാനാര്‍ത്ഥിയെന്ന വിശേഷണത്തോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്നും മത്സരിയ്ക്കാന്‍ പ്രചാരണമടക്കമാരംഭിച്ചിരുന്നു. എന്നാല്‍ ടിക്കറ്റ് നല്‍കിയ ഡിഎസ്ജിപിയുമായുള്ള അഭിപ്രായഭിന്നതകളേത്തുടര്‍ന്ന് മത്സരരംഗത്തു നിന്നും പിന്‍മാറിയിരുന്നു.

അനന്യ കുമാരി അലക്സിന്റെ ആത്മഹത്യക്ക് പിന്നാലെ മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്പേഴ്സണുമായ രഞ്ജു രഞ്ജിമാറിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അനന്യ മരിച്ച് ദിവസങ്ങള്‍ക്കകം തന്നെ രഞ്ജു തന്റെ വീട്ടില്‍ സുഹൃത്തുക്കളെ വിളിച്ച് ആഘോഷം നടത്തി എന്ന രീതിയിലാണ് വാര്‍ത്ത പ്രചരിച്ചിരുന്നത്. ഇപ്പോഴിതാ വാര്‍ത്തയുടെ സത്യാവസ്ഥ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് രഞ്ജു രഞ്ജിമാര്‍.

രഞ്ജു രഞ്ജിമാറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു; ‘ഇതിന് മറുപടി പറയണൊ വേണ്ടയൊ എന്ന് ആലോചിച്ചു, പക്ഷേ ഉത്തരം കൊടുക്കണം എന്നു തോന്നി, അമ്മയെ വിറ്റും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റും എന്നു കേട്ടിട്ടുണ്ട്. നിനക്കൊന്നും മനസ്സാക്ഷി ഇല്ലെ. നിന്റെയൊക്കെ വീട്ടിലാണ് ഈ ദുരിദം സംഭവിച്ചതെങ്കില്‍, ആരൊക്കെ കേറി ഇറങ്ങുന്നു എന്നു നോക്കിയിരിക്കുമൊ. ഇതില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന എന്റെ ഫോട്ടോകളുടെ ഡേറ്റ് നോക്കിയാല്‍ മനസ്സിലാക്കാന്‍ കഴിയും.

‘എന്നെ ആശ്വസിപ്പിക്കാനും, എന്റെ ദു:ഖത്തില്‍ പങ്കുചേരാനും 30ന് എന്റെ വീട്ടില്‍ വന്ന എന്റെ സുഹൃത്തുക്കള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോലും എനിക്കു കഴിഞ്ഞില്ല. അവര്‍ തന്നെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു എന്റെ വീടിന്റ ഉമ്മറത്ത് ഇരുന്ന് കഴിച്ചു എന്നെ നിര്‍ബന്ധിച്ചു കഴിപ്പിച്ചു. ഈ വിഡിയോ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അതിനെ പോലും കച്ചവടമാക്കാന്‍ തരംതാണ തലക്കെട്ടുകളോടു കൂടി നിങ്ങള്‍ പോസ്റ്റ് ചെയ്തപ്പോള്‍ നിങ്ങള്‍ക്കുണ്ടായ ആശ്വാസം ഊഹിക്കാന്‍ കഴിയുന്നുണ്ട്. നിങ്ങളോടൊന്നും തര്‍ക്കിക്കാനൊ, വാദിക്കാനൊ ഞാനില്ല, എന്നെ എനിക്കറിയാം, എന്നെ മനസ്സിലാക്കിയവര്‍ക്കറിയാം, നിങ്ങള്‍ എറിയുന്ന ഓരോ കല്ലുകളും നാളെ നിങ്ങള്‍ക്കുനേരെ വരാതിരിക്കട്ടെ’ എന്നാണ് രഞ്ജു രഞ്ജിമാര്‍ പറഞ്ഞത്.

അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടനും ബിഗ്‌ബോസ് മലയാളം ആദ്യ സീസണ്‍ വിന്നറുമായിരുന്ന സാബുമോനെതിരെ ആരോപണങ്ങളുമായി രഞ്ജു രഞ്ജിമാര്‍ എത്തിയിരുന്നത് വാര്‍ത്തയായിരുന്നു. ക്ലബ് ഹൗസ് ചര്‍ച്ചയ്ക്കിടെയായിരുന്നു സാബുവിന്റെ പരാമാര്‍ശം.
സാബുവും ഞാനും സിനിമാ മേഖലയില്‍ വര്‍ക്ക് ചെയ്യുന്ന കാലം മുതലെ അറിയാം. ഞാന്‍ ഈ ലോകത്ത് ആരെയെങ്കിലും ആത്മാര്‍ത്ഥമായി വെറുക്കിന്നുണ്ടെങ്കില്‍ അത് സാബുവിനെയാണ്.

അത്രത്തോളം ഫോബിക്കായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ഇരട്ട വ്യക്തിത്വമാണ് സാബുവിന്. ഞങ്ങളുടെ കൂട്ടത്തില്‍ തന്നെ സാബുവിനെ മനസ്സിലാക്കാത്ത നിരവധി പേര്‍ അയാളുടെ കൂടെയുണ്ട്. എന്താണ് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ആളാണ് സാബു. പല വേദികളിലും ഇയാളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള അപമാനങ്ങള്‍ സഹിക്കാന്‍ വയ്യാത്തതായിരുന്നു. അന്നത്തെ കാലം നമുക്കൊന്നും തിരിച്ച് പറയാന്‍ പറ്റാത്ത കാലഘട്ടമായിരുന്നു. ആ ഒരു സാഹചര്യമൊക്കെ താരണം ചെയ്തു വന്നതാണെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു.

ബിഗ് ബോസ് സീസണ്‍ ഒന്ന് നടക്കുന്ന സമയത്ത് പേളിയെ പിന്തുണച്ച് കൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ വിജയി ആയി നാട്ടില്‍ വന്നതിന് ശേഷം ഒരു ദിവസം രാത്രി തന്നെ വിളിച്ചിരുന്നു. കുടിച്ചിട്ടായിരുന്നു ഫോണ്‍ വിളിച്ചത്. വളരെ മോശമായിട്ടായിരുന്നു സംസാരിച്ചത്. ഇയാള്‍ അന്ന് പറഞ്ഞത് റെക്കോഡ് ചെയ്ത് വെച്ചിട്ടുണ്ട്. അന്നും ഇതേ പോലെയായിരുന്നു സംസാരിച്ചത്. ശിഖണ്ഡി എന്നും ആണും പെണ്ണും കെട്ടവന്‍ എന്ന പദങ്ങളൊക്കെ ഉപയോഗിച്ച് കൊണ്ടായിരുന്നു അന്നും സംസാരിച്ചത്.

ഇത്തരത്തിലുള്ള ആളുകള്‍ക്ക് അധികം പബ്ലിസിറ്റി കൊടുക്കരുതെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നുണ്ട്. അതൊരു തെറ്റായ നിഗമനമാണ്. ഇത്തരത്തിലുളള തെറ്റ് ചൂണ്ടി കാണിച്ചിട്ടുള്ളത് കൊണ്ട് മാത്രമാണ് ഇന്ന് ഈ വേദിയില്‍ ഞാന്‍ അടങ്ങുന്ന ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍പ്പെട്ടവര്‍ക്ക് ഇന്ന് തിരിച്ച് സംസാരിക്കാനുളള ഇടം കിട്ടിയത്. ഇല്ലാത്ത പക്ഷം മറപ്പുരയില്‍ ഒളിച്ചിരിക്കേണ്ട ആളുകള്‍ ആകുമായിരുന്നു. കാലം മാറിയെങ്കിലും ഇന്നും പലര്‍ക്കും ട്രാന്‍സ് കമ്മ്യൂണിറ്റിയെ കുറിച്ച് വ്യക്തമായി അറിയില്ല. അവരെല്ലാം തങ്ങളെ വീക്ഷിക്കുന്നത് ഇവനെപ്പോലെയുള്ളവരുടെ വാക്കുകളിലൂടെയാണ്. അതിനൊക്കെ മറുപടിയും തിരുത്തും വേണമെങ്കില്‍ ശീതള്‍ ചെയ്തത് പോലെ പബ്ലിക്കായി കൊണ്ട് വന്ന് ഇവന്റെയൊക്കെ മുഖംമൂടി വലിച്ച് കീറുക തന്നെ വേണമെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു.

ഒടുവില്‍ ഈ സംഭവം വിവാദമായപ്പോള്‍ സാബു മാപ്പ് പറയുകയും ചെയ്തു. താന്‍ അങ്ങനെ പറഞ്ഞത് കുറെ മനുഷ്യര്‍ക്ക് വിഷമമുണ്ടാക്കിയതില്‍ ഹൃദയത്തിന്റെ അടിത്തട്ടിയില്‍ നിന്ന് മാപ്പ് പറയുന്നു. തനിക്ക് അങ്ങനെ അവരോട് മാപ്പ് ചോദിക്കുന്നതില്‍ ഒരു നാണക്കേടുമില്ലെന്നു താരം പറയുന്നുണ്ട്. ക്ലബ്ബ് ഹൗസില്‍ നടന്ന മറ്റൊരു ചര്‍ച്ചയിലാണ് സാബു മാപ്പ് പറയുന്നത്. താന്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ മനുഷ്യരുണ്ട്. അവരോട് ചോദിക്കണം. താനുമായുളള പേഴ്സ്ണല്‍ എക്സപീരിയന്‍സ് എന്താണെന്ന്. ഏതെങ്കിലും രീതിയില്‍ ഇവരെ ഉപദ്രവിക്കുന്നുണ്ടോ എന്ന് ചോദിക്കണമെന്നും സാബു മോന്‍ ചര്‍ച്ചയില്‍ പറയുന്നുണ്ട്.

More in Malayalam

Trending

Recent

To Top