Connect with us

‘ജീവിതം എല്ലാം തികഞ്ഞതല്ല, പക്ഷേ ബിക്കിനി ആകാം’; ബിക്കിനി ചിത്രം പങ്കുവെച്ച് സംയുക്ത മേനോന്‍, വൈറലായി ചിത്രം

Malayalam

‘ജീവിതം എല്ലാം തികഞ്ഞതല്ല, പക്ഷേ ബിക്കിനി ആകാം’; ബിക്കിനി ചിത്രം പങ്കുവെച്ച് സംയുക്ത മേനോന്‍, വൈറലായി ചിത്രം

‘ജീവിതം എല്ലാം തികഞ്ഞതല്ല, പക്ഷേ ബിക്കിനി ആകാം’; ബിക്കിനി ചിത്രം പങ്കുവെച്ച് സംയുക്ത മേനോന്‍, വൈറലായി ചിത്രം

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സംയുക്ത മേനോന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോ ഷൂട്ട് ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ബിക്കിനി ഫോട്ടോഷൂട്ട് ചിത്രം പങ്കുവച്ച് എത്തിയിരിക്കുകയാണ് സംയുക്ത മേനോന്‍.

‘നല്ല സമയങ്ങള്‍ക്കും ടാന്‍ ലൈനുകള്‍ക്കും നിങ്ങളോട് പറയാന്‍ കഴിയും, ജീവിതം എല്ലാം തികഞ്ഞതല്ല, പക്ഷേ ബിക്കിനി ആകാം’ എന്ന ക്യാപ്ഷനോടെയാണ് സംയുക്ത ചിത്രം പങ്കുവച്ചിരിക്കുന്നത്.

ആരാധകരും താരങ്ങളും അടക്കം നിരവധി പേര്‍ താരത്തിന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടിന് പിന്തുണയുമായെത്തിയിട്ടുണ്ട്. നടിമാരായ റിമ കല്ലിങ്കല്‍, നിമിഷ സജയന്‍, അപൂര്‍വ ബോസ്, ശിവദ, മഞ്ജിമ മോഹന്‍, ഗായിക ജ്യോത്സ്ന തുടങ്ങിയവര്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

ടൊവിനോ നായകനായി എത്തിയ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത മേനോന്‍ ശ്രദ്ധേയയാകുന്നത്. ടൊവിനോ നായകനായ എടക്കാട് ബറ്റാലിയന്‍, കല്‍ക്കി എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ആണും പെണ്ണും, വൂള്‍ഫ്, വെള്ളം തുടങ്ങിയവയാണ് താരത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍.

വി.കെ പ്രകാശ് ഒരുക്കുന്ന എരിഡ, കന്നഡ ചിത്രം ഗാലിപാട്ട 2 എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകള്‍. എരിഡയുടെ ലുക്ക് പോസ്റ്ററുകളിലും ഗ്ലാമറസ് ആയാണ് താരം പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണവും നടന്നിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top