Malayalam
കാമുകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രഞ്ജിനി ഹരിദാസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി സ്വിം സൂട്ടില് പൂളില്‍ നിന്നുള്ള ചിത്രങ്ങള്‍, ആശംസകള്‍ അറിയിച്ച് താരങ്ങളും
കാമുകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രഞ്ജിനി ഹരിദാസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി സ്വിം സൂട്ടില് പൂളില്‍ നിന്നുള്ള ചിത്രങ്ങള്‍, ആശംസകള്‍ അറിയിച്ച് താരങ്ങളും
അവതാരകയായും നടിയായും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാര്‍ സിങര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിനി പ്രശ്സതയാകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്.
ഇപ്പോഴിതാ തന്റെ കാമുകന് പിറന്നാള്‍ ആശംസിച്ചുകൊണ്ട് രഞ്ജിനി പങ്കുവെച്ച് ഫോട്ടോയാണ് വൈറലാകുന്നത്. ഇരുവരും സ്വിം സൂട്ടില് പൂളില്‍ നില്ക്കുന്ന ഫോട്ടോയ്ക്കൊപ്പമായിരുന്നു രഞ്ജിനിയുടെ പിറന്നാള്‍ ആശംസ. ‘ഹാപ്പി ബര്‍ത്ത്ഡേ ടു യു മൈ ഫോര്‍എവര്‍ മൂഡ്’ എന്നാണ് കാമുകന് ശരത്ത് പുളിമൂടിനെ ടാഗ് ചെയ്ത് രഞ്ജിനി കുറിച്ചത്. രഞ്ജിനിയുടെ സുഹൃത്തുക്കളായ പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, രചന നാരായണന്‍കുട്ടി തുടങ്ങിയവരും ശരത്തിന് ആശംസകള്‍ നേര്‍ന്നു.
അടുത്തിടെ രഞ്ജിനി ഗായികയും പ്രിയ കൂട്ടുകാരിയുമായ രഞ്ജിനി ജോസിനൊപ്പമുള്ള പൂള് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. കൂളിങ്ങ് ഗ്ലാസ് വെച്ച് സ്റ്റൈലിഷ് ലുക്കില്‍ പൂളില്‍ നിന്നെടുത്ത ചിത്രങ്ങളാണ് രണ്ട് പേരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. കഴിഞ്ഞ പിറന്നാള്‍ രഞ്ജിനി ഹരിദാസ് കാമുകന് ശരത്തിനൊപ്പമായിരുന്നു ആഘോഷിച്ചിരുന്നത
അടുത്തിടെയാണ് താന്‍ പ്രണയത്തിലാണെന്ന വിവരം രഞ്ജിനി വെളിപ്പെടുത്തിയത്. പതിനാറ് വര്‍ഷത്തോളമായിട്ടുള്ള എന്റെ സുഹൃത്താണ് ശരത്. പക്ഷേ പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ആള് വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷന്‍ഷിപ്പിലും. രണ്ട് പേരും സിങ്കിള്‍ ആയതും ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്നെനിക്കറിയില്ല. കല്യാണം കഴിച്ചാല്‍ പ്രഷര്‍ കൂടും.
ചുറ്റും ഞാനത് കാണുന്നുണ്ട്. എന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം. ഈസിയായി ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്ന ഒരാളല്ല ഞാന്‍. ഈഗോയിസ്റ്റിക്കും ദേഷ്യക്കാരിയുമൊക്കെയാണ്. എന്റെ കൂടെ നിന്നാല്‍ മറ്റെയാള്‍ക്കും ഈഗോ അടിക്കും. നാളയെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. തത്കാലം വിവാഹം കഴിക്കാന്‍ പ്ലാനില്ല….’ എന്നായിരുന്നു വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ രഞ്ജിനി മറുപടിയായി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
