Connect with us

സ്റ്റാര്‍ സിംഗറില്‍ എലിമിനേഷന്‍ റൗണ്ടില്‍ ഔട്ട് ആവുന്നവര്‍ക്ക് ട്രോഫി എടുത്തു കൊടുക്കാന്‍ നിന്നിരുന്ന കൊച്ചാണ്, ഇപ്പോള്‍ വലിയ നടിയും റേഡിയോ ജോക്കിയായിട്ടും ഒക്കെ അവള്‍ മാറി; വിവാഹത്തെ കുറിച്ച് പറഞ്ഞ മീര നന്ദന്റെ പോസ്റ്റിനു കമന്റുമായി ആരാധകര്‍

Malayalam

സ്റ്റാര്‍ സിംഗറില്‍ എലിമിനേഷന്‍ റൗണ്ടില്‍ ഔട്ട് ആവുന്നവര്‍ക്ക് ട്രോഫി എടുത്തു കൊടുക്കാന്‍ നിന്നിരുന്ന കൊച്ചാണ്, ഇപ്പോള്‍ വലിയ നടിയും റേഡിയോ ജോക്കിയായിട്ടും ഒക്കെ അവള്‍ മാറി; വിവാഹത്തെ കുറിച്ച് പറഞ്ഞ മീര നന്ദന്റെ പോസ്റ്റിനു കമന്റുമായി ആരാധകര്‍

സ്റ്റാര്‍ സിംഗറില്‍ എലിമിനേഷന്‍ റൗണ്ടില്‍ ഔട്ട് ആവുന്നവര്‍ക്ക് ട്രോഫി എടുത്തു കൊടുക്കാന്‍ നിന്നിരുന്ന കൊച്ചാണ്, ഇപ്പോള്‍ വലിയ നടിയും റേഡിയോ ജോക്കിയായിട്ടും ഒക്കെ അവള്‍ മാറി; വിവാഹത്തെ കുറിച്ച് പറഞ്ഞ മീര നന്ദന്റെ പോസ്റ്റിനു കമന്റുമായി ആരാധകര്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ 2008 ലാണ് മീര വെള്ളിത്തിരയിലെത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ ആണ് നായികയായി അഭിനയിച്ചത്. ഏറ്റവുമൊടുവില്‍ 2017 ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍ എന്ന ചിത്രത്തിലാണ് മീര അഭിനയിച്ചത്. ശേഷം ദുബായിലേക്ക് പോവുകയായിരുന്നു.

ജോലിയ്ക്കിടയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തി ഇടയ്ക്ക് മീര വാര്‍ത്തകളിലും നിറയാറുണ്ട്. അടുത്തിടെ മീര നന്ദന്റെ വിവാഹവുമായി ബന്ധപ്പെട്ട് ചില വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹം എന്നായിരിക്കുമെന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. അതൊക്കെ നടക്കുമ്പോള്‍ നടന്നോളുമെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ മീര നന്ദന്‍ പറയുന്നത്.

”നവംബര്‍ വരുമ്പോള്‍ പത്ത് മുപ്പത് വയസിന് മുകളിലായില്ലേ. ഇനി എന്നാണ് കല്യാണം എന്ന ചോദ്യമാണ് അവതാരകന്‍ ചോദിച്ചത്. ‘ഞാനിങ്ങനെ സന്തോഷമായി നടക്കുന്നത് ഇഷ്ടപ്പെടുന്നില്ലേ’ എന്ന ചോദ്യമായിരിക്കും സാധാരണ ഗതിയില്‍ ഞാന്‍ പറയുക. അത്രയേ ഉള്ളൂ. കല്യാണമൊക്കെ സമയമാവുമ്പോള്‍ നടക്കും. ഇനിയും സമയമുണ്ടല്ലോ. ഒരുപാട് പേര്‍ ഇതേ ചോദ്യവുമായി എത്താറുണ്ട്. അച്ഛനും അമ്മയും നാട്ടില്‍ ഉള്ളത് കൊണ്ട് അവരുടെ കാര്യമോര്‍ക്കുമ്പോഴാണ് എനിക്ക് പാവം തോന്നുന്നത്. അവര്‍ എവിടെ പോയാലും ഈ ചോദ്യമാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്.

അതോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നുണ്ട്. മുപ്പത്തൊന്ന് വയസ് വരെ ഞാന്‍ കാത്തിരുന്നു. ഇനി കല്യാണം കഴിക്കുമ്പോള്‍ നല്ലൊരാളും മനസിന് ഓക്കെ ആണെന്ന് തോന്നുന്ന ഒരാള്‍ തന്നെ ആവണമെന്നുമാണ് ആഗ്രഹം. ജീവിത പങ്കാളിയാവാന്‍ പോവുന്ന ആളെ കുറിച്ചുള്ള നിബന്ധനകളൊന്നും തനിക്കില്ല. ഇപ്പോള്‍ ഞാനങ്ങനെ വിചാരിച്ചിട്ട് കാര്യമില്ലല്ലോ എന്നും മീര നന്ദന്‍ ചോദിക്കുന്നു. എങ്ങനെത്തെ ആളാണ് വരുന്നതെന്ന് നമുക്കൊരിക്കലും പറയാന്‍ പറ്റില്ല. നമുക്ക് ആവശ്യമുള്ള കാര്യങ്ങള്‍ക്ക് വിപരീതമായിട്ടുള്ള ആളെയാവും ചിലപ്പോള്‍ കിട്ടുക. അങ്ങനെയൊക്കെ ആലോചിച്ച് കുഴപ്പത്തിലാവാന്‍ ആഗ്രഹമില്ല. നിലവില്‍ ആരും തന്റെ മനസില്‍ ഇടം നേടിയിട്ടില്ലെന്ന കാര്യം കൂടി നടി വ്യക്തമാക്കുന്നു.

അതേ സമയം മീര നന്ദനെ കുറിച്ചുള്ള നൂറ് കണക്കിന് കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്ന് നിറയുന്നത്. മുപ്പത് വയസ് കഴിഞ്ഞില്ലേ.. ഇനിയെങ്കിലും കെട്ടിക്കൂടേ..,റിയാലിറ്റി ഷോ യിലൂടെ കടന്ന് വന്ന ആള്‍ ഇവിടം വരെ എത്തി നില്‍ക്കുന്നതിനെ കുറിച്ചാണ് ചിലര്‍ പറയുന്നത്. ”സ്റ്റാര്‍ സിംഗര്‍ 2007 സീസണില്‍ എലിമിനേഷന്‍ റൗണ്ടില്‍ ഔട്ട് ആവുന്നവര്‍ക്ക് ട്രോഫി എടുത്തു കൊടുക്കാന്‍ നിന്നിരുന്ന കൊച്ചാണ്. ലാല്‍ ജോസ് കൊണ്ട് പോയി മുല്ലയില്‍ നായികയാക്കി. ഇപ്പോള്‍ വലിയ നടിയും റേഡിയോ ജോക്കിയായിട്ടും ഒക്കെ അവള്‍ മാറി. നല്ലത് വരട്ടേ.., അന്നും മീര നന്നായി പാട്ട് പാടിയിരുന്നതായിട്ടും ചില ആരാധകര്‍ ഓര്‍മ്മിക്കുകയാണ്.

അതേ സമയം രണ്ടാളുടെയും ഭാഷ അത്ര ശരിയായില്ലെന്ന ആരോപണവും ഉയര്‍ന്ന് വരുന്നുണ്ട്. പച്ച മലയാളം പറയുന്ന കൊച്ചായിരുന്നു എന്നാ പറ്റിയോ ആവോ എന്നാണ് ഒരാള്‍ കമന്റിട്ടത്. അവതാരകന്റെയും മീരയുടെയും സംസാരം രസമുള്ളതായിരുന്നു. രണ്ടാളെയും ഇഷ്ട്ടപ്പെട്ടു. പക്ഷേ എന്നെ പോലെയുള്ള സാധാരണക്കാര്‍ക്ക് ഇംഗ്ലീഷ് അത്ര വശമില്ല. അത് കൊണ്ട് തന്നെ രണ്ടാളും പറഞ്ഞതില്‍ കൂടുതലൊന്നും മനസ്സിലായില്ല. ഇനി മുതലെങ്കിലും മലയാളം കൂടുതല്‍ പറയാന്‍ ശ്രമിക്കുമോ എന്നാണ് ചിലര്‍ മീരയോട് ആവശ്യപ്പെടുന്നത്.

അടുത്തിടെ മീരനന്ദന്റെതായി വന്ന ഒരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരുന്നു. നാദിര്‍ഷയായിരുന്നു പരിപാടിയില്‍ അവതാരകനായി എത്തിയത്. പരിപാടിയില്‍ ഒരു പാട്ട് പാടിക്കൊണ്ടായിരുന്നു മീരാ നന്ദന്‍ തുടങ്ങിയത്. നടി അഭിനയിച്ച മല്ലു സിംഗ് എന്ന ചിത്രത്തിലെ ഒരു പാട്ടായിരുന്നു നാദിര്‍ഷയുടെ അഭ്യര്‍ത്ഥന പ്രകാരം മീരാ നന്ദന്‍ ആലപിച്ചത്.

തുടര്‍ന്ന് സിനിമയില്‍ തനിക്ക് ലഭിക്കാത്ത ഭാഗ്യത്തെ കുറിച്ച് നടി തുറന്നുപറഞ്ഞു. സിനിമയില്‍ പാടാന്‍ അങ്ങനെ അവസരങ്ങള്‍ ലഭിച്ചില്ലെന്നായിരുന്നു നടി പറഞ്ഞത്. ഒരുപക്ഷേ അഭിനേതാവായിട്ടല്ല ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് എത്തിയതെങ്കില്‍ പാട്ടിന്റെ കാര്യത്തില്‍ കുറച്ച് ശ്രദ്ധ പുലര്‍ത്തുമായിരുന്നു. അഭിനയത്തിരക്കുകള്‍ക്കിടെ അധികം പ്രാക്ടീസ് ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ് ഇപ്പോള്‍ നന്നായി പാടാന്‍ കഴിയാതെ വന്നത് എന്നും അഭിമുഖത്തില്‍ മീരാ നന്ദന്‍ പറഞ്ഞു.

അഭിനയം ഇപ്പോഴില്ലെങ്കിലും സോഷ്യല്‍ മീഡിയയിലെല്ലാം സജീവമാകാറുണ്ട് നടി. തന്റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം മീരാ നന്ദന്‍ പങ്കുവെക്കാറുണ്ട്. മീരയുടെതായി വരാറുളള ഗ്ലാമറസ് ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും നേരിടേണ്ടി വന്ന താരമാണ് മീരാ നന്ദന്‍. എന്റെ പേജില്‍ എനിക്ക് ഇഷ്ടമുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമെന്നും അതൊക്കെയാണല്ലോ ഈ സ്വാതന്ത്ര്യമെന്ന് പറയുന്നത് എന്നും മീര മുന്‍പ് പറഞ്ഞിരുന്നു.

More in Malayalam

Trending