വ്യത്യസ്ത കൊണ്ട് വാര്‍ത്തകളില്‍ ഇടം പിടിച്ച ആന്തോളജിയാണ് നവരസ. ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ ഓരോന്നിനെയും അടിസ്ഥാനമാക്കിയാണ് നവരസയിലെ ഓരോ ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ അക്ഷമരായി കാത്തിരിക്കുകയാണ്.
ഇപ്പോഴിതാ നവരസയിലെ പ്രിയദര്ശന് സംവിധാനം ചെയ്ത സമ്മര്‍ ഓഫ് 92 ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി രമ്യ നമ്പീശന്. ചിത്രത്തിലെ കഥാപാത്രത്തിന്റെ യൗവനവും വാര്‍ധക്യവും അവതരിപ്പിക്കണം എന്ന് പറഞ്ഞപ്പോള്‍ തനിക്ക് ചെറിയ ആശയകുഴപ്പം ഉണ്ടായെന്നു രമ്യ നമ്പീശന് പറയുന്നു.
വയസായ കഥാപാത്രം ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ പ്രിയദര്ശന് സര് കംഫര്‍ട്ടബിള്‍ ആക്കിയെന്നും ഓരോ സീന്‍ ചെയ്യുമ്പോഴും ധൈര്യം പകര്‍ന്നുവെന്നും രമ്യ പറഞ്ഞു. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് മികച്ച ഒരു അനുഭവം തന്നെയായിരുന്നു എന്നും നടി കൂട്ടിച്ചേര്‍ത്തു.
മണിരത്നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്നോളജീസിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിര്‍മാണത്തില്‍ ജസ്റ്റ് ടിക്കറ്റിന്റെ ബാനറില്‍ എ.പി. ഇന്റര്‍നാഷണല്‍, വൈഡ് ആംഗിള്‍ ക്രിയേഷന്‍സും പങ്കാളികള്‍ ആണ്.ഈ സിനിമാസമാഹാരം ഒന്‍പത് ഹ്രസ്വചിത്രങ്ങളായി ഒന്‍പത് സംവിധായകരാണ് ഒരുക്കുന്നത്.
അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, ഗൗതം വാസുദേവ് മേനോന്, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്, കെവി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നിങ്ങനെ ഒന്‍പത് സംവിധായകര്‍ ചേര്‍ന്ന് അവരവരുടെ കാഴ്ച്ചപാടിലൂടെ ഓരോ രസവും കോര്‍ത്തിണക്കുകയാണ് ചെയ്യുന്നത്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...