Malayalam
തിരിച്ചുവരവില്‍ ഗ്ലാമറസ് പ്രകടനങ്ങളാണോ ലക്ഷ്യം; ആരാധകന്റെ ചോദ്യത്തിന് ചുട്ടമറുപടിയുമായി രസ്ന
തിരിച്ചുവരവില്‍ ഗ്ലാമറസ് പ്രകടനങ്ങളാണോ ലക്ഷ്യം; ആരാധകന്റെ ചോദ്യത്തിന് ചുട്ടമറുപടിയുമായി രസ്ന
ഊഴമെന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ സഹോദരിയെയും ജോമോന്റെ സുവിശേഷങ്ങളിലെ ദുല്‍ഖറിന്റെ സഹോദരിയെയും മറക്കാത്തവരായി ആരും ഉണ്ടാകില്ല. രണ്ട് പേരുടെയും അനിയത്തിക്കുട്ടിയായി എത്തിയത് രസ്ന പവിത്രന് എന്ന താരമായിരുന്നു. മഞ്ജു വാര്യരുടെ ആമിയിലും താരത്തിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തോടെ അഭിനയ രംഗത്തു നിന്നും ഇടവേളയെടുത്ത താരം തിരിച്ചുവരവിനൊരുങ്ങുന്നു എന്ന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍.
സോഷ്യല്‍ മീഡിയയില്‍ സജീവമായ രസ്നയുടെ വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. പുതിയ ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്യുന്നില്ല. താരങ്ങളെല്ലാം അങ്ങനെ ചെയ്യാറുണ്ടെന്നും നീ മടിച്ചിയാണെന്നുമാണ് സുഹൃത്തുക്കള്‍ തന്നോട് പറയാറുള്ളതെന്നും രസ്ന പറയുന്നു.
അടുത്തിടെയാണ് രസ്നയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറലായി മാറിയത്. തിരിച്ചുവരവില്‍ ഗ്ലാമറസ് പ്രകടനങ്ങളാണോ ലക്ഷ്യം വെക്കുന്നതെന്നായിരുന്നു താരത്തോട് ചോദിച്ചത്.
ബാത്ത് ടബ്ബിലെ ആ ഷൂട്ടിന് അനുയോജ്യമായ വേഷമാണ് ധരിച്ചത്. തീം ഷൂട്ടിനുള്ള പ്ലാനായിരുന്നു. നേരത്തെ മോഡേണ്‍ വേഷത്തില്‍ കാണാത്തതും അനിയത്തിക്കുട്ടി ഇമേജായതിനാലുമാവും അതിശയം തോന്നിത്. ലോകം എത്ര മാറിയെന്ന് പറഞ്ഞാലും ഒരു പെണ്‍കുട്ടി കാല് കാണിച്ചാല്‍ പ്രശ്നമുണ്ടാക്കുന്ന ആള്ക്കാരല്ലേയെന്നും താരം താരം മറുപടി നല്കി. കഥാപാത്രത്തിന് വേണ്ടി മോഡേണ്‍ വേഷം ധരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ഗ്ലാമറിന് വേണ്ടി ഗ്ലാമറസ് പ്രകടനങ്ങള്‍ ചെയ്യാന്‍ താല്പര്യമില്ലെന്നും രസ്ന വ്യക്തമാക്കിയിരുന്നു.
about rasna pavithran
