വളരെ ചുരുങ്ങിയ സമയെ കൊണ്ട് ശ്രദ്ധ നേടിയ ഗായികയാണ് രാണു മണ്ഡാല്‍. ഇപ്പോഴിതാ സൂപ്പര്‍ഹിറ്റ് ശ്രീലങ്കന്‍ ഗാനമായ ‘മനികാ മാകെ ഹിതേ എന്ന ഗാനം ആലപിച്ചെത്തിയ രാണുവിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ആലാപനം അരോചകമാണെന്നും എന്തിനാണ് ഇങ്ങനെ അലറുന്നത് എന്നുമാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.
പാട്ട് കേട്ട് ചെവി പൊട്ടിപ്പോകുന്നു എന്നാണ് വിഡിയോയ്ക്കു താഴെ മറ്റുചിലര്‍ കമന്റിട്ടിരിക്കുന്നത്. ഒരു മികച്ച ഗാനത്തെ ഇങ്ങനെ പാടി നശിപ്പിക്കേണ്ടിയിരുന്നില്ല എന്നും ചിലര്‍ കുറിച്ചു. വീഡിയോ വൈറലായതിനുപിന്നാലെ നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെടുന്നത്.
കൊല്‍ക്കത്ത റെയില്‍ വേ സ്റ്റേഷന് പ്ലാറ്റ്ഫോമില്‍ ഇരുന്നുള്ള റാണുവിന്റെ ഒരു ഗാനമാണ് ഇവരെ വൈറലാക്കിയത്. അതിന് പിന്നാലെയാണ് ഹിമേഷിന്റെ ഗാനത്തിലൂടെ രാണു ബോളിവുഡിലേയ്ക്ക് അരങ്ങേറിയത്.
റാണാഘാട്ട് നിവാസിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ അതീന്ദ്ര ചക്രവര്‍ത്തിയെന്ന യുവാവ് ജോലിക്കുപോകാനായി സ്റ്റേഷനിലെത്തിയപ്പോള്‍ യാദൃശ്ചികമായി റാണു, ലത മങ്കേഷ്കര്‍ സൂപ്പര്‍ ഹിറ്റാക്കിയ ‘ഏക് പ്യാര് കാ നഗ്മാ ഹെയ്’ എന്ന ഗാനം അതിമധുരമായി ആലപിക്കുന്നതു കണ്ട് അത് തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയും ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ പുലിമുരുകൻ എന്ന ചിത്രം നിർമിക്കാനായി എടുത്ത ലോൺ നിർമാതാവ് ഇതുവരെ അടച്ചു തീർത്തിട്ടില്ലെന്ന് ടോമിൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് നിർമാതാവ് ജി സുരേഷ് കുമാർ. താരങ്ങളുടെ അമിത പ്രതിഫലത്തിനെതിരെയും പൊള്ളയായ കലക്ഷൻ...