Connect with us

ദിലീപിന്റെ ഭാഗ്യ നായിക ആയിരുന്നോ…!? പിന്നീട് എന്ത് പറ്റി; ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നടി ദേവയാനി

Malayalam

ദിലീപിന്റെ ഭാഗ്യ നായിക ആയിരുന്നോ…!? പിന്നീട് എന്ത് പറ്റി; ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നടി ദേവയാനി

ദിലീപിന്റെ ഭാഗ്യ നായിക ആയിരുന്നോ…!? പിന്നീട് എന്ത് പറ്റി; ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നടി ദേവയാനി

നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ദേവയാനി. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി ഇപ്പോള്‍ ടെലിവിഷന്‍ സീരിയലുകളിലും സജീവമായി അഭിനയിക്കുകയാണ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും വിവാഹം കഴിഞ്ഞ കാലത്ത് അവസരങ്ങള്‍ ഇല്ലാതെ വന്നതിനെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് നടി.

ദേവയാനി ദിലീപിന്റെ ഭാഗ്യ നായിക ആയിരുന്നോ എന്ന് ചോദ്യത്തിന് നടിയുടെ മറുപടിയിതായിരുന്നു, ‘ത്രീമെന്‍ ആര്‍മി, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, എന്നിങ്ങനെ കുറച്ച് സിനിമകള്‍ ദിലീപിനൊപ്പം ചെയ്യാന്‍ പറ്റി. ആ സമയത്ത് യൂത്ത് ടീം ആയിരുന്നു ഞങ്ങള്‍. ത്രീമന്‍ ആര്‍മി ഒക്കെ വളരെ കുറഞ്ഞ ദിവസം കൊണ്ട് ഫാസ്റ്റ് ആയി ചെയ്ത ചിത്രമാണ്. രാജശ്രീയുടെ നായകനായി പ്രേംകുമാറും ആ ചിത്രത്തിലുണ്ടായിരുന്നു. ഭയങ്കര കോമഡിയായിരുന്നു പുള്ളിയും. അടുത്ത വീട്ടിലെ ആളെ പോലെയാണ് ദിലീപ് പെരുമാറുക.

അതുകൊണ്ട് അദ്ദേഹത്തിന്റെ പടങ്ങളില്‍ നമ്മള്‍ എപ്പോഴും കംഫര്‍ട്ട് ആയിരിക്കും. കാതില്‍ ഒരു കിന്നാരം, കിണ്ണം കട്ട കള്ളന്‍, മിസ്റ്റര്‍ ക്ലീന്‍ എന്നിങ്ങനെയുള്ള സിനിമകള്‍ ഒക്കെ ഹിറ്റ് ആയിരുന്നു. സൂപ്പര്‍സ്റ്റാര്‍ സിനിമകല്‍ലേക്ക് ഓഫര്‍ വന്ന സമയത്താണ് തമിഴില്‍ കാതല്‍ കോട്ടൈ സൂപ്പര്‍ ഹിറ്റാവുന്നതും ഞാന്‍ ശ്രദ്ധിക്കപ്പെടുന്നതും. അതോടെ മലയാള സിനിമകള്‍ ചെയ്യാന്‍ കഴിയാതെയായി. എങ്കിലും മമ്മൂട്ടി സാറിനൊപ്പം അവിടെ മറുമലര്‍ച്ചിയും ആനന്ദവും ചെയ്തു. രണ്ടും വലിയ ഹിറ്റായിരുന്നു.

വിവാഹം കഴിഞ്ഞ് അഭിനയിച്ചതാണ് സുന്ദരപുരുഷനിലെ ജ്യോതിക എന്ന കഥാപാത്രം. വിവാഹിതയാവാന്‍ തീരുമാനിക്കുമ്പോള്‍ എനിക്ക് തമിഴില്‍ ചാന്‍സ് കുറവായിരുന്നു. പിന്നീട് തമിഴില്‍ നീ വരുവായ് എന്ന സിനിമയുടെ സംവിധായകനെ ഞാന്‍ വിവാഹം കഴിച്ചു. നീ വരുവായ ചെയ്യുമ്പോഴാണ് വിവാഹം കഴിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുന്നത്. അതൊരു രഹസ്യ വിവാഹം ആയിരുന്നു. ആദ്യം വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ഒടുവില്‍ വീട്ടുകാര്‍ ഞങ്ങളുടെ വഴിക്ക് വന്നതായി ദേവയാനി പറയുന്നു.

പക്ഷേ എന്തു കൊണ്ടോ സിനിമയില്‍ തീരെ അവസരങ്ങള്‍ ഇല്ലാതെയായി. അന്നൊക്കെ കല്യാണം കഴിഞ്ഞാല്‍ നടിയുടെ മാര്‍ക്കറ്റ് പോകുമായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് സുന്ദരപുരുഷനിലേക്ക് വിളി വന്നത്. ജ്യോതിക എന്ന പെണ്‍കുട്ടിയുടെ വേഷം നന്നായത് സംവിധായകന്‍ അത്രത്തോളം കഥാപാത്രം വിവരിച്ച് തന്നത് കൊണ്ടാണ്. സുന്ദരപുരുഷന്‍ ഹിറ്റായതോടെയാണ് തമിഴില്‍ നിന്നും വിളി വന്നു. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം ബാലേട്ടനും നരനും ചെയ്യാന്‍ പറ്റി. ഇപ്പോഴും നാട്ടിലെത്തുമ്പോള്‍ നരനിലെ ജാനകിയുടെ കാര്യം പറഞ്ഞ് ആളുകള്‍ അടുത്ത് വരാറുണ്ട്. ഒടുവില്‍ ചെയ്ത മൈ സ്‌കൂളിലെ ടീച്ചറുടെ വേഷവും ഏറെ ആസ്വദിച്ചാണ് ചെയ്തത് എന്നും താരം പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending