Malayalam
കാവ്യയുടെ കയ്യിൽ മഹാലക്ഷ്മി! പിന്നാലെ ദിലീപ്.. ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെ.. മനം നിറഞ്ഞ് ആരാധകർ
കാവ്യയുടെ കയ്യിൽ മഹാലക്ഷ്മി! പിന്നാലെ ദിലീപ്.. ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെ.. മനം നിറഞ്ഞ് ആരാധകർ
ദിലീപുമായുള്ള വിവാഹശേഷം അഭിനയത്തിൽ നിന്നും താൽക്കാലികമായി വിട്ട് നിൽക്കുകയാണ് കാവ്യാമാധവൻ. ഒരു തികഞ്ഞ കുടുംബിനിയായി ജീവിക്കുകയാണ് താരം. ദിലീപിന്റെയും മക്കളുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരു പ്രത്യേക താല്പര്യമുണ്ട്.
ഇപ്പോഴിതാ ആരാധകര്‍ പകര്‍ത്തിയ ദിലീപിന്റെ കുടുംബത്തന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ദിലീപിനും കാവ്യയ്ക്കുമൊപ്പമുള്ള മഹാലക്ഷ്മിയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വിമാനത്താവളത്തിൽ വെച്ച് ആരാധകർ പകർത്തിയ വീഡിയോ ആണ് ദിലീപ് ഫാൻസ് ഗ്രൂപ്പുകളിലൂടെ പുറത്തുവന്നത്.
മഹാലക്ഷ്മിയുടെ കൈപിടിച്ച് കാവ്യ നടന്നുപോവുന്നതാണ് വീഡിയോയിൽ കാണാനാവുക. തൊട്ടുപിന്നിലെ ദിലീപുമുണ്ട്. എന്നാൽ എവിടെ നിന്നുള്ളതാണ് ദിലീപ് കുടുംബത്തിന്റെ വീഡിയോ എന്നത് വ്യക്തമല്ല. കാവ്യയുടെ കൈയ്യിൽ തൂങ്ങി നടന്നുപോകുന്ന മഹാലക്ഷ്മിയുടെ വീഡിയോ കൗതുകം പകരുന്നതാണ്. എന്നാൽ ഇവർക്കൊപ്പം ദിലീപിന്റെ മൂത്ത മകൾ മീനാക്ഷിയുണ്ടായിരുന്നില്ല. കാവ്യ ഡാര്‍ക്ക് ഗ്രേ കളര്‍ ചുരിദാറാണ് കാവ്യ ധരിച്ചിരിയ്ക്കുന്നത്. വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
എവിടെ പുറത്ത് പോയാലും ക്യാമറകളുമായി എത്തുന്ന ആരാധകരെ ദിലീപും കാവ്യയും നിരാശപ്പെടുത്താറുമില്ല. അവര്‍ക്കൊപ്പം നിന്ന് എടുക്കുന്ന സെല്‍ഫികളും ഫാന്‍സ് പേജില്‍ സ്ഥിരം കാഴ്ചയാണ്. കുടുംബസമേതമുള്ള ദിലീപിന്റെ ചിത്രങ്ങൾ മുൻപും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
മകൾ മീനാക്ഷിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് മിക്കവാറും ആരാധകർ താരദമ്പതികളുടെ വിശേഷങ്ങൾ അറിയുന്നത്. അപൂർവമായി മാത്രമെ മഹാലക്ഷ്മി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളൂ. അടുത്തിടെ ഓണാഘോഷങ്ങളുടെ ഭാഗമായി ചേച്ചി മീനാക്ഷിക്കൊപ്പം പൂക്കളമിടുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. മീനാക്ഷിക്കും മഹാലക്ഷ്മിക്കും കാവ്യയ്ക്കുമൊപ്പമുള്ള ഒരു കുടുംബചിത്രവും അടുത്തിടെ ദിലീപും പങ്കുവെച്ചിരുന്നു. മീനാക്ഷിയുടെ കൈയ്യിലിരുന്ന് മിഠായി നുണഞ്ഞുകൊണ്ട് പൊട്ടിച്ചിരിക്കുന്ന മഹാലക്ഷ്മിയാണ് ഫോട്ടോയിൽ ഉണ്ടായിരുന്നത്.
മഹാലക്ഷ്മിയുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്നതിനാൽ ദിലീപും കുടുംബവും താരപുത്രിയുടെ ചിത്രങ്ങൾ വല്ലപ്പോഴും മാത്രമാണ് സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുള്ളത്. അടുത്തിടെ മകൾക്കൊപ്പം ദിലീപും കാവ്യയും ലൈവിൽ എത്തിയതിന്റെ വീഡിയോ വ്യാപകമായി ശ്രദ്ധനേടിയിരുന്നു. അടൂർ ഗോപാലകൃഷ്ണന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ആശംസ അറിയിക്കാനാണ് ദിലീപും കുടുംബവും ലൈവിൽ എത്തിയത്. നടി കുക്കു പരമേശ്വരനാണ് എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ട് വീഡിയോ കോൾ വിളിച്ചത്. മഹാലക്ഷ്മിയുടെ കുട്ടിക്കുറുമ്പുകൾ വീഡിയോയിൽ കാണാമായിരുന്നു. ഇടയ്ക്ക് മഹാലക്ഷ്മി പാട്ടുപാടുന്നതും വീഡിയോയിൽ കേൾക്കാമായിരുന്നു.
2018 ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ‘പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം’ എന്നാണ് മഹാലക്ഷ്മി ജനിച്ച വിവരം ദിലീപ് ആരാധകരെ അറിയിച്ചത്. വിജയദശമി ദിനത്തിൽ ജനിച്ചതിനാലാണ് മകൾക്ക് മഹാലക്ഷ്മിയെന്ന് ഇരുവരും നൽകിയ പേര്. മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബർ 25നായിരുന്നു വിവാഹിതരായത്.