Malayalam
നീണ്ട ഇടവേളയ്ക്ക് ശേഷം കുടുംബത്തോടൊപ്പം ഒരു ട്രിപ്പ്; ഡോള്‍ഫിനുകള്‍ക്ക് ഒപ്പം കളിക്കുന്ന ചിത്രങ്ങളുമായി രംഭ; എന്തൊരു ക്യൂട്ട് ആണ് എന്ന് ആരാധകര്‍!
നീണ്ട ഇടവേളയ്ക്ക് ശേഷം കുടുംബത്തോടൊപ്പം ഒരു ട്രിപ്പ്; ഡോള്‍ഫിനുകള്‍ക്ക് ഒപ്പം കളിക്കുന്ന ചിത്രങ്ങളുമായി രംഭ; എന്തൊരു ക്യൂട്ട് ആണ് എന്ന് ആരാധകര്‍!
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു രംഭ. മലയാള സിനിമയിലൂടെയാണ് രംഭ അഭിനയത്തിലേയ്ക്ക് വരുന്നത്. വിനീത് നായകനായ സര്‍ഗത്തിലെ തങ്കമണി എന്ന കഥാപാത്രം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതാണ്. മലയാളത്തില്‍ ആകെ 8 സിനിമകളിലെ താരം അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് രംഭയെ.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. എന്തൊരു ക്യൂട്ട് ആണ് എന്നാണ് കൂടുതല്‍ പേരും ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
ഇടവേളയ്ക്ക് ശേഷം കുടുംബത്തോടൊപ്പം ഒരു ട്രിപ്പ് പോയതിന്റെ സന്തോഷമാണ് രംഭ പങ്കുവച്ചിരിക്കുന്നത്. ‘നീണ്ട ഇടവേളയ്ക്ക് ശേഷം ബഹാമസിലേക്ക് ഒരു ഫാമിലി ട്രിപ്പ്.. രസകരമായ നിമിഷങ്ങള്‍..’, രംഭ കുറിച്ചു. ഡോള്‍ഫിനുകള്‍ക്ക് ഒപ്പം കളിക്കുന്ന ഫോട്ടോസും രംഭ പങ്കുവച്ചിട്ടുണ്ട്.
തമിഴിലും തെലുങ്കിലുമാണ് രംഭ കൂടുതലായി അഭിനയിച്ചിട്ടുള്ളത്. ഇത് കൂടാതെ കന്നഡ, ഹിന്ദി, ബംഗാളി, ഭോജ്പുരി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും രംഭ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലൂടെയാണ് അഭിനയത്തിലേക്ക് വരുന്നതെങ്കിലും രംഭ ആന്ധ്രാ സ്വദേശിനിയാണ്. വിജയലക്ഷ്മി എന്നായിരുന്നു രംഭയുടെ യഥാര്‍ത്ഥ പേര്.
സിനിമയില്‍ എത്തിയ ശേഷമാണ് രംഭ എന്ന പേര് താരം സ്വീകരിച്ചത്. 2011-ലായിരുന്നു താരത്തിന്റെ വിവാഹം. വിവാഹ ശേഷം രംഭ സിനിമയില്‍ അധികം സജീവമായിരുന്നില്ല. ചില ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ രംഭ അതിന് ശേഷം ജഡ്ജ് ആയിട്ടുണ്ട്. പക്ഷേ സിനിമയില്‍ പിന്നീട് അഭിനയിച്ചിട്ടില്ല.