Connect with us

അപർണ്ണ വിനീത് ബന്ധം അലീനയും അമ്പാടിയും കയ്യോടെ പൊക്കി; വിവാഹ നിശ്ചയത്തിന് ഗജനിയും കൂടും; ഗജനിയെ ചവിട്ടിക്കൂട്ടാൻ അമ്പാടി കാത്തിരിക്കുന്നു ; അമ്മയറിയാതെ ഈ ആഴ്ച ഇങ്ങനെ!

Malayalam

അപർണ്ണ വിനീത് ബന്ധം അലീനയും അമ്പാടിയും കയ്യോടെ പൊക്കി; വിവാഹ നിശ്ചയത്തിന് ഗജനിയും കൂടും; ഗജനിയെ ചവിട്ടിക്കൂട്ടാൻ അമ്പാടി കാത്തിരിക്കുന്നു ; അമ്മയറിയാതെ ഈ ആഴ്ച ഇങ്ങനെ!

അപർണ്ണ വിനീത് ബന്ധം അലീനയും അമ്പാടിയും കയ്യോടെ പൊക്കി; വിവാഹ നിശ്ചയത്തിന് ഗജനിയും കൂടും; ഗജനിയെ ചവിട്ടിക്കൂട്ടാൻ അമ്പാടി കാത്തിരിക്കുന്നു ; അമ്മയറിയാതെ ഈ ആഴ്ച ഇങ്ങനെ!

മലയാള മിനിസ്ക്രീൻ പാരമ്പരകൾക്കിടയിൽ സാമൂഹിക പശ്ചാത്തലത്തിൽ ഒരുങ്ങിയ ആദ്യ പരമ്പരയാണ് അമ്മയറിയാതെ. കുടുംബ ബന്ധങ്ങൾക്കൊപ്പം രാഷ്ട്രീയവും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും ചർച്ചയായ പരമ്പര. പലപ്പോഴും കഥയിൽ നെഗറ്റിവ് കണ്ടന്റ് കലർന്നിട്ടുണ്ടെങ്കിലും വളരെ പെട്ടന്നുതന്നെ കഥാ ഗതി മാറിമറിയുന്നതും നമ്മൾ കണ്ടിരുന്നു.

ഇപ്പോഴിതാ, അമ്മയറിയാതെ ത്രില്ലിംഗ് പരമ്പരയിൽ ഈ ആഴ്‌ച മൂന്ന് ടോപിക് ആണ് ഉള്ളത്. അതിൽ ഏറെ പേരും കാത്തിരിക്കുന്നത് അലീന അമ്പാടി വിവാഹനിശ്ചയമാണ്.

“പറഞ്ഞും പറയാതെയും പറയാതെ പറഞ്ഞും പകരം പറഞ്ഞും പൂവിട്ട ആ പ്രണയം. പല കളറും അർത്ഥവും കൊടുത്ത് ഹൃദയത്തിൻ്റെ ഒരു കോണിൽ മറച്ച് വച്ചിരുന്ന ആ പ്രണയം. എല്ലാ തുറന്ന് പറച്ചിലുകൾക്കും ശേഷം അവർ അങ്ങനെ ഒന്നിക്കുകയാണ്.. എന്നൊരു മനോഹരമായ കമെന്റും വന്നിട്ടുണ്ട്.

ശരിയാണ് പ്രണയിക്കണം എന്ന് തീരുമാനിച്ചായിരുന്നില്ല അലീനയും അമ്പാടിയും കണ്ടത്. പ്രണയവും ജീവിതവും ഒന്നും തനിക്ക് പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ് അലീനയും, തനിക്ക് പറ്റിയ ഒരു പെണ്ണും ഇല്ലെന്ന ചിന്തയിൽ അമ്പാടിയും … എന്നാൽ അവർ പരസ്പരം കണ്ടുമുട്ടിയതും.. അറിയാതെ അടുത്തതും.. പരസ്പരം ഉണ്ടായ ബഹുമാനവും.. ഇന്നും ടീച്ചറും മാഷുമാണ് അവർക്ക് അവർ..

പക്ഷെ പലപ്പോഴും അമ്മയറിയാതെ പ്രേക്ഷകർ ഈ ടീച്ചർ വിളി ഇനിയെങ്കിലും ഒന്ന് ഒഴിവാക്കിക്കൂടെ എന്ന് പറയാറുണ്ട്.. നോക്കാം ഈ ആഴ്ച അവരുടെ വിവാഹ നിശ്ചയം അല്ലെ…? അമ്പാടി അലീനയെ ടീച്ചറെ എന്നാണോ ഇനിയും വിളിക്കുക എന്ന് കണ്ടറിയാം..

അങ്ങനെ എല്ലാവരും കാത്തിരുന്ന ആ എൻഗേജ്മെൻറ് എത്തി.. പ്രണയിച്ചു നടക്കുന്നതാണ് സുഖം ഇപ്പോഴേ വിവാഹം ഒന്നും വേണ്ട എന്ന് പറഞ്ഞുനടന്നിരുന്ന ടീച്ചറെയും മാഷിനെയും, ഇനി അങ്ങനെ വിട്ടാൽ പറ്റില്ല എന്നും പറഞ്ഞ് ദ്രൗപതി അമ്മതന്നെ മുൻകൈ എടുത്താണ് നിശ്ചയം വരെ എത്തിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോസ് കണ്ടപ്പോൾ മുതൽ എന്താണ് സംഭവം എന്നറിയാനുള്ള ആകാംക്ഷയായിരുന്നു പ്രേക്ഷകർക്ക്. ഇതിനിടയിൽ ഒരു പ്രണയ നാടകത്തിനും കൂടി ഈ ആഴ്ച തീരുമാനം ആകുമെന്നാണ് പ്രൊമോയിലെ വാക്കുകളിൽ നിന്നും തോന്നുന്നത്.

കണ്ണടച്ച് പാല് കുടുക്കുന്ന രണ്ടുപൂച്ചകൾ ഉണ്ടല്ലോ അമ്മയറിയാതയിൽ നന്മ മരം വിനീതും അഴിഞ്ഞാട്ടക്കാരിയായിട്ട് പേരെടുക്കാൻ നടക്കുന്ന അർണ്ണയും . ഏതായാലും രണ്ടാൾക്കും ഈ ആഴ്ച നല്ലൊരു പണി കിട്ടുന്നുണ്ട്. അലീന രണ്ടുപേരെയും കയ്യോടെ പൊക്കുമെന്നാണ് പ്രൊമോയിൽ പറയുന്നത് വച്ച് തോന്നുന്ന കാര്യം .

അതായത്, വിനീതും അപർണ്ണയും ഏതോ വീട്ടിൽ അകപ്പെടുന്നുണ്ട്. അതവരുടെ വീടാണോ എന്നറിയില്ല. അതുമാത്രമല്ല നിശ്ചയ ദിവസം അപർണ്ണയെയും വിനീതിനെയും അവിടെ കാണുന്നുമില്ല. അപ്പോൾ അവർ രണ്ടാളും എവിടെയോ ലോക്ക്ഡ് ആകുകയാണ്. അങ്ങനെ ആവുമ്പോൾ അവരെ അന്വേഷിക്കും. അലീന ടീച്ചർ ഉറപ്പായും അപർണ്ണയെ കണ്ടെത്തുകയും ചെയ്യും.

പക്ഷെ,,ടീച്ചറുടെയും മാഷിന്റെയും ഈ കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾക്കിടയിലേക്ക് അശാന്തിയുടെ വിത്ത് പാകാൻ അവൻ വീണ്ടും എത്തുകയാണ്. മറ്റാരുമല്ല… ജിതേന്ദ്രൻ തന്നെ.. അമ്പാടി കാത്തിരിക്കുകയാണ് ഇതുപോലെയൊരു കൂടിക്കാഴ്ചയ്ക്ക് . അതുകൊണ്ട് ജിതേന്ദ്രൻ വരട്ടെ … ആ ഒരു ഫൈറ്റ് എന്തായാലും വേണം… ഈ ആഴ്ച അത് കാണാൻ സാധിക്കില്ല എങ്കിലും ജിതേന്ദ്രൻ എത്തുന്നത് കാണാം…

about ammayariyathe

More in Malayalam

Trending

Recent

To Top