Connect with us

സൂര്യയും ഋഷി സാറും പോലീസ് സ്റ്റേഷനിൽ ; എസ് പി സൂരജ് തന്നെയെത്തും രക്ഷകനായി; ഒപ്പം ആക്ഷൻ ഹീറോ ബിജുവിലെ പോലീസ് സ്റ്റേഷൻ പാർട്ടി മൂഡ് ഓൺ; ഡി ജെ പാർട്ടിയുള്ള ഏക പോലീസ് സ്റ്റേഷൻ, കൂടെവിടെയുടെ മാത്രം പ്രത്യേകത!

Malayalam

സൂര്യയും ഋഷി സാറും പോലീസ് സ്റ്റേഷനിൽ ; എസ് പി സൂരജ് തന്നെയെത്തും രക്ഷകനായി; ഒപ്പം ആക്ഷൻ ഹീറോ ബിജുവിലെ പോലീസ് സ്റ്റേഷൻ പാർട്ടി മൂഡ് ഓൺ; ഡി ജെ പാർട്ടിയുള്ള ഏക പോലീസ് സ്റ്റേഷൻ, കൂടെവിടെയുടെ മാത്രം പ്രത്യേകത!

സൂര്യയും ഋഷി സാറും പോലീസ് സ്റ്റേഷനിൽ ; എസ് പി സൂരജ് തന്നെയെത്തും രക്ഷകനായി; ഒപ്പം ആക്ഷൻ ഹീറോ ബിജുവിലെ പോലീസ് സ്റ്റേഷൻ പാർട്ടി മൂഡ് ഓൺ; ഡി ജെ പാർട്ടിയുള്ള ഏക പോലീസ് സ്റ്റേഷൻ, കൂടെവിടെയുടെ മാത്രം പ്രത്യേകത!

ആർക്കാടാ ഇവിടെ വെറൈറ്റി വേണ്ടത്… മനോജ് സാർ എത്തിയിട്ടുണ്ട്.. ഇനി വെറൈറ്റി അല്ലെ എല്ലാം. അപ്പൊ എങ്ങനാ പ്രൊമോ കണ്ടു പുളകിതയായി നിൽക്കുകയാണ് ഞാൻ.

പുതിയ റൈറ്റർ വന്നപ്പോൾ പാർട്ടി ഇല്ലേ പുഷ്പ്പാ… അല്ല , പാർട്ടി ഇല്ലേ മനോജ് സാറെ… എന്ന് ആരൊക്കെയോ ചോദിച്ചു. നമ്മുടെ കൂടെവിടെ പരമ്പര എല്ലായിപ്പോഴും പ്രേക്ഷർക്ക് വേണ്ടി മാത്രമുള്ളതാണ്.. അതുകൊണ്ട് പാർട്ടി പ്രേക്ഷകർക്കും ചേർത്തു തരികയാണ്.. അപ്പോൾ എങ്ങനാ പൊളിക്കുകയല്ലേ…

ശരിക്കും ഇന്ന് ലീവ് എടുത്തു ഒന്നു ഉറങ്ങണം എന്ന് കരുതിയ ഞാൻ ആണ്.. അപ്പോഴാണ് ഏഷ്യാനെറ്റ് പ്രൊമോയിൽ തിയാമേ സൂപ്പർ സൂപ്പർ പെർഫോമൻസ്.. അതെങ്ങനെ ശരിയാകും, സൂര്യ ജയിലിൽ അല്ലെ… എന്നാ പിന്നെ സംഗതി എന്തെന്ന് ഒന്ന് നോക്കിയെച്ചും വരാം…

പ്രൊമോ കണ്ടപ്പോൾ എന്റെ കൂട്ടിലെ കിളികൾ എങ്ങോട്ടാണ് പറന്നത് എന്നറിയില്ല.

പ്രേക്ഷകരെ ഓടിവരണെ കൂടെവിടെ പ്രൊമോ കണ്ട് എന്റെ കിളിപോയെ… പ്രേക്ഷകരെ ഓടിവരണെ കൂടെവിടെ പ്രൊമോ കണ്ട് എന്റെ കിളിപോയെ…

എന്റെ കിളികൾ ഇപ്പോൾ കൂടെവിടെ എന്നും പറഞ്ഞ് തേടി നടക്കുന്നുണ്ട്.. പക്ഷെ കമന്റ് ബോക്സിൽ ചെന്നപ്പോൾ ആണ് , എനിക്കൊരു സമാധാനം വന്നത്. അവിടെ ആർക്കും കിളിയില്ല … ന്റെ പ്രേക്ഷകരെ.. നിങ്ങളാണ് സംഭവങ്ങൾ.

ഹൃദയഹാരിയായ പോലീസ് സ്റ്റേഷൻ പ്രണയ കഥ. തടവിലിടാൻ കഴിയാത്ത പ്രണത്തിന്റെ അനശ്വര നിമിഷങ്ങൾ… മനോജ് സാർ പുഷ്പ കണ്ടിട്ട് എഴുതിയ സ്ക്രിപ്റ്റ് ആണെന്ന് തോന്നുന്നു . മനോജ് രാമചന്ദ്രൻ എന്നാണ് നമ്മുടെ പുതിയ റൈറ്ററുടെ പേര്…

ഇനിമുതൽ വെറും മനോജല്ല…. നിങ്ങൾ യോ യോ മനോജ് ആണ്. തങ്കക്കുടമാണ്… ഇത്രയും ടെൻഷൻ അടിച്ചിരിക്കുന്ന സമയത്ത് , ഇങ്ങനെ പൊട്ടിച്ചിരിപ്പിക്കാൻ സാധിക്കുവോ സകീർ ഭായിക്ക്.. എന്നാൽ, നമ്മുടെ മനോജ് സാറിന് സാധിക്കും.. കൂടെവിടെ വേറെ ലെവൽ ഡാ.. ഇനി ആരെങ്കിലും പ്രൊമോ കാണാൻ ഉണ്ടെകിൽ വേഗം പോയി കണ്ടേച്ചും വായോ .. നമുക്കത് മില്യൺ എത്തിക്കണം.

അപ്പോൾ പ്രൊമോയിൽ തമാശ മാത്രമല്ല. നമ്മൾ കണ്ടത് അതിഥി ടീച്ചർക്കൊപ്പം സൂര്യയെ മറ്റാരും കാണാതെ ഋഷി പറഞ്ഞുവിടുകയാണ്. പക്ഷെ ഇതിനിടയിൽ ജഗൻ ഒരുങ്ങി ട്രാപ്പ് ഒപ്പിച്ചിട്ടുണ്ട്. ആൾറെഡി സോഷ്യൽ മീഡിയയിലൂടെ സൂര്യ മിത്രയെ കൊല്ലാൻ ശ്രമിച്ചു എന്നതരത്തിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. വാർത്ത വന്നുകഴിഞ്ഞാൽ പോലീസ് സ്വമേധയാ അന്വേഷിച്ചു തുടങ്ങും..

അങ്ങനെ അതിഥി ടീച്ചറും സൂര്യയും പോകുന്ന വഴിക്കുവച്ചുതന്നെ പോലീസ് അവരെ വളയും. അതോടെ സൂര്യയെ ബലമായി പിടിച്ചുകൊണ്ട് സ്റ്റേഷനിൽ ഇടും.. ഇത് ഉടൻ തന്നെ അതിഥി ടീച്ചർ ഋഷിയെ അറിയിക്കുന്നുണ്ട്.. എന്നാൽ ഋഷിയ്ക്ക് യാതൊന്നും ചെയ്യാൻ സാധിക്കില്ല.

ഋഷിയ്‌ക്കെന്നല്ല അതിഥിയ്ക്ക് പോലും അവിടെ സൂര്യയ്ക്ക് കൂട്ടിരിക്കാം എന്നെ ഉള്ളു,.. അല്ലാതെ മറ്റൊന്നും ചെയ്യാനില്ല. പക്ഷെ ഏതെങ്കിലും ഋഷി ചെയ്യണമല്ലോ… സൂര്യയെ തനിച്ചു പോലീസ് സ്റ്റേഷനിൽ വിടാതെ ഋഷിയും, സൂര്യയ്‌ക്കൊപ്പം സ്റ്റേഷനിൽ ഇരിക്കും…

അപ്പോൾ നിങ്ങൾ ഓർക്കും അതൊക്കെ എങ്ങനെ സാധിക്കാനാണ്. അതിനു ഋഷി ഒരു മാർഗം കാണുന്നുണ്ട്.. ഋഷി പോലീസ് സ്‌റ്റേഷന് മുന്നിൽ വച്ച് ഒരാളോട് തല്ലുകൂടുന്നത് നിങ്ങൾ പ്രൊമോയിൽ കണ്ടിരുന്നല്ലോ? അക് ച്ചലി അയാൾ ആരെന്ന് മനസിലായില്ല.. അതൊരു പോലീസ് കാരൻ തന്നെയാണ്. ഏതായാലും അയാളെ തല്ലുന്നതോടെ ഋഷിയെ പോലീസുകാർ പിടിച്ചു അകത്തിടും…

ഷോ വാട്ട് എ ട്രൂ ലവ്… ആത്മാർത്ഥ പ്രണയം മരിച്ചിട്ടില്ല… പക്ഷെ ആ കേസിൽ നിന്നും ഋഷിയെ ഇനി ആര് പുറത്തിറക്കും.. അടിച്ചത് പോലീസ് കാരനെ ആണെങ്കിൽ കേസ് വേറെയാ… നിയമപാലനത്തിന് തടസം നിന്നതിന് പ്രത്യേകം കേസ് ആണ് . ഈ പ്രൊഫെസർക്ക് ഒന്നും അറിയില്ല…

പിന്നെ അകത്താകും മുന്നേ ഋഷി, ഈ സിറ്റുവേഷനിൽ നിന്നും സൂര്യയെ രക്ഷിക്കാൻ ഒരാൾക്കേ കഴിയു എന്ന് ടീച്ചറോട് പറയുന്നുണ്ട്… ആരാണത്… നിങ്ങൾ അയാളെ കാണുന്നുണ്ടോ? നിങ്ങൾക്ക് ആളെ മനസ്സിലായോ… എന്നാൽ ഉറക്കെ പറയൂ… ആരാണയാൾ…

നിങ്ങൾ പറഞ്ഞ ഉത്തരം ശരിയാണ്,,, അതാണ് ഷോ മാൻ… എന്നോടൊപ്പം പറയൂ… ഷോ മാൻ . എസ് നമ്മുടെ പഴയ എസ് പി സൂരജ് സാർ എത്തിയിരിക്കുകയാണ്… അതിനി അതിഥി ടീച്ചറെ കൊണ്ട് വിളിപ്പിച്ചു ആളെ സ്ഥലത്ത് എത്തിക്കും എന്നാണ് തോന്നുന്നത്…

പിന്നെന്താ സംഭവിച്ചത്… അരിസ്റ്റോ സുരേഷ് സ്പെഷ്യൽ ഡി ജെ പാർട്ടി… ഇതുപോലെയൊരു പോലീസ് സ്റ്റേഷൻ നമ്മൾ വേറെ എവിടെയോ കണ്ടിരുന്നല്ലോ… അവിടെയും അരിസ്റ്റോ സുരേഷ്. ആ …. ആക്ഷൻ ഹീറോ ബിജു… ഇനി നിവിൻ പൊളി വരുമോ./. എനിക്ക് തോന്നുന്നു നമ്മുടെ സൂരജ് സാറിനുള്ള വരവേൽപ്പാണ് എന്ന്…

ഏതായാലും ത്രില്ലിംഗ് ആയിട്ടുണ്ട്.. ഇങ്ങനെ ഉള്ള വറൈറ്റികളാണ് സീരിയലിലും വരേണ്ടത്. കാരണം, കറാഞ്ചുമെഴുകി ഇരിക്കാൻ നമുക്ക് ഒരായിരം കാരണങ്ങൾ നമ്മുടെ തന്നെ ജീവിതത്തിൽ ഉണ്ട്. ശരിക്കും ഇതൊക്കെ ആണ് എന്റർടൈൻമെന്റ്.. എനിക്ക് ഇപ്പോൾ കൂടെവിടെ ഭയങ്കര ഇഷ്ടമാണ്,,, ഇനി സൂര്യയെ ആ കേസിൽ നിന്നും ഒന്ന് രക്ഷിക്കണം.

ഇനി കമെന്റ്സ്… നിങ്ങളുടെ കമെന്റ്സ് വായിക്കാതെ പോയാൽ അതൊരു നഷ്ടമാണ്…

“ആദ്യം തന്നെ ഈ പ്രൊമോയെ കുറ്റം പറയുന്ന ആരേലും ഉണ്ടെങ്കിൽ അവർക്കുള്ള കമന്റ് ആണ്…” സിനിമയിലെ പോലീസ് സ്റ്റേഷനിൽ പാടിയാൽ ആഹാ… സീരിയലിൽ പാടിയാൽ ഓഹോ… അതെന്താ അങ്ങനെ…. ഇവർക്കും ഇടക്കൊക്കെ ഒന്ന് പാടണ്ടേ….. അവർക്ക് പാടാൻ തോന്നി, അവർ പാടി അത്ര തന്നെ” അതെ ഒരു പ്രശ്നവും ഇല്ല… ഞങ്ങ പ്രേക്ഷകർ കട്ട സപ്പോർട്ട്…

ഇനി കഥയിൽ ഇവരൊക്കെ എവിടുന്നു വന്നുവെന്ന് നമുക്ക് കാത്തിരുന്നു കാണാം.,..

about koodevide

More in Malayalam

Trending