News
‘വളരെ ആത്മാര്ത്ഥതയോടൊണ് ഓരോരുത്തരും പ്രവര്‍ത്തിക്കുന്നത്’; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ആരാധകര്‍ക്ക് നന്ദി അറിയിച്ച് രാം ചരണ്‍ തേജ
‘വളരെ ആത്മാര്ത്ഥതയോടൊണ് ഓരോരുത്തരും പ്രവര്‍ത്തിക്കുന്നത്’; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ആരാധകര്‍ക്ക് നന്ദി അറിയിച്ച് രാം ചരണ്‍ തേജ
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ചിരിക്കുന്ന വേളയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എല്ലാ ആരാധകര്‍ക്കും നന്ദി അറിയിച്ച് തെലുങ്കു സൂപ്പര്‍ സ്റ്റാര്‍ രാം ചരണ്‍ തേജ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം നന്ദി അറിയിച്ചത്. കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായവരെ സഹായിക്കുന്നതിന് ഇതിനോടകം തന്നെ ധാരാളം പേര് രംഗത്തെത്തിയിരുന്നു. ചിരഞ്ജീവിയും രാം ചരണും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുകയും, ആവശ്യക്കാര്‍ക്ക് ഓക്സിജന്‍ എത്തിക്കുകയും ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇതിനിടിയിലാണ് നന്ദി പറഞ്ഞ് താരം എത്തിയത്. ‘കൊവിഡ് സമയത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരാധകര്‍ ഏര്‍പ്പെട്ട കാര്യം എന്റെ ശ്രദ്ധയില്‍ പെട്ടു. ആവശ്യക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ സമയം കളയാതെ പെട്ടന്ന് തന്നെ നിങ്ങള്‍ എത്തിച്ച് കൊടുക്കുന്നു. വളരെ ആത്മാര്ത്ഥതയോടൊണ് ഓരോരുത്തരും പ്രവര്‍ത്തിക്കുന്നത്. സഹായം വേണ്ടവരെ ഇത്രയധികം സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നിങ്ങള്‍ ഓരോരുത്തരോടും ഞാന്‍ നന്ദി അറിയിക്കുന്നു. നിങ്ങളുടെ പ്രയത്നങ്ങള്‍ക്ക് നന്ദി.’എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചുകൊണ്ടിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ്ങ് താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ബിഗ്ബഡ്ജറ്റ് ചിത്രമാണ് ആര്‍ആര്‍ആര്‍. ചിത്രത്തില്‍ ജൂനിയ എന്‍ടിആര്‍, ആലിയ ഭട്ട്, ഒലീവിയ മോറിസ്, അജയ് ദേവ്ഗണ്, ശ്രിയ ശരണ്‍ എന്നിവരും പ്രധാന വേഷം ചെയ്യുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രം തിയറ്ററിലെത്തും.
